FLASH NEWS
Breaking News
മുസഫർനഗറിൽ‌ ട്രെയിൻ പാളം തെറ്റി
Articles

വ​​ഴി​​യി​​ലെ വാ​​രി​​ക്കു​​ഴി​​ക​​ള്‍

Monday, Mar 13, 2017,9:01 IST By സി പി രാജശേഖരൻ A A A

ആ​​ദ​​ര്‍ശ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ സാ​​ക്ഷാ​​ല്‍ എ.​​കെ. ആ​​ന്‍റ​​ണി ക​​ഴി​​ഞ്ഞാ​​ല്‍ ഈ ​​ഭൂ​​മി മ​​ല​​യാ​​ള​​ത്തി​​ല്‍ ഒ​​രാ​​ളേ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളൂ- വി.​​എം. സു​​ധീ​​ര​​ന്‍. ആ​​ദ​​ര്‍ശ​​ത്തി​​ന്‍റെ പേ​​രി​​ല്‍ ആ​​ന്‍റ​​​ണി പ​​ല​​തും ത്യ​​ജി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍ ഓ​​രോ ത്യാ​​ഗം ക​​ഴി​​യു​​മ്പോ​​ഴും വ​​ര്‍ധി​​ത വീ​​ര്യ​​ത്തോ​​ടെ അ​​ദ്ദേ​​ഹം തി​​രി​​കെ വ​​ന്നി​​ട്ടേ​​യു​​ള്ളൂ. പ​​ക്ഷേ, സു​​ധീ​ര​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ അ​​ങ്ങ​​നെ​​യ​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ദ​​ര്‍ശ​​വും ഭാ​​ഗ്യ​​വും വി​​പ​​രീ​​ത ദി​​ശ​​ക​​ളി​​ലാ​​ണ് എ​​ന്നും സ​​ഞ്ച​​രി​​ച്ചി​​ട്ടു​​ള്ള​​ത്.
അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യു​​ടെ കെ​​ടു​​തി​​ക​​ളു​​ടെ പേ​​രി​​ല്‍ എ ​​കോ​​ണ്‍ഗ്ര​​സ് ഉ​​ണ്ടാ​​ക്കി കോ​​ണ്‍ഗ്ര​​സി​​ല്‍ നി​​ന്ന് വി​​ട്ടു​​പോ​​യ​​വ​രു​​ടെ കൂ​​ട്ട​​ത്തി​​ല്‍ ആ​​ന്‍റ​​ണി​​ക്കൊ​​പ്പം സു​​ധീ​​ര​​നും മു​​ന്‍നി​​ര​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. പി​​ന്നീ​​ട് കെ. ​​ക​​രു​​ണാ​​ക​​ര​​ന്‍ മു​​ന്‍കൈ​​യെ​​ടു​​ത്ത് ആ​​ന്‍റ​​ണി​​യെ കോ​​ണ്‍ഗ്ര​​സി​​ല്‍ തി​​രി​​കെ കൊ​​ണ്ടു​​വ​​ന്ന​​പ്പോ​​ഴും അ​​തേ നി​​ര​​യി​​ല്‍ ത​​ന്നെ ആ​​യി​​രു​​ന്നു സു​​ധീ​​ര​​നും. അ​​ന്നു മു​​ത​​ല്‍ കേ​​ര​​ള​​ത്തി​​ലെ കോ​​ണ്‍ഗ്ര​​സി​​ല്‍ എ ​​എ​​ന്നും ഐ ​​എ​​ന്നും ര​​ണ്ടു ചേ​​രി​​ക​​ള്‍ ശ​ക്ത​മാ​യു​ണ്ടാ​യി​രു​ന്നു. എ ​​ഗ്രൂ​​പ്പി​​ന്‍റെ നാ​​ഥ​​ന്‍ എ.​​കെ. ആ​​ന്‍റ​​ണി. വ​​യ​​ലാ​​ര്‍ ര​​വി, ഉ​​മ്മ​​ന്‍ ചാ​​ണ്ടി, വി.​​എം. സു​​ധീ​​ര​​ന്‍, പി.​​സി. ചാ​​ക്കോ തു​​ട​​ങ്ങി​​യ​​വ​​രാ​​യി​​രു​​ന്നു ഈ ​​ചേ​​രി​​യി​​ലെ പ്ര​​മു​​ഖ​​ര്‍. ഐ ​​പ​​ക്ഷ​​ത്തി​​ന്‍റെ നാ​​യ​​ക​​ന്‍ കെ. ​​ക​​രു​​ണാ​​ക​​ര​​ന്‍. എ ​​ഗ്രൂ​​പ്പി​​ലു​​ള്ള​​തി​​ന്‍റെ അ​​ത്ര ത​​ല​​യെ​​ടു​​പ്പു​​ള്ള നേ​​താ​​ക്ക​​ള്‍ അ​​ന്ന് ക​​രു​​ണാ​​ക​​ര​​ന്‍റെ കൂ​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ജി. ​​കാ​​ര്‍ത്തി​​കേ​​യ​ൻ, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, എം.​​ഐ. ഷാ​​ന​​വാ​​സ്, തേ​​റ​​മ്പി​​ല്‍ രാ​​മ​​കൃ​​ഷ്ണ​​ന്‍ തു​​ട​​ങ്ങി​​യ ബി ​​ടീ​​മാ​​യി​​രു​​ന്നു ഐ ​​ഗ്രൂ​​പ്പ്.
