FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
Cinema

നായകനും സംവിധായകനും ……

Sunday, Mar 12, 2017,11:06 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍റെ ഓ​രോ നി​മി​ഷ​വും സ​സ്‌​പെ​ന്‍സ് നി​റ​ഞ്ഞ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് മ​ല​യാ​ളി​ക​ൾ സ്വീ​ക​രി​ച്ച​ത്. ധ്രു​വ​ങ്ങ​ൾ 16 എ​ന്ന തമിഴ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ എ​വ​ർ​ഗ്രീ​ൻ സ്റ്റാ​ർ റ​ഹ്മാ​ൻ മാ​ത്ര​മ​ല്ല 22 കാ​ര​നാ​യ സം​വി​ധാ​യ​ക​നും മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹം സ്വ​ന്ത​മാ​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് ന​ട​ൻ റ​ഹ്മാ​നും സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് ന​രേ​നും.
വ​ള​രെ പു​തു​മ​ക​ൾ നി​റ​ഞ്ഞ​താ​ണീ ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യി​ൽ മാ​ത്ര​മ​ല്ല ആ ​പു​തു​മ. ക്യാ​മ​റ​യി​ലും എ​ഡി​റ്റി​ങ്ങി​ലു​മെ​ല്ലാം വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ധ്രു​വ​ങ്ങ​ള്‍ പ​തി​നാ​റ് ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച ചി​ത്ര​മാ​ണ്. വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ട ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ത​നി​ക്ക് കി​ട്ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മി​ക​ച്ച​ത് ഏ​തെ​ന്നു ചോ​ദി​ച്ചാ​ല്‍ ധ്രു​വ​ങ്ങ​ള്‍ 16ലെ ​ദീ​പ​ക് ആ​ണെ​ന്നു പ​റ​യു​മെ​ന്നും റ​ഹ്മാ​ൻ.
ചി​ത്ര​ത്തി​ന്‍റെ ക​ഥ​യു​മാ​യി കാ​ർ​ത്തി​ക്ക് കാ​ണാ​നെ​ത്തു​ന്ന​ത് ഒ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലേ​ക്കാ​യി​രു​ന്നു. അ​ന്ന് 21 വ​യ​സ് മാ​ത്ര​മു​ള്ള കാ​ര്‍ത്തി​ക് നി​ര​വ​ധി ത​വ​ണ ത​ന്നെ കാ​ണാ​ന്‍ വ​ന്നി​രു​ന്നു. ആ​ദ്യം വ​ന്ന​പ്പോ​ള്‍ താ​ന്‍ ക​രു​തി​യ​ത് ഏ​തെ​ങ്കി​ലും സം​വി​ധാ​യ​ക​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​രി​ക്കു​മെ​ന്നാ​ണ്. എ​ന്നാ​ല്‍ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നാ​ണെ​ന്നും ത​ന്നെ​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി കാ​ണു​ന്ന​തെ​ന്നു​മാ​ണ് കാ​ര്‍ത്തി​ക് പ​റ​ഞ്ഞ​പ്പോ​ൾ അ​ൽ​പ്പ​മൊ​ന്നു ഞെ​ട്ടി. ചി​ത്ര​ത്തി​ല്‍ പൊ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​ന്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ കാ​ര്‍ത്തി​ക്കി​നോ​ട് താ​ന്‍ ഈ ​വേ​ഷം ചെ​യ്യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ വീ​ണ്ടും വീ​ണ്ടും കാ​ര്‍ത്തി​ക് ത​ന്നെ കാ​ണാ​ന്‍ വ​ന്നു. കാ​ര്‍ത്തി​ക് പിന്നാലെ നടക്കുകയായിരുന്നു.
റ​ഹ്മാ​നെ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കാ​ൻ ക​ഷ്ട​പ്പെ​ട്ട​തു പോ​ലെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ർ​ത്തി​ക് സി​നി​മ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ര് ഈ ​ചി​ത്രം നി​ർ​മി​ക്കു​മെ​ന്ന​താ​യി​രു​ന്നു ആ​ദ്യ ചോ​ദ്യം. സി​നി​മാ​മേ​ഖ​ല​യി​ൽ ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്തൊ​രാ​ൾ…​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളെ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ. പ്രാ​യ​വും കു​റ​വാ​ണ​ല്ലോ..​ആ​റു​മാ​സം നി​ർ​മാ​താ​വി​നു വേ​ണ്ടി അ​ല​ഞ്ഞു ഒ​ടു​വി​ൽ അ​ച്ഛ​ൻ നി​ർ​മാ​താ​വാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ച​ല​ച്ചി​ത്രം വി​ത​ര​ണ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ഏ​റെ ക​ഷ്ട​പ്പെ​ടേ​ണ്ടി വ​ന്നി​ല്ലെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.
കാ​ര്‍ത്തി​ക് അ​ക്ഷ​രാ​ര്‍ത്ഥ​ത്തി​ല്‍ ഓ​രോ രം​ഗ​വും അ​ഭി​ന​യി​ച്ച് കാണിക്കുക​യാ​യി​രു​ന്നു. തി​ര​ക്ക​ഥ കേ​ട്ട​പ്പോ​ള്‍ ത​ന്നെ ഗം​ഭീ​ര​മാ​ണെ​ന്ന് തോ​ന്നി. ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റാ​മാ​നും എ​ഡി​റ്റ​ര്‍ക്കും മ​റ്റ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ചി​ത്ര​ത്തി​ന്‍റെ ഓ​രോ ഷോ​ട്ടി​നെ​ക്കു​റി​ച്ച് പോ​ലും കൃ​ത്യ​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്ന​താ​യും റ​ഹ്‍മാ​ന്‍ പ​റ​ഞ്ഞു. വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ട സി​നി​മാ​ജീ​വി​ത​ത്തി​ല്‍ ഒ​രു 22കാ​ര​ന്‍റെ ചി​ത്ര​മാ​ണ് ത​ന്‍റെ മി​ക​ച്ച ചി​ത്ര​മെ​ന്ന് പ​റ​യാ​ന്‍ ആ​ദ്യം അ​പ​ക​ര്‍ഷ​താ​ബോ​ധം തോ​ന്നി​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ര്‍ത്തി​ക്കി​നെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് താ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും റ​ഹ്‍മാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ക്യാ​മ​റ​യും എ​ഡി​റ്റി​ങ്ങും കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ളാ​ണ്. ചി​ത്രം ക​ണ്ടി​ട്ട് പ​ല പ്ര​മു​ഖ​രും അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു. ശ​ങ്ക​ർ സാ​റും വി​ളി​ച്ചി​രു​ന്നു… സ്ക്രി​പ്റ്റി​ൽ വി​ശ്വ​സി​ക്കു​ക.. ന​ല്ല സി​നി​മ​ക​ളെ​ടു​ക്കു​ക​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഗൗ​തം മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ന​ര​കാ​സു​ര​നാ​ണ് അ​ടു​ത്ത ചി​ത്ര​മെ​ന്നും അ​ഭി​നേ​താ​ക്ക​ളെ​യൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ർ​ത്തി​ക്. മ​ല​യാ​ള​സി​നി​മ​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന സം​വി​ധാ​യ​ക​ന്‍റെ ഇ​ഷ്ട മ​ല​യാ​ള​ച്ചി​ത്രം ദൃ​ശ്യ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.