FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Articles

തമ്മിലടിച്ചു കളഞ്ഞു

Monday, Mar 13, 2017,10:23 IST By ഇ.​​ആ​​ർ. വാ​​രി​​യ​​ർ A A A

അ​​ടു​​ത്ത ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ വെ​​ല്ലാ​​നാ​​വി​​ല്ലെ​​ന്നാ​​ണ് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ബി​​ജെ​​പി ത​​രം​​ഗം ക​​ണ്ട് ജ​​മ്മു ക​​ശ്മീ​​ർ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഒ​​മ​​ർ അ​​ബ്ദു​​ള്ള പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ, ബി​​ഹാ​​റി​​ലെ രാ​​ഷ്ട്രീ​​യ ചാ​​ണ​​ക്യ​​ൻ, മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞ​​താ​​ണു ശ​​രി. ബി​​ഹാ​​റി​​ലെ​​പ്പോ​​ലെ ബി​​ജെ​​പി ഇ​​ത​​ര ക​​ക്ഷി​​ക​​ളു​​ടെ വി​​ശാ​​ല​​സ​​ഖ്യം ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ യു​​പി​​യി​​ലും അ​​മി​​ത് ഷാ​​യു​​ടെ ത​​ന്ത്ര​​ങ്ങ​​ൾ പൊ​​ളി​​ഞ്ഞേ​​നേ. അ​​ത്ര​​യും ചി​​ന്തി​​ക്കാ​​ൻ ശ്ര​​മി​​ക്കാ​​തി​​രു​​ന്ന​​ത് എ​​സ്പി​​യു​​ടെ​​യും ബി​​എ​​സ്പി​​യു​​ടെ​​യും അ​​മി​​ത വി​​ശ്വാ​​സം മൂ​​ല​​മാ​​വാം. വ​​ർ​​ഷ​​ങ്ങ​​ളാ​​യി യു​​പി​​യെ നി​​യ​​ന്ത്രി​​ച്ച പ്രാ​​ദേ​​ശി​​ക ക​​ക്ഷി​​ക​​ളു​​ടെ അ​​ബ​​ദ്ധ ധാ​​ര​​ണ​​ക​​ൾ ബി​​ജെ​​പി മു​​ത​​ലെ​​ടു​​ത്തു എ​​ന്ന​​താ​​ണു വോ​​ട്ട് നി​​ല വ​​ച്ചു​​ള്ള വി​​ശ​​ക​​ല​​ന​​ത്തി​​ൽ തെ​​ളി​​യു​​ന്ന​​ത്.

ഒ​​രു കാ​​ര്യം വാ​​സ്ത​​വ​​മാ​​ണ്. 2012ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ല​​ഭി​​ച്ച​​തി​​ന്‍റെ ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വോ​​ട്ട് ഇ​​ക്കു​​റി കി​​ട്ടി​​യി​​ട്ടു​​ണ്ട് ബി​​ജെ​​പി​​ക്ക്. അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ ആ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 15 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു ബി​​ജെ​​പി​​ക്കു ല​​ഭി​​ച്ച വോ​​ട്ട്. ഇ​​ക്കു​​റി അ​​ത് 40 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. പ​​ക്ഷേ, 2014ൽ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു തൂ​​ത്തു​​വാ​​രി​​യ​​പ്പോ​​ൾ ല​​ഭി​​ച്ച 42.6 ശ​​ത​​മാ​​നം വോ​​ട്ട് ഇ​​പ്പോ​​ഴി​​ല്ല. ര​​ണ്ട​​ര ശ​​ത​​മാ​​നം വോ​​ട്ടു കു​​റ​​ഞ്ഞു.