പ്ര​​ത്യ​​ക്ഷ​​ത്തി​​ല്‍ ക​​രു​​ണാ​​ക​​ര​​നും ആ​​ന്‍റ​​ണി​​യും ത​​മ്മി​​ല്‍ കീ​​രി​​യും പാ​​മ്പു​​മാ​​ണെ​​ന്നു തോ​​ന്നു​​മെ​​ങ്കി​​ലും പ​​ര​​സ്പ​​ര​​മു​​ള്ള അ​​ഡ്ജ​​സ്റ്റ്മെ​​ന്‍റി​​ന് ഇ​​രു​​വ​​രും ച​​ക്ക​​ര​​യും തേ​​ങ്ങ​​യും ആ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഇ​​വ​​ര്‍ എ​​ത്ര പ​​ത്തി​​വി​​രി​​ച്ച് ആ​​ടി​​യാ​​ലും പ​​ര​​സ്പ​​രം കൊ​​ത്തി​​യി​​ട്ടി​​ല്ല. പ​​ക്ഷേ, ടീം ​​അം​​ഗ​​ങ്ങ​​ള്‍ക്ക് അ​​തി​​നു​​ള്ള അ​​നു​​മ​​തി കി​​ട്ടി​​യി​​രു​​ന്നി​​ല്ല. അ​​വ​​സ​​രം കി​​ട്ടി​​യ​​പ്പോ​​ഴെ​​ല്ലാം അ​​വ​​ര്‍ പ​​ര​​സ്പ​​രം പ​​ത്തി​​വി​​രി​​ച്ചി​​ട്ടു​​ണ്ട്, കൊ​​ത്തി​​യി​​ട്ടു​​മു​​ണ്ട്. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യ്ക്ക് തൊ​​ട്ടു​​പി​​ന്നാ​​ലെ കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ യു​​ഡി​​എ​​ഫ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ജ​​യം നേ​​ടി. 111 സീ​​റ്റു​​ക​ൾ. മു​​ഖ്യ​​മ​​ന്ത്രി ആ​​യ​​തു ക​​രു​​ണാ​​ക​​ര​​ന്‍.
അ​​ന്ന​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ആ​​ന്‍റ​​ണി മ​​ത്സ​​രി​​ച്ച​​തു​​മി​​ല്ല. ക​​ഷ്ടി​​ച്ച് ഒ​​രു മാ​​സം പി​​ന്നി​​ട്ട​​പ്പോ​​ഴേ​​ക്കും രാ​​ജ​​ന്‍ കേ​​സി​​ല്‍ കു​​ടു​​ങ്ങി ക​​രു​​ണാ​​ക​​ര​​നു രാ​​ജി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. എം​​എ​​ല്‍എ പോ​​ലു​​മ​​ല്ലാ​​ത്ത ആ​​ന്‍റ​​ണി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി എ​​ന്ന് ആ​​ന്‍റ​​ണി ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത് അ​​ന്നാ​​ണ്. രാ​​ജ​​ന്‍ കേ​​സും ഈ​​ച്ച​​ര ​വാ​​ര്യ​​രു​​മൊ​​ക്കെ കോ​​ണ്‍ഗ്ര​​സി​​നെ ന​​ക്ഷ​​ത്ര​​മെ​​ണ്ണി​​ച്ച​​പ്പോ​​ഴാ​​ണ് ക​​ര്‍ണാ​​ട​​ക​​ത്തി​​ലെ ദേ​​വ​​രാ​​ജ അ​​ര​​സി​​നൊ​​പ്പം ചേ​​ര്‍ന്ന് ആ​​ന്‍റ​​ണി​​യും കൂ​​ട്ട​​രും കോ​​ണ്‍ഗ്ര​​സ് വി​​ട്ടു പോ​​യ​​തും ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ​​തും.
