FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Business

ഇ​റ​ക്കു​മ​തി ഭീ​തി പൊ​ളി​ച്ചു; കു​രു​മു​ള​ക് വി​ല ഉ​യ​ര്‍ന്നു

Monday, Mar 13, 2017,9:34 IST By പി.​ബി ബാ​ലു A A A

കൊ​ച്ചി: കു​രു​മു​ള​ക് വി​ല കു​റ​യ്ക്കാ​നു​ള്ള മൊ​ത്ത വ്യാ​പാ​രി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍ക്ക് തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ കൊ​ച്ചി മാ​ര്‍ക്ക​റ്റി​ല്‍ വി​ല ഉ​യ​ര്‍ന്നു തു​ട​ങ്ങി. കൊ​ച്ചി​യി​ലെ വ​ന്‍കി​ട ഇ​ട​പാ​ടു​കാ​രി​ലെ ഒ​രു വി​ഭാ​ഗം വി​ല നി​ർ​ണ​യം ന​ട​ത്തി​ക്കൊ​ണ്ട് യ​ഥാ​ർ​ഥ മാ​ര്‍ക്ക​റ്റ് ട്രെ​ന്‍ഡ് ക​ര്‍ഷ​ക​രി​ല്‍ നി​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രി​ല്‍ നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​ന്‍ ന​ട​ത്തി​യ നീ​ക്കം പൊ​ളി​ഞ്ഞ​താ​ണ് വി​ല​യി​ലെ കു​തി​പ്പി​ന് കാ​ര​ണം.
രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍, പ്ര​ത്യേ​കി​ച്ച് യൂ​റോ​പ്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ മ​ല​ബാ​ര്‍ കു​രു​മു​ള​ക് എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ലെ കു​രു​മു​ള​കി​നും, അ​തി​ല്‍ നി​ന്നു​ള്ള മൂ​ല്ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ​താ​ണ് വി​ല​ക​യ​റ്റ​ത്തി​ന് കാ​ണ​മാ​യി​രി​ക്കു​ന്ന​ത്. ജ​നു​വ​രി മു​ത​ലു​ള്ള ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് കു​രു​മു​ള​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ള്‍ക്ക് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക പാ​ദ​ത്തി​നേ​ക്കാ​ള്‍ മി​ക​ച്ച നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്.
വി​യ​റ്റ്‌​നാം കു​രു​മു​ള​കി​നേ​ക്കാ​ൾ ജൈ​വ​മാ​ണ് ഇ​ന്ത്യ​ൻ മാ​ര്‍ക്ക​റ്റി​ലെ മു​ള​ക് എ​ന്ന വി​ല​യി​രു​ത്ത​ലും മാ​ര്‍ക്ക​റ്റ് ഉ​യ​ര്‍ത്താ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച്ച​യി​ലേ​ക്കാ​ള്‍ 17 രൂ​പ കൂ​ടി​യാ​ണ് ശ​നി​യാ​ഴ്ച്ച കൊ​ച്ചി മാ​ര്‍ക്ക​റ്റ് ക്ലോ​സ് ചെ​യ്യ്ത​ത്. പു​തി​യ കു​രു​മു​ള​ക് 58,000 രൂ​പ​യും, ത​രം​തി​രി​ച്ച കു​രു​മു​ള​കി​ന് 63,000 രൂ​പ​യു​മാ​ണ് മൊ​ത്ത​വി​ത​ര​ണ​ക്കാ​ര്‍ വി​ല പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച്ച ഈ ​വി​ല പ​റ​ഞ്ഞി​ട്ടും ആ​വ​ശ്യ​ത്തി​ന് ച​ര​ക്ക് ല​ഭി​ച്ചി​ല്ല എ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യം. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളു​ടെ ച​ര​ക്ക് എ​ടു​പ്പ് ക​ർ​ണാ​ട​ക​ത്തി​ല്‍ സ​ജീ​വ​മാ​ണ്, അ​തു​കൊ​ണ്ട് അ​വി​ടെ നി​ന്ന് മാ​ര്‍ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന കു​രു​മു​ള​കി​ന്‍റെ ല​ഭ്യ​ത കു​റ​യും, വെ​ള്ളി​യാ​ഴ്ച്ച വി​പ​ണി​യി​ല്‍ എ​ത്തി​യ​ത് 37 ട​ണ്‍ മു​ള​ക് മാ​ത്ര​മാ​യി​രു​ന്നു.
