FLASH NEWS
Breaking News
പാതയോരത്തെ മദ്യവില്‍പ്പന ഗൗരവമേറിയ പ്രശ്നമെന്ന് സുപ്രീം കോടതി
Editorial

താ​​ര​​പ്ര​​ഭ ചോ​​രാ​​തെ ന​​രേ​​ന്ദ്ര ​മോ​​ദി 

Monday, Mar 13, 2017,9:12 IST By മെട്രൊ വാർത്ത A A A

ന​​രേ​​ന്ദ്ര ദാ​​മോ​​ദ​​ർ ദാ​​സ് മോ​​ദി ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ക​​സേ​​ര​​യി​​ൽ ഒ​​ന്നാം ഊ​​ഴം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ഇ​​നി ര​​ണ്ടു വ​​ർ​​ഷം ബാ​​ക്കി. അ​​തു ക​​ഴി​​ഞ്ഞാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭ​​ര​​ണ നേ​​ട്ട​​ങ്ങ​​ളും കോ​​ട്ട​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ കോ​​ട​​തി വി​​ചാ​​ര​​ണ​​യ്ക്കെ​​ടു​​ക്കും. മോ​​ദി​​യു​​ടെ തു​​ട​​ർ ഭാ​​വി തീ​​രു​​മാ​​നി​​ക്കു​​ന്ന ജ​​ന​​വി​​ധി​​യാ​​കും 2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ര​​ണ്ടു വ​​ർ​​ഷ​​ത്തി​​ന​​പ്പു​​റം മോ​​ദി​​യെ കാ​​ത്തി​​രി​​ക്കു​​ന്ന ജ​​ന​​വി​​ധി​​യു​​ടെ സൂ​​ച​​ന​​യാ​​യി വേ​​ണം വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലും വ​​ട​​ക്കു കി​​ഴ​​ക്ക​ൻ ഇ​​ന്ത്യ​​യി​​ലും കൊ​ങ്ക​ണി​ലു​മു​ള്ള അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ൾ ന​​ട​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ഫ​​ല​​ങ്ങ​​ളെ കാ​ണാ​ൻ.
ഒ​​രു ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ, അ​​ഥ​​വാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ മി​​ക​​വ​​ള​​ക്കാ​​ൻ മൂ​​ന്നു വ​​ർ​​ഷം ധാ​​രാ​​ളം മ​​തി. ഗു​​ജ​​റാ​​ത്ത് എ​​ന്ന സം​​സ്ഥാ​​ന​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി എ​​ന്ന​​തി​​ൽ ക​​വി​​ഞ്ഞ ഭ​​ര​​ണ​ പ​​രി​​ച​​യ​​മൊ​​ന്നും ന​​രേ​​ന്ദ്ര​ മോ​​ദി​​ക്കി​​ല്ല. അ​​ധി​​കാ​​ര പാ​​ര​​മ്പ​​ര്യ​​ത്തി​​ന്‍റെ പി​​ന്തു​​ട​​ർ​​ച്ച​​യും അ​​വ​​കാ​​ശ​​പ്പെ​​ടാ​​നി​​ല്ല. ഹാ​​ർ​​വാ​​ർ​​ഡി​​ലും ഓ​​ക്സ്ഫ​​ഡി​​ലും വി​​ഖ്യാ​​ത​​മാ​​യ ല​​ണ്ട​​ൻ സ്കൂ​​ൾ ഒ​​ഫ് ഇ​​ക്ക​​ണോ​​മി​​ക്സി​​ലും പ​​ഠി​​ച്ച പ്രാ​​ഗ​​ത്ഭ്യ​​വു​​മി​​ല്ല. പ​ക്ഷേ, ക​ഴി​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തെ ഭ​​ര​​ണം കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ക​ള​ഞ്ഞു​കു​ളി​ച്ചി​ല്ല അ​ദ്ദേ​ഹം. ഉ​​ത്ത​​ർ പ്ര​​ദേ​​ശി​​ലും ഉ​​ത്ത​​ര​ഖ​​ണ്ഡി​​ലും ബി​​ജെ​​പി നേ​​ടി​​യ ച​​രി​​ത്ര വി​​ജ​​യം ന​​രേ​​ന്ദ്ര ​മോ​​ദി​​യെ​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് വ​​രും​​കാ​​ല ഭ​​ര​​ണ​ത്തു​​ട​​ർ​​ച്ച​​യ്ക്കു​​ള്ള അ​​നു​​മ​​തി പ​​ത്ര​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ല. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ മു​ഴു​വ​ൻ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ചു​ക​ള​ഞ്ഞു അ​ദ്ദേ​ഹം. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ത​നി​ക്കൊ​പ്പ​മെ​ന്ന മോ​ദി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ശ​രി​യെ​ന്നു സ​മ്മ​തി​ക്കേ​ണ്ടി വ​രു​ന്നു എ​തി​രാ​ളി​ക​ൾ​ക്ക്.
