FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
World

പ്രേ​തബാ​ധ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ​താമസം മാറി

Monday, Mar 13, 2017,9:48 IST By മെട്രൊ വാർത്ത A A A

റി​യോ ഡി ​ജ​നീ​റോ: പ്രേ​ത​ബാ​ധ ഭ​യ​ന്ന് ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മൈ​ക്ക​ല്‍ ടേ​മ​ര്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യൊ​ഴി​ഞ്ഞു. ബ്ര​സീ​ലി​യ​യി​ലോ അ​ല്‍വോ​രാ​ഡോ പാ​ല​സാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി.
എ​ന്നാ​ൽ പാ​ല​സി​ൽ ദി​വ​സ​വും പ്രേ​ത​ങ്ങ​ൾ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ദ്ദേ​ഹം ഭാ​ര്യ​യേ​യും ഏ​ഴ് വ​യ​സു​ള്ള മ​ക​നേ​യും കൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്ഓ​ഗി​ക വ​സ​തി​യാ​യ ജ​ബു​റു പാ​ല​സി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.
നീ​ന്ത​ല്‍ക്കു​ള​വും ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ടും മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മ​ട​ക്ക​മു​ള്ള വ​ലി​യ വ​സ​തി​യാ​ണ് പ്ര​സി​ഡ​ന്‍റ് പ്രേ​ത​ങ്ങ​ളെ ഭ​യ​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. പ്ര​ശ​സ്ത ആ​ര്‍ക്കി​ടെ​ക്റ്റ് ഓ​സ്‌​ക​ര്‍ നെ​യ്മ​റാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്ത​ത്.
ഭാ​ര്യ മാ​ര്‍സി​ല​യും താ​നും വീ​ടി​ന​ക​ത്ത് പ്രേ​ത​ങ്ങ​ളെ ക​ണ്ട​താ​യാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​പ​ണം. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ താ​മ​സം തു​ട​ങ്ങി​യ ദി​വ​സം മു​ത​ല്‍ ത​നി​ക്ക് ഉ​റ​ങ്ങാ​നാ​യി​ല്ലെ​ന്ന് 76കാ​ര​നാ​യ ടെ​മ​ര്‍ പ​റ​യു​ന്നു.
പ്രേ​തം വീ​ടി​ന​ക​ത്തു​കൂ​ടി ഓ​ടി ന​ട​ക്കു​ന്ന​താ​യി മാ​ർ​സി​ല​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രേ​ത​ബാ​ധ​യൊ​ഴി​വാ​ക്കാ​നാ​യി വൈ​ദി​ക​നെ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ചി​ട്ട് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ടേ​മ​ര്‍ ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഗ്ലോ​ബോ ദി​ന​പ്പ​ത്രം റി​പ്പോ​ര്‍ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 2003ലാ​ണ് മു​ൻ മി​സ് സാ​വോ പോ​ളോ​യാ​യി​രു​ന്ന മാ​ര്‍സി​ല​യെ ടെ​മ​ര്‍ വി​വാ​ഹം ചെ​യ്ത​ത്.
ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ദി​ൽ​മ റൂ​സ​ഫി​നെ ഇം​പീ​ച്ച് ചെ​യ്ത​തി​ൽ പി​ന്നെ​യാ​ണ് അ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ടെ​മ​റി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത്. എ​ന്നാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​നി​യും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.