എ​​ന്നാ​​ൽ, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​തി​​നെ​​ക്കാ​​ൾ കാ​​ര്യ​​മാ​​യി വോ​​ട്ട് കു​​റ​​വി​​ല്ല എ​​സ്പി​​ക്കും ബി​​എ​​സ്പി​​ക്കും കോ​​ൺ​​ഗ്ര​​സി​​നും. ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ർ​​ച്ച നേ​​രി​​ട്ട മാ​​യാ​​വ​​തി​​യു​​ടെ ബി​​എ​​സ്പി വോ​​ട്ട് കൂ​​ട്ടു​​ക​​യാ​​ണു ചെ​​യ്ത​​ത്. എ​​സ്പി​​ക്കും ബി​​എ​​സ്പി​​ക്കും ഇ​​ക്കു​​റി ല​​ഭി​​ച്ച​​ത് 22 ശ​​ത​​മാ​​നം വീ​​തം. കോ​​ൺ​​ഗ്ര​​സി​​ന് ആ​​റു ശ​​ത​​മാ​​നം. ആ​​ർ​​എ​​ൽ​​ഡി​​ക്ക് ര​​ണ്ട്. എ​​സ്പി​​യും ബി​​എ​​സ്പി​​യും ഒ​​ന്നി​​ച്ചു നി​​ന്നാ​​ൽ മ​​തി​​യാ​​യി​​രു​​ന്നു ബി​​ജെ​​പി​​യെ തോ​​ൽ​​പ്പി​​ക്കാ​​ൻ. വി​​ശാ​​ല സ​​ഖ്യ​​മെ​​ങ്കി​​ൽ അ​​മ്പ​​തു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ വോ​​ട്ട് ഉ​​റ​​പ്പാ​​യി​​രു​​ന്നു. അ​​നു​​ഭ​​വ​​ങ്ങ​​ളി​​ൽ നി​​ന്ന് ഒ​​ന്നും പ​​ഠി​​ച്ചി​​ല്ല എ​​ന്ന​​താ​​ണ് സ​​മാ​​ജ് പാ​​ർ​​ട്ടി​​ക​​ളെ ഈ ​​അ​​വ​​സ്ഥ​​യി​​ൽ എ​​ത്തി​​ച്ച​​ത്.
യു​​പി​​യി​​ൽ മു​​ലാ​​യം സി​​ങ് യാ​​ദ​​വും മാ​​യാ​​വ​​തി​​യും ത​​മ്മി​​ലു​​ള്ള രാ​​ഷ്ട്രീ​​യ​​പ്പോ​​രു പോ​​ലെ​​ത്ത​​ന്നെ​​യാ​​യി​​രു​​ന്നു ബി​​ഹാ​​റി​​ൽ നി​​തീ​​ഷ്കു​​മാ​​റും ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വും ത​​മ്മി​​ലു​​ള്ള വ​​ർ​​ഷ​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ട​​വും. പ​​ക്ഷേ, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ താ​​മ​​ര​​ത്ത​​രം​​ഗ​​ത്തി​​ൽ നി​​ല​​യും വി​​ല​​യും പോ​​യ നി​​തീ​​ഷ്കു​​മാ​​ർ അ​​പ​​ക​​ടം തി​​രി​​ച്ച​​റി​​ഞ്ഞു. കാ​​ലി​​ത്തീ​​റ്റ കും​​ഭ​​കോ​​ണ​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ൽ ലാ​​ലു യാ​​ദ​​വി​​നു മ​​ത്സ​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​ത് മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള ത​​ർ​​ക്കം ഒ​​ഴി​​വാ​​ക്കി എ​​ന്ന വ്യ​​ത്യാ​​സ​​മൊ​​ഴി​​ച്ചാ​​ൽ സ​​മാ​​ന സാ​​ഹ​​ച​​ര്യ​​മാ​​യി​​രു​​ന്നു യു​​പി​​യി​​ലും.
ബി​​ഹാ​​റി​​ൽ നി​​തീ​​ഷ്-​​ലാ​​ലു- കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​ൽ ചേ​​രാ​​ൻ ആ​​ദ്യം തീ​​രു​​മാ​​നി​​ച്ച​​താ​​ണ് മു​​ലാ​​യ​​ത്തി​​ന്‍റെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും. പ​​ക്ഷേ, മ​​ത്സ​​രി​​ക്കാ​​ൻ ത​​ന്ന സീ​​റ്റു പോ​​രാ എ​​ന്നു പ​​റ​​ഞ്ഞു പി​​ന്മാ​​റി ഒ​​റ്റ​​യ്ക്കു നി​​ന്ന് വ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ അ​​ന്ന്. വി​​ശാ​​ല സ​​ഖ്യം പൊ​​ളി​​ക്കാ​​ൻ ശ്ര​​മി​​ച്ച നേ​​താ​​വാ​​യി അ​​തോ​​ടെ മു​​ലാ​​യം സി​​ങ്. ത​​ങ്ങ​​ളു​​ടെ വാ​​ദ​​ങ്ങ​​ള​​ല്ല, നി​​തീ​​ഷി​​ന്‍റെ​​യും ലാ​​ലു​​വി​​ന്‍റെ​​യും ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ളാ​​ണു ശ​​രി​​യെ​​ന്ന് ബി​​ഹാ​​ർ തെ​​ളി​​യി​​ച്ച​​പ്പോ​​ഴെ​​ങ്കി​​ലും യു​​പി​​യി​​ലൊ​​രു വി​​ശാ​​ല മോ​​ഡ​​ൽ ആ​​ലോ​​ചി​​ക്ക​​ണ​​മാ​​യി​​രു​​ന്നു യാ​​ദ​​വ കു​​ടും​​ബ​​വും മാ​​യാ​​വ​​തി​​യും. പ​​ശ്ചി​​മ യു​​പി​​യി​​ൽ അ​​ജി​​ത് സി​​ങ്ങി​​ന്‍റെ ആ​​ർ​​എ​​ൽ​​ഡി​​യെ കൂ​​ട്ടു​​വേ​​ണ്ട എ​​ന്നു​​വ​​രെ തീ​​രു​​മാ​​നി​​ച്ച അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ അ​​മി​​ത വി​​ശ്വാ​​സം എ​​ത്ര​​യോ വ​​ലി​​യ ആ​​പ​​ത്താ​​യി മാ​​റി.
