FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Sports

കുംബ്ലെയ്ക്ക് പകരം ദ്രാവിഡ്

Sunday, Mar 12, 2017,9:55 IST By മെട്രൊ വാർത്ത A A A

മും​ബൈ: രാ​ഹു​ൽ ദ്രാ​വി​ഡ് ഇ​ന്ത്യ​ൻ സീ​നി​യ​ർ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം പു​റ​ത്ത് വി​ട്ട​ത്. എ​ന്നാ​ൽ ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ പ​രി​ശീ​ല​ക​ന്‍ അ​നി​ല്‍ കും​ബ്ലെ സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ ടീം ​ഡ​യ​റ​ക്റ്റ​റു​ടെ സ്ഥാ​ന​ത്തേ​ക്ക് മാ​റു​ക​യും രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി എ​ത്തു​മെ​ന്നു​മാ​ണ് റി​പ്പോ​ര്‍ട്ട്. ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍-19, എ ​ടീ​മി​ന്‍റെ​യും പ​രി​ശീ​ല​ക​നാ​ണ് ദ്രാ​വി​ഡ്.
ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ല്‍ കും​ബ്ലെ​യു​ടെ അ​വ​സാ​ന ടെ​സ്റ്റാ​കു​മെ​ന്നും ഏ​പ്രി​ല്‍ 14ന് ​ഡ​യ​റ​ക്റ്റ​റാ​യി സ്ഥാ​ന​മേ​ല്‍ക്കു​മെ​ന്നു​മാ​ണ് ബി​സി​സി​ഐ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ന് ശേ​ഷം സു​പ്രീം കോ​ട​തി നി​യ​മി​ച്ച ബി​സി​സി​ഐ താ​ത്കാ​ലി​ക ഭ​ര​ണ​സ​മി​തി​യു​മാ​യി കും​ബ്ലെ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യി​രു​ന്നു. ഇം​ഗ്ല​ണ്ട് ആ​ന്‍റ് വെ​യ്ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ അ​ധി​കാ​ര​ക്ര​മ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് ബോ​ര്‍ഡി​നെ​യും മാ​റ്റാ​നാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​മം.
ഒ​രാ​ള്‍ ത​ന്നെ ഇ​ന്ത്യ​യു​ടെ എ​ല്ലാ ടീ​മു​ക​ളെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യാ​ണ് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കും​ബ്ലെ ഡ​യ​റ​ക്റ്റ​റാ​കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ സീ​നി​യ​ര്‍ പു​രു​ഷ -വ​നി​താ ടീ​മു​ക​ളു​ടെ​യും അ​ണ്ട​ര്‍-19, എ ​ടീ​മു​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യും വി​ല​യി​രു​ത്തേ​ണ്ടി വ​രി​ക​യും ചെ​യ്യും. ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ മാ​തൃ​ക​യി​ല്‍ ബി​സി​സി​ഐ ഉ​ട​ച്ചു​വാ​ര്‍ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം കോ​ട​തി നി​യ​മി​ച്ച ബി​സി​സി​ഐ താ​ത്കാ​ലി​ക ഭ​ര​ണ സ​മി​തി​യു​ടേ​താ​ണ് ന​ട​പ​ടി. ബം​ഗ​ളൂ​രി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ന് ശേ​ഷം ഭ​ര​ണ​സ​മി​തി​യു​മാ​യി കും​ബ്ലെ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം കും​ബ്ലെ​യു​മാ​യി സം​സാ​രി​ച്ച ഭ​ര​ണ​സ​മി​തി ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​മ​യം ന​ല്‍കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ഡ​യ​റ്ക​റ്റ​റാ​കു​മ്പോ​ൾ മാ​റ്റി​വെ​ക്കേ​ണ്ടി വ​രു​മെ​ന്നും ഭ​ര​ണ​സ​മി​തി കും​ബ്ലെ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ കും​ബ്ലെ​യു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ന്‍ സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി, വി.​വി.​എ​സ് ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​രാ​ളെ ബി​സി​സി​ഐ ടീ​മു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ചു​മ​ത​ല​യേ​ല്‍പ്പി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.