ഇ​​ന്ത്യ​​യു​​ടെ ഹൃ​​ദ​​യ​​ഭൂ​​മി​​യെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഉ​​ത്ത​​ർ പ്ര​​ദേ​​ശി​​ലും ഉ​​ത്ത​​ര​​ഖ​​ണ്ഡി​​ലും നാ​ലി​ൽ മൂ​ന്നു ഭൂ​രി​പ​ക്ഷം. കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഉ​​രു​​ക്കു കോ​​ട്ട​​യാ​​യി​​രു​​ന്ന മ​​ണി​​പ്പു​രി​​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത. ഗോ​​വ​​യി​​ലും പി​ന്നി​ലാ​യെ​ങ്കി​ലും ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കു ശ്ര​മി​ക്കാ​വു​ന്ന നി​ല. പ​​ഞ്ചാ​​ബി​​ലെ​ ഭ​​ര​​ണ​​ന​​ഷ്ട​​ത്തി​​നി​​ട​​യി​​ലും ക​ണ്ട മു​ന്നേ​റ്റ​ങ്ങ​ൾ ബി​​ജെ​​പി​​ക്ക് അ​​ഭി​​മാ​​നി​​ക്കാ​​ൻ വ​​ക ന​​ൽ​​കു​​ന്നു. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​ജ​​യം ന​​രേ​​ന്ദ്ര​ മോ​​ദി​​യെ​​ന്ന ഏ​​ക ഛത്ര​​പ​​തി​​യു​​ടെ തൊ​​പ്പി​​യി​​ലെ തൂ​​വാ​​ല​​യാ​​ണെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല. നാ​​നാ ജാ​​തി മ​​ത​​സ്ഥ​​രും ഭി​​ന്ന സം​​സ്കാ​​ര​​മു​​ള്ള​​വ​​രും പ​ല ഭാ​​ഷ​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന​​വ​​രു​​മാ​​യ വ​​ലി​​യൊ​​രു ജ​​ന​​സ​​ഞ്ച​​യ​​ത്തി​​ന്‍റെ വി​​ശ്വാ​​സം നേ​​ടു​​ക എ​​ന്ന​​തു ചെ​​റി​​യ​ കാ​​ര്യ​​മ​​ല്ല. മു​​സ്‌​​ലിം വി​​രോ​​ധം അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്ക​​ന്ന ന​​രേ​​ന്ദ്ര​ മോ​​ദി​​യും ബി​​ജെ​​പി​​യും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ഒ​​രൊ​​റ്റ മു​​സ്‌​​ലിം സ്ഥാ​​നാ​​ർ​​ഥി​​യെ​​പ്പോ​​ലും മ​​ത്സ​​രി​​പ്പി​ച്ചി​​ല്ല. എ​​ന്നി​​ട്ടും മു​​സ്‌​​ലിം ആ​​ധി​​പ​​ത്യ​ മേ​​ഖ​​ല​​ക​​ളി​ലും ബി​​ജെ​​പി​ വി​​ജ​​യി​​ച്ചു. ജാ​​തി​​യും മ​​ത​​വും നോ​​ക്കി​​യ​​ല്ല, മോ​​ദി സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു വ​​യ്ക്കു​​ന്ന ന​​യ​​സ​​മീ​​പ​​ന​​ങ്ങ​​ളി​​ലാ​​ണ് ജ​​ന​​ങ്ങ​​ൾ വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്നു ചു​​രു​​ക്കം.
ക​​റ​​ൻ​​സി നി​​യ​​ന്ത്ര​​ണം മോ​​ദി​​ക്കു തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നു ക​​രു​​തി​​യ​​വ​​രാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​യോ​​ഗി​​ക​​ളെ​​ല്ലാം. പ​​ക്ഷേ, രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ വി​​നി​​മ​​യ​​ത്തി​​നു മൂ​​ല്യം നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട​​തോ​​ടെ ക​​ള്ള​​പ്പ​​ണ​​ത്തി​​ന്‍റെ കു​​ത്തൊ​​ഴു​​ക്കു നി​​ല​​ച്ചു. ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ആ​​ളു​​ക​​ളും അ​​ത് ഇ​​ഷ്ട​​പ്പെ​​ടു​​ന്നു എ​​ന്ന​​താ​​ണ് ഇ​​പ്പോ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മോ​​ദി​​ക്കു​​ണ്ടാ​​യ വി​​ജ​​യം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സാ​​മ്പ​​ത്തി​​ക ശ​​ക്തി​​യാ​​യി ഇ​​ന്ത്യ വ​​ള​​രു​​ന്നു എ​​ന്ന് അ​​മെ​​രി​​ക്ക അ​​ട​​ക്ക​​മു​​ള്ള വ​​ൻ​​കി​​ട രാ​​ജ്യ​​ങ്ങ​​ൾ പോ​​ലും അം​​ഗീ​​ക​​രി​​ക്കു​​ന്നു. സ്റ്റേ​​റ്റ് ബാ​​ങ്ക് ഗ്രൂ​​പ്പു​​ക​​ളു​​ടെ ഏ​​കോ​​പ​​ന​​മ​​ട​​ക്കം ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ബാ​​ങ്കു​ക​​ളി​​ലൊ​​ന്ന് ഇ​​ന്ത്യ​​യി​​ലാ​​വു​ക​യാ​ണ്. ബ്രി​​ക് രാ​​ജ്യ​​ങ്ങ​​ളെ ഏ​​കോ​​പി​​പ്പി​​ച്ചു​​ണ്ടാ​​ക്കി​​യ അ​​ന്താ​​രാ​​ഷ്ട്ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ ലോ​​ക ബാ​​ങ്കി​​നു ബ​​ദ​ലാ​​യി, ഇ​​ന്ത്യ​​യ​​ട​​ക്ക​​മു​​ള്ള മൂ​​ന്നാം ലോ​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ സാ​​മ്പ​​ത്തി​​ക സ്രോ​​ത​​സു​​ക​​ളാ​​യി ലോ​​കം അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.