വോ​​ട്ട് ബാ​​ങ്ക് രാ​​ഷ്ട്രീ​​യ​​ത്തി​​ൽ താ​​ൻ ത​​ന്നെ മു​​ന്നി​​ൽ എ​​ന്ന മാ​​യാ​​വ​​തി​​യു​​ടെ സ്വ​​യം​​വി​​ധി സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ മാ​​റി​​യ​​തു ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ​​യാ​​യി. രാ​​ഷ്ട്രീ​​യ​​ത്തി​​ൽ സ​​ർ​​വ​​ത​​ന്ത്ര​​ങ്ങ​​ളു​​ടെ​​യും ആ​​ചാ​​ര്യ​​ന്മാ​​രെ​​ന്ന് അ​​ഹ​​ങ്ക​​രി​​ക്കു​​മ്പോ​​ൾ ഇ​​ങ്ങ​​നെ ചി​​ല അ​​ബ​​ദ്ധ ധാ​​ര​​ണ​​ക​​ളും വ​​ന്നു​​ചേ​​രും. ഇ​​രു പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദ​​യ​​നീ​​യ​​മാ​​യ തോ​​ൽ​​വി​​ക​​ൾ സ്വ​​യം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി​​യ​​ത് എ​​ന്നു സാ​​രം. ന്യൂ​​ന​​പ​​ക്ഷ വോ​​ട്ടു​​ക​​ളു​​ടെ വി​​ഭ​​ജ​​നം ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ക്കു​​മെ​​ന്ന് അ​​റി​​യാ​​മെ​​ന്നി​​രി​​ക്കെ​​യാ​​ണ് അ​​ഖി​​ലേ​​ഷും മാ​​യാ​​വ​​തി​​യും ആ ​​വോ​​ട്ടി​​നു വേ​​ണ്ടി ഒ​​രു​​പോ​​ലെ മ​​ത്സ​​രി​​ച്ച​​ത്!
ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​സ്പി​​ക്കു ല​​ഭി​​ച്ച​​ത് 22.3 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ്. ഇ​​ത്ത​​വ​​ണ​​യും 22 ശ​​ത​​മാ​​ന​​ത്തോ​​ളം കി​​ട്ടി. 2012ൽ ​​ല​​ഭി​​ച്ച 29 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് താ​​ഴെ. അ​​തി​​നു​​പ​​ക്ഷേ ഒ​​രു കാ​​ര​​ണം കൂ​​ടി​​യു​​ണ്ട്. നൂ​​റോ​​ളം സീ​​റ്റു​​ക​​ൾ കോ​​ൺ​​ഗ്ര​​സി​​നു വി​​ട്ടു​​കൊ​​ടു​​ത്തു. മു​​ഴു​​വ​​ൻ സീ​​റ്റി​​ലും മ​​ത്സ​​രി​​ച്ച ബി​​എ​​സ്പി​​ക്ക് 22.2 ശ​​ത​​മാ​​നം വോ​​ട്ടു​​ണ്ട്. 2014ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​തി​​നെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ. (2014ൽ 19 ​​ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു). 2012ലെ 26 ​​ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് ഏ​​താ​​യാ​​ലും ഇ​​ടി​​ഞ്ഞു. 2012ൽ 11.6 ​​ശ​​ത​​മാ​​ന​​വും 14ൽ 7.5 ​​ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സ് വോ​​ട്ട്. ഇ​​ക്കു​​റി നാ​​ലി​​ലൊ​​ന്നു സീ​​റ്റി​​ലേ പാ​​ർ​​ട്ടി മ​​ത്സ​​രി​​ച്ചു​​ള്ളൂ എ​​ന്ന​​തു ക​​ണ​​ക്കി​​ലെ​​ടു​​ക്ക​​ണം. ഏ​​താ​​ണ്ട് ലോ​​ക്സ​​ഭാ ഫ​​ലം ആ​​വ​​ർ​​ത്തി​​ച്ച തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ന്ന​​ത്തെ അ​​തേ വോ​​ട്ട് വി​​ഭ​​ജ​​ന​​മാ​​ണ് ബി​​ജെ​​പി ഇ​​ത​​ര ക​​ക്ഷി​​ക​​ളെ തോ​​ൽ​​പ്പി​​ച്ച​​തെ​​ന്നു ക​​ണ​​ക്കു​​ക​​ൾ കാ​​ണി​​ക്കു​​മ്പോ​​ൾ നേ​​താ​​ക്ക​​ളു​​ടെ അ​​ധി​​കാ​​ര​​മോ​​ഹം വ​​രു​​ത്തു​​ന്ന വി​​ന വ്യ​​ക്ത​​മാ​​വു​​ന്നു.