1984ല്‍ ​​വീ​​ണ്ടും കോ​​ണ്‍ഗ്ര​​സി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ ആ​​ന്‍റ​​ണി പ​​ക്ഷ​​ത്തു​​ള്ള​​വ​​രെ മി​​ക്ക​​വ​​രെ​​യും ക​​രു​​ണാ​​ക​​ര​​ന്‍ കൈ​​പി​​ടി​​ച്ചു​​യ​​ര്‍ത്തി. ആ​​ന്‍റ​​ണി​​യെ ര​​ണ്ടു ത​​വ​​ണ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കി. വ​​യ​​ലാ​​ർ ര​വി​​യെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യാ​​ക്കി. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ ധ​​ന​​മ​​ന്ത്രി​​യും തൊ​​ഴി​​ല്‍ മ​​ന്ത്രി​​യു​​മാ​​ക്കി. പ​​ക്ഷേ, സു​​ധീ​​ര​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ മാ​​ത്രം ലീ​​ഡ​​ര്‍ ക​​ണ്ണ​​ട​​ച്ചു. സു​​ധീ​​ര​​നെ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​ന്‍റ​​ണി​​യു​​ടെ ശ​​ക്ത​​മാ​​യ സ​​മ്മ​​ര്‍ദ്ദ​​ത്തെ ക​​രു​​ണാ​​ക​​ര​​ന്‍ എ​​ല്ലാ​​കാ​​ല​​ത്തും അ​​തി​​ജീ​​വി​​ച്ചു. എ​​ന്നാ​​ല്‍, ക​​ടു​​ത്ത സ​​മ്മ​​ര്‍ദ്ദ​​ത്തി​​നൊ​​ടു​​വി​​ല്‍ ഒ​​രി​​ക്ക​​ല്‍ സ്പീ​​ക്ക​​റാ​​കാ​​ന്‍ അ​​നു​​വ​​ദി​​ച്ച​​താ​​ണ് ഏ​​ക വി​​ട്ടു​​വീ​​ഴ്ച.
ആ​​ന്‍റ​​ണി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ ഒ​​രു വ​​ര്‍ഷ​​ത്തോ​​ളം ആ​​രോ​​ഗ്യ മ​​ന്ത്രി ആ​​യി​​രു​​ന്നി​​ട്ടു​​ണ്ട് സു​​ധീ​​ര​​ന്‍. നാ​​ലു ത​​വ​​ണ പാ​​ര്‍ല​​മെ​​ന്‍റി​​ലും അ​​ത്ര​​യും ത​​വ​​ണ നി​​യ​​മ​​സ​​ഭ​​യി​​ലും അം​​ഗ​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും വ​​ലി​​യ പ​​ദ​​വി​​ക​​ളൊ​​ന്നും സു​​ധീ​​ര​​നെ തേ​​ടി വ​​ന്നി​​ല്ല. കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​കാ​​ന്‍ അ​​വ​​സ​​രം കി​​ട്ടി​​യ​​പ്പോ​​ള്‍ കോ​​ണ്‍ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​നു പു​​റ​​ത്ത്. കോ​​ണ്‍ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്ന​​പ്പോ​​ള്‍ സു​​ധീ​​ര​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് തോ​​റ്റ് സ​​ഭ​​യ്ക്കു പു​​റ​​ത്ത്. കേ​​ര​​ള​​ത്തി​​ല്‍ മ​​ന്ത്രി​​യാ​​കാ​​ന്‍ അ​​വ​​സ​​രം കി​​ട്ടി​​യ​​പ്പോ​​ഴെ​​ല്ലാം സു​​ധീ​​ര​​ന്‍ പാ​​ര്‍ല​​മെ​​ന്‍റം​​ഗം.