ഈ ​സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ലേ​ക്ക് വി​ദേ​ശ കു​രു​മു​ള​ക് എ​ത്തി​ല്ല​ന്ന യാ​ഥാ​ർ​ഥ്യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്‌​പൈ​സ് ബോ​ര്‍ഡ് ത​ന്നെ ചെ​റു​കി​ട ക​ര്‍ഷ​ക​രെ അ​റി​യി​ച്ചി​രു​ന്നു ഇ​തി​നെ തു​ട​ര്‍ന്നാ​ണ് വി​ല ല​ഭി​ക്കാ​തെ കു​രു​മു​ള​ക് ന​ല്‍കി​ല്ല​ന്ന നി​ല​പാ​ടി​ലേ​ക്ക് ക​ര്‍ഷ​ക​ര്‍ മാ​റി​യ​ത്.
റ​ബ​ര്‍ വി​ല​യി​ല്‍ വി​ദേ​ശ മാ​ര്‍ക്ക​റി​ലെ ട്രെ​ന്‍ഡ് അ​നു​സ​രി​ച്ച് ച​ര​ക്കി​ന്‍റെ വി​ല കു​റ​ച്ച് നി​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്. മാ​ര്‍ച്ച് അ​വ​സാ​ന ആ​ഴ്ച്ച​യി​ല്‍ മാ​ത്ര​മാ​ണ് ഇ​നി ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ വ​ലി​യ തോ​തി​ല്‍ ച​ര​ക്ക് എ​ടു​ക്കാ​ന്‍ സാ​ധ്യ​ത. 150 രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍ന്ന റ​ബ​റി​ന്‍റെ വീ​ണ്ടും താ​ഴ്ച്ച 148 രൂ​പ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് ഈ ​വാ​രം സാ​ക്ഷി​യാ​യി. പ​ക്ഷെ അ​ടു​ത്ത ആ​ഴ്ച​യി​ല്‍ നേ​രി​യ ഉ​യ​ർ​ച്ച​യാ​ണ് മാ​ര്‍ക്ക​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കു​തി​ച്ചു​യ​ര്‍ന്നി​രു​ന്ന വെ​ളി​ച്ചെ​ണ്ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ആ​ശ്വാ​സ​മാ​യി. ചെ​റു​കി​ട വ്യാ​പാ​രം കു​റ​ഞ്ഞ​തും, വ​ന്‍കി​ട ക​മ്പ​നി​ക​ള്‍ സ്റ്റോ​ക്ക് എ​ടു​ക്കു​ന്ന​ത് നി​ര്‍ത്തി​വ​ച്ച​തു​മാ​ണ് വി​ല താ​ഴ്ത്തി​യ​ത്.
വെ​ളി​ച്ചെ​ണ്ണ വി​ല​യി​ല്‍ കി​ലോ​ഗ്രാ​മി​ന് ഒ​രു രൂ​പ​യു​ടെ​യും, കൊ​പ്രാ​യി​ല്‍ ര​ണ്ടു രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ മാ​ര്‍ച്ച് അ​വ​സാ​ന​ത്തോ​ടെ വി​ല ഉ​യ​ര​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ത​മി​ഴ് നാ​ട്ടി​ലെ മി​ല്ല് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. ഏ​പ്രി​ലി​ലെ ഉ​ത്സ​വ ക​ച്ച​വ​ട​വും വേ​ന​ല്‍ മൂ​ലം തേ​ങ്ങ​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തു​മാ​ണ് അ​വ​ര്‍ വി​ല ഉ​യ​രാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.