ഈ ​​ശ്രേ​​ണി​​യി​​ൽ അ​​ടു​​ത്ത​​തു ക​​ർ​​ണാ​​ട​​ക​​യാ​​ണ്. 2018ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭ​​ര​​ണ​​ക​​ക്ഷി കോ​​ൺ​​ഗ്ര​​സും കു​​മാ​​ര​​സ്വാ​​മി​​യു​​ടെ ജെ​​ഡി​​എ​​സും മോ​​ദി-​​ഷാ ത​​ന്ത്ര​​ങ്ങ​​ൾ​​ക്കെ​​തി​​രേ ഭി​​ന്നി​​ച്ചു​​പൊ​​രു​​തി​​യാ​​ൽ ത്രി​​കോ​​ണ മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​നു​​കൂ​​ല്യം ബി​​ജെ​​പി​​ക്കു ല​​ഭി​​ച്ചേ​​ക്കാം. 2018ൽ ​​ജെ​​ഡി​​എ​​സ് അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന വി​​ജ​​യം നേ​​ടു​​മെ​​ന്നും ആ​​രു​​മാ​​യും കൂ​​ട്ടി​​ല്ലെ​​ന്നും പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​യാ​​യ കു​​മാ​​ര​​സ്വാ​​മി. യു​​പി​​യി​​ൽ മാ​​യാ​​വ​​തി പ​​റ​​ഞ്ഞു ന​​ട​​ന്ന​​തു​​പോ​​ലെ! ന​​രേ​​ന്ദ്ര മോ​​ദി​​യെ​​പ്പോ​​ലൊ​​രു ക​​രു​​ത്ത​​നാ​​യ നേ​​താ​​വും അ​​മി​​ത് ഷാ​​യെ​​പ്പോ​​ലൊ​​രു ത​​ന്ത്ര​​ജ്ഞ​​നും ന​​യി​​ക്കു​​ന്ന ബി​​ജെ​​പി​​യെ പാ​​ർ​​ട്ടി മു​​ൻ​​പു ഭ​​രി​​ച്ചി​​ട്ടു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പോ​​ലും ചെ​​റു​​താ​​യി കാ​​ണു​​ന്ന ദേ​​ശീ​​യ രാ​​ഷ്ട്രീ​​യ​​ത്തി​​ലെ ത​​ന്നെ സീ​​നി​​യ​​ർ നേ​​താ​​ക്ക​​ൾ കാ​​ൽ​​ച്ചു​​വ​​ട്ടി​​ലെ മ​​ണ്ണു ചോ​​രു​​ന്ന​​ത് അ​​റി​​യു​​ന്ന​​തേ​​യി​​ല്ല! അ​വ​രെ​യെ​ല്ലാം ഒ​രു​മി​ച്ചു നി​ർ​ത്താ​ൻ മോ​ദി​യെ​പ്പോ​ലൊ​രു നേ​താ​വു​മി​ല്ല.
സ്വ​ന്തം നേ​തൃ​ത്വ​ത്തി​നു വേ​ണ്ടി ത​മ്മി​ൽ​ത്ത​ല്ലി പി​രി​ഞ്ഞ​വ​രാ​ണ​ല്ലോ യു​പി​യി​ലെ​യും ബി​ഹാ​റി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യു​മൊ​ക്കെ ജ​ന​താ പ​രി​വാ​ർ പാർട്ടികളുണ്ടാക്കിയത്. ഇ​വ​രു​ടെ ത​മ്മി​ല​ടി ക​ണ്ട് ജ​ന​താ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്തു​വ​ന്ന ജ​ന​സം​ഘ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച ബി​ജെ​പി​യാ​ണ് മോ​ദി​യു​ടെ കൈ​ക​ളി​ൽ ക​രു​ത്തോ​ടെ നി​ല​കൊ​ള​ളു​ന്ന​തും. ഇന്നു ബിജെപി ഇതര കക്ഷികളെ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​യേ​ണ്ട പാ​ർ​ട്ടി​യാ​ണു കോ​ൺ​ഗ്ര​സ്. അ​തി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കോ​ൺ​ഗ്ര​സ് വി​ശ്വാ​സ​മാ​ർ​ജി​ക്ക​ണം. അ​തെ​ന്ന് എ​ന്ന​ത് ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യം.