ഒ​​ടു​​വി​​ല്‍ 2004ല്‍ ​​ആ​​ല​​പ്പു​​ഴ​​യി​​ല്‍ ഡോ. ​​കെ.​​എ​​സ്. മ​​നോ​​ജി​​നോ​​ടു തോ​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു രാ​​ഷ്ട്രീ​​യ​​ത്തോ​​ടു വി​​ട​​പ​​റ​​ഞ്ഞ് സു​​ധീ​​ര​​ന്‍ മെ​​ല്ലെ സ​​ജീ​​വ രാ​​ഷ്ട്രീ​​യ​​ത്തി​​ല്‍ നി​​ന്ന് അ​​ക​​ന്നു തു​​ട​​ങ്ങി. പാ​​ര്‍ല​​മെ​​ന്‍റ​​റി പ​​ദ​​വി​​ക​​ളി​​ലോ രാ​​ഷ്ട്രീ​​യ മു​​ന്‍നി​​ര​​യി​​ലോ ഇ​​നി ഇ​​ല്ലെ​​ന്നു പ​​റ​​ഞ്ഞ് സ്വ​​യം പി​​ന്മാ​​റി നി​​ന്ന സു​​ധീ​​ര​​നെ സ​​ജീ​​വ രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​ക്കു മ​​ട​​ക്കി​ക്കൊ​​ണ്ടു വ​​ന്ന​​ത് എ.​​കെ. ആ​​ന്‍റ​​ണി​​യാ​​ണ്. അ​​തി​​നൊ​​രു കാ​​ര​​ണ​​മു​​ണ്ട്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി മു​​ഖ്യ​​മ​​ന്ത്രി ആ​​വു​​ക​​യും ഐ ​​ഗ്രൂ​​പ്പ് നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​ഭ്യ​​ന്ത​​ര​ മ​​ന്ത്രി ആ​​വു​​ക​​യും ചെ​​യ്ത​​പ്പോ​​ള്‍ രാ​​ഷ്ട്രീ​​യ​​ത്തി​​ല്‍ എ​​ല്ലാ​​ക്കാ​​ല​​ത്തും ത​​നി​​ക്കൊ​​പ്പം നി​​ന്ന സു​​ധീ​​ര​​നെ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന് ആ​​ന്‍റ​​ണി തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​ന്‍റെ പ​​രി​​ണാ​​മ ഗു​​പ്തി​​യാ​​ണ് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​ന​​ത്തേ​​ക്കു​​ള്ള സു​​ധീ​​ര​​ന്‍റെ പ്ര​​മോ​​ഷ​​ന്‍. രാ​​ഹു​​ല്‍ ഗാ​​ന്ധി​​യി​​ലൂ​​ടെ ആ​​ന്‍റ​​ണി​​യാ​​ണ് അ​​തു ന​​ട​​പ്പാ​​ക്കി​​യ​​ത്.