അ​​ഴി​​മ​​തി​യി​ല്ലാ​യ്മ​യും ഭ​​ര​ണ​​ത്തി​​ലെ കാ​​ർ​​ക്ക​​ശ്യ​​വു​​മാ​​ണ് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളി​​ലെ മി​​ക​​വി​​ന്‍റെ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളെ​​ങ്കി​​ൽ ര​​ണ്ടി​​ലും എ​ ​പ്ല​​സ് ഉ​​ണ്ട് ന​​രേ​​ന്ദ്ര ​മോ​​ദി​​ക്ക്. ബോ​ഫോ​​ഴ്സ്, ക​​ൽ​​ക്ക​​രി, ടു​​ജി സ്പെ​​ക്ട്രം, കോ​മ​ൺ​വെ​ൽ​ത്ത് തു​​ട​​ങ്ങി​​യ അ​​ഴി​​മ​​തി കേ​​സു​​ക​​ളി​​ലാ​​ണ് ഒ​​രു​കാ​​ല​​ത്ത് ഇ​​ന്ത്യ അ​​ട​​ക്കി വാ​​ണ ഇ​​ന്ത്യ​​ൻ നാ​ഷ​ണ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ടി തെ​​റ്റി വീ​​ണ​​ത്. ന​​ഷ്ട​​പ്ര​​താ​​പ​​ത്തി​​ലേ​​ക്ക് ആ ​​പാ​​ർ​​ട്ടി ന​​യി​​ക്ക​​പ്പെ​​ട്ട​​താ​​ണ് ഒ​​രു പ​​ക്ഷേ ന​​രേ​​ന്ദ്ര​​മോ​​ദി​​യെ ഇ​​ന്ന​​ത്തെ നി​​ല​​യി​​ൽ ക​​രു​​ത്ത​​നാ​​ക്കു​​ന്ന​​തും.
അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന മൂ​​ന്നു വ​​ർ​​ഷ​​വും അ​​ഴി​​മ​​തി ര​​ഹി​​ത​​നാ​​യി​​രി​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​ഞ്ഞു. മോ​​ദി​​യു​​ടെ കീ​​ഴി​​ൽ സു​​സ്ഥി​​ര ഭ​​ര​​ണ​​മു​​ണ്ടാ​​കു​​മെ​​ന്ന് ജ​​ന​​ങ്ങ​​ൾ വി​​ശ്വ​​സി​​ക്കു​​ന്നു. പു​​തി​​യ സാ​​മ്പ​​ത്തി​​ക ന​​ട​​പ​​ടി​​ക​​ൾ ഇ​​ന്ത്യ​​യു​​ടെ വി​​ക​​സ​​ന​ക്കു​തി​​പ്പി​​ന് ഉ​​ത്തേ​​ജ​​ക​​മാ​​കു​​മെ​​ന്ന് ഉ​​ത്പാ​​ദ​​ക​​രും നി​​ക്ഷേ​​പ​​ക​​രും വ്യ​​വ​​സാ​​യി​​ക​​ളും ക​​രു​​തു​​ന്നു. ഈ ​​രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക ഭ​​ദ്ര​​ത​​യി​​ൽ ത​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​രാ​​യി​​രി​​ക്കു​​മെ​​ന്ന് യു​​വ​​ത്വം സ്വ​​പ്നം കാ​​ണു​​ക​​യും ചെ​​യ്യു​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​വും ഈ ​​പ്ര​​തീ​​ക്ഷ കാ​​ക്കാ​​ൻ മോ​​ദി​​ക്കു ക​​ഴി​​ഞ്ഞു എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ജ​​യ ര​​ഹ​​സ്യം. അ​​തി​​നെ അ​​തി​​ജീ​​വി​​ക്കാ​​ൻ പോ​​ന്ന വേ​​റി​​ട്ട ന​​യ​​സ​​മീ​​പ​​ന​​ങ്ങ​​ളു​​മാ​​യി ജ​​ന​​ങ്ങ​​ളെ സ​​മീ​​പി​​ക്കാ​​ൻ പു​​തി​​യൊ​​രാ​​ൾ​​ക്ക് ക​​ഴി​​യാ​​ത്തി​​ട​​ത്തോ​​ളം ന​​രേ​​ന്ദ്ര ​മോ​​ദി ത​​ന്നെ​​യാ​​വും ന​​വ​​ഭാ​​ര​​ത​​ത്തി​​ന്‍റെ താ​​രം.