തി​​ക​​ച്ചും സാ​​ധാ​​ര​​ണ​​മാ​​യ ഒ​​രു ന​​ട​​പ​​ടി​​ക്ര​​മം മാ​​ത്ര​​മാ​​യി അ​​തു ക​​ണ്ടാ​​ല്‍ മ​​തി​​യാ​​യി​​രു​​ന്നു. പ​​ക്ഷേ, ഇ​​ങ്ങ​​നെ​​യൊ​​രു തീ​​രു​​മാ​​ന​​ത്തി​​നു പി​​ന്നി​​ല്‍ അ​​സാ​​ധാ​​ര​​ണ​​മാ​​യ പ​​ല​​തു​​ണ്ടെ​​ന്ന് ക​​രു​​താ​​ന്‍ സു​​ധീ​​ര​​ന്‍റെ അ​​സൂ​​യാ​​ലു​​ക്ക​​ള്‍ക്കു കാ​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​പാ​​ടു​​ണ്ട്. കേ​​ര​​ള രാ​​ഷ്ട്രീ​​യ​​ത്തി​​ല്‍ ഒ​​രു കാ​​ല​​ത്ത് ക​​രു​​ണാ​​ക​​ര​​നും ആ​​ന്‍റ​​ണി​​യും ത​​മ്മി​​ലാ​​യി​​രു​​ന്ന​​ല്ലോ കോ​​ണ്‍ഗ്ര​​സി​​ലെ ച​​ര​​ടു​​വ​​ലി​​ക​​ളെ​​ല്ലാം. ക​​രു​​ണാ​​ക​​ര​​ന്‍ ഇ​​ല്ലാ​​താ​​വു​​ക​​യും ആ​​ന്‍റ​​ണി കേ​​ര​​ള രാ​​ഷ്ട്രീ​​യം ഉ​​പേ​​ക്ഷി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ ഈ ​​ച​​ര​​ടു​​വ​​ലി​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്ത​​ത് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​മാ​​യി​​രു​​ന്നു. സ​​മീ​​പ​​കാ​​ല ധ്രു​​വീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ എ​​ല്ലാം ഫോ​​ര്‍മു​​ല​​ക​​ള്‍ നി​​ശ്ച​​യി​​ച്ച​​ത് ഇ​​വ​​രാ​​ണ്. ആ​​ന്‍റ​​ണി​​യെ​​പ്പോ​​ലെ എ ​​ഗ്രൂ​​പ്പി​​ന്‍റെ അ​​മ​​ര​​ത്ത് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യും ഐ ​​ഗ്രൂ​​പ്പി​​ന്‍റെ അ​​മ​​ര​​ത്ത് ചെ​​ന്നി​​ത്ത​​ല​​യും. അ​​ഡ്ജ​​സ്റ്റ്മെ​​ന്‍റ് രാ​​ഷ്ട്രീ​​യ​​ത്തി​​ല്‍ ക​​രു​​ണാ​​ക​​ര​​നും ആ​​ന്‍റ​​ണി​​യും പോ​​ലെ ത​​ന്നെ​​യാ​​ണ് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​ക്കു പ​​ക​​ര​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന് ര​​മേ​​ശും അ​​ങ്ങ​​നെ​​യാ​​വു​​ന്ന​​തി​​ല്‍ തെ​​റ്റി​​ല്ലെ​​ന്ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യും ക​​രു​​തി​​യി​​രു​​ന്നു.
ഇ​​വ​​ര്‍ക്കു ന​​ടു​​വി​​ലേ​​ക്കാ​​ണ് കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ന്‍റെ പ​​ദ​​വി​​യു​​മാ​​യി സു​​ധീ​​ര​​ന്‍ ക​​ട​​ന്നു​​വ​​രു​​ന്ന​​ത്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യോ​​ട് ഹൈ​​ക്ക​​മാ​​ന്‍ഡി​​നു​​ള്ള വി​​മു​​ഖ​​ത​​യും സു​​ധീ​​ര​​നോ​​ടു​​ള്ള വാ​​ത്സ​​ല്യ​​വും അ​​ദ്ദേ​​ഹ​​ത്തെ സൂ​​പ്പ​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ക​​ൽ​പ്പി​​ത സൗ​​ക​​ര്യ​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ന​​യി​​ച്ചി​​രു​​ത്തി. സ​​ര്‍ക്കാ​​രും പ്ര​​തി​​പ​​ക്ഷ​​വും ത​​മ്മി​​ലാ​​യി​​രു​​ന്നി​​ല്ല, മു​​ഖ്യ​​മ​​ന്ത്രി​​യും പാ​​ര്‍ട്ടി പ്ര​​സി​​ഡ​​ന്‍റും ത​​മ്മി​​ലാ​​യി​​രു​​ന്നു പി​​ന്നീ​​ടു​​ള്ള പു​​കി​​ലെ​​ല്ലാം. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യും സു​​ധീ​​ര​​നും ത​​മ്മി​​ല്‍ തു​​ട​​ക്ക​​ത്തി​ലേ ധ്രു​​വീ​​ക​​രി​​ക്ക​​പ്പെ​​ടാ​​ന്‍ കാ​​ര​​ണ​​വും ഇ​​തു ത​​ന്നെ. മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ത​​നി​​ക്കു മീ​​തെ ഹൈ​​ക്ക​​മാ​​ന്‍ഡ് കെ​​ട്ടി​​യി​​റ​​ക്കി​​യ സു​​ധീ​​ര​​ന്‍റെ മേ​​ധാ​​വി​​ത്വം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി. സു​​ധീ​​ര​​ന്‍റെ നേ​​തൃ​​ത്വം അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​വ​​ര്‍ക്ക് പാ​​ര്‍ട്ടി​ വി​​ട്ടു​​പോ​​കാ​​മെ​​ന്ന് ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ രാ​​ഹു​​ല്‍ ഗാ​​ന്ധി​​യു​​ടെ ഭീ​​ഷ​​ണി. അ​​തോ​​ടെ സു​​ധീ​​ര​​ന്‍ കൂ​​ടു​​ത​​ല്‍ ക​​രു​​ത്ത​​നാ​​വു​​ക​​യും ഉ​​മ്മ​​ന്‍ ചാ​​ണ്ടി ക്ര​​മ​​ത്തി​​ല്‍ പാ​​ര്‍ട്ടി​​യെ കൈ​​വി​​ടു​​ക​​യും ചെ​​യ്തു. ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ര്‍ഷ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ കോ​​ണ്‍ഗ്ര​​സി​​ല്‍ സം​​ഭ​​വി​​ച്ച​​ത് ഇ​​താ​​ണ്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ മ​​ന​​സാ​​ല്‍ അം​​ഗീ​​ക​​രി​​ക്കു​​ന്ന ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും ഐ ​​ഗ്രൂ​​പ്പും മാ​​ത്ര​​മ​​ല്ല ഘ​​ട​​ക​​ക​​ക്ഷി​​ക​​ളാ​​യ കേ​​ര​​ള കോ​​ണ്‍ഗ്ര​​സും മു​സ്‌​ലിം ലീ​​ഗും സു​​ധീ​​ര​​നെ കൈ​​വി​​ട്ടു.
കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യ ദി​​വ​​സം മു​​ത​​ല്‍ സു​​ധീ​​ര​​ന്‍ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ടു​​ക​​ളെ​​ല്ലാം ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ പോ​​ലും ക​​ട​​ത്തി​​വെ​​ട്ടു​​ന്ന സൂ​​പ്പ​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടേ​​താ​​യി​​രു​​ന്നു. ഇ​​തു തി​​രി​​ച്ച​​റി​​ഞ്ഞ കേ​​ര​​ള​​ത്തി​​ലെ കോ​​ണ്‍ഗ്ര​​സു​​കാ​​രെ​​ല്ലാം സു​​ധീ​​ര​ന് എ​​തി​​രേ തി​​രി​​ഞ്ഞു. കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​ത്തു​​പോ​​ലും ആ​​ള​​ന​​ക്ക​​മി​​ല്ലാ​​താ​​യി. ജി​​ല്ലാ​​ത​​ല​​ത്തി​​ലോ സം​​സ്ഥാ​​ന ത​​ല​​ത്തി​​ലോ ആ​​ള​​ന​​ക്ക​​മു​​ള്ള ഒ​​രു സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കാ​​നു​​ള്ള ശേ​​ഷി​​പോ​​ലും കെ​​പി​​സി​​സി​​ക്ക് ഇ​​ല്ലാ​​തെ പോ​​യി. ഒ​​ടു​​വി​​ല്‍ ഉ​​ത്ത​​രേ​​ന്ത്യ​​യി​​ല്‍ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു പ​​രാ​​ജ​​യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റെ​​ടു​​ത്ത് മു​​ഴു​​വ​​ന്‍ ഡി​​സി​​സി​​ക​​ളെ​​യും അ​​ഴി​​ച്ചു​​പ​​ണി​​യു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പു വ​​ന്ന​​തോ​​ടെ സു​​ധീ​​ര​​ന്‍ അ​​പ​​ക​​ടം മ​​ണ​ത്തു. ആ​​ന്‍റ​​ണി​​യെ​പ്പോ​​ലെ ആ​​ദ​​ര്‍ശം കൊ​​ണ്ടു മാ​​ത്രം നി​​ല​​നി​​ര്‍ത്താ​​വു​​ന്ന​​ത​​ല്ല പാ​​ര്‍ട്ടി നേ​​തൃ​​ത്വം എ​​ന്നു സു​​ധീ​​ര​​ന്‍ തി​​രി​​ച്ച​​റി​​ഞ്ഞു. ആ​​ന്‍റ​​ണി എ​​പ്പോ​​ഴും ത​​നി​​ക്കു ചു​​റ്റും വി​​ശ്വ​​സ്ത​​രു​​ടെ ഒ​​രു വ​​ല​​യം സൃ​​ഷ്ടി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, അ​​ങ്ങ​​നെ ഒ​​രു വ​​ല​​യം തീ​​ര്‍ക്കാ​​ന്‍ ക​​ഴി​​യാ​​തെ പോ​​യ​​താ​​ണ് സു​​ധീ​​ര​​നെ​​ന്ന ആ​​ദ​​ര്‍ശ​വാ​​ദി​​യു​​ടെ ഇ​​റ​​ക്ക​​ങ്ങ​​ള്‍ക്കു കാ​​ര​​ണം.
സു​​ധീ​​ര​​ന്‍ എ​​ന്നും ഒ​​റ്റ​​യാ​​നാ​​യി​​രു​​ന്നു. ഒ​​റ്റ​​യാ​​നൊ​​പ്പം നി​​ല്‍ക്കാ​​ന്‍ മ​​റ്റു​​ള്ള​​വ​​ര്‍ ത​​യാ​​റാ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല വീ​​ഴ്ത്താ​​ന്‍ വാ​​രി​​ക്കു​​ഴി​​ക​​ള്‍ ഒ​​രു​​ക്കു​​ക​​യും ചെ​​യ്തു. സു​​ധീ​​ര​​നെ​​തി​​രേ പാ​​ര്‍ട്ടി​​യി​​ലെ എ​​ല്ലാ ഗ്രൂ​​പ്പു​​ക​​ളും തി​​രി​​യാ​​ന്‍ കാ​​ര​​ണ​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഈ ​​ഒ​​റ്റ​​യാ​​ന്‍ സ​​മീ​​പ​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു. പാ​​ര്‍ട്ടി​​യു​​ടെ അ​​മ​​ര​​ത്തെ​​ത്തി​​യെ​​ങ്കി​​ലും നേ​​തൃ​​ത്വ​​ത്തെ​​യും അ​​ണി​​ക​​ളെ​​യും ഒ​​രു​പോ​​ലെ അ​​ക​​റ്റി നി​​ര്‍ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന രീ​​തി​​യെ​​ന്നാ​​ണ് ഇ​​ന്ദി​​രാ ഭ​​വ​​നി​​ലെ കു​​ശു​​കു​​ശു​​പ്പ്. അ​​തു​​കൊ​​ണ്ടാ​​ണ് എ​​ല്ലാ​​വ​​രും കൂ​​ടി ഒ​​രു​​ക്കി​​യ വാ​​രി​​ക്കു​​ഴി​​യി​​ല്‍ ഈ ​​കൊ​​മ്പ​​ന്‍ വീ​​ണു​​പോ​​യ​​ത്. ഇ​​നി​​യൊ​​രു ക​​ര​​ക​​യ​​റ്റം അ​​ദ്ദേ​​ഹം ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്ന് അ​​റി​​യി​​ല്ല. ഒ​​രു കാ​​ര്യം വ്യ​​ക്തം. അ​​ധി​​കാ​​ര​​ത്തി​​നു പി​​ന്നാ​​ലെ ഒ​​രി​​ക്ക​​ലും പാ​​യു​​ന്ന ശീ​​ലം സു​​ധീ​​ര​​നി​​ല്ല. മ​​റ്റു കോ​​ണ്‍ഗ്ര​​സു​കാ​​രി​​ല്‍ കാ​​ണാ​​ത്ത ഈ ​​ശീ​​ലം ത​​ന്നെ​​യാ​​ണ് സു​​ധീ​​ര​​നെ തി​​ള​​ക്ക​​മു​​ള്ള രാ​​ഷ്ട്രീ​​യ നേ​​തൃ​നി​​ര​​യി​​ല്‍ എ​​ന്നും പ്ര​​തി​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള​​ത്. പ​​ദ​​വി​​ക​​ളി​​ല്ലെ​​ങ്കി​​ലും ഈ ​​തി​​ള​​ക്കം സു​​ധീ​​ര​​ന്‍ നി​​ല​​നി​​ര്‍ത്തു​​ക ത​​ന്നെ ചെ​​യ്യും..