FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
World

അഫ്ഘാനിസ്ഥാനില്‍ 10 ഹഖ്വാനി ഭീകരെ സൈന്യം വധിച്ചു

Tuesday, Mar 14, 2017,15:45 IST By സ്വന്തം ലേഖകൻ A A A

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ പകിക പ്രവിശ്യയില്‍ അഫ്ഘാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ക്വയ്ദ ബന്ധമുള്ള തീവ്രവാദ സംഘടനയുടെ 10 ഭീകരര്‍ കൊല്ലപ്പെട്ടു. ഹഖ്വാനി എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ വ്യോമാക്രണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മുതിര്‍ന്ന ഹഖ്വാനി കമാന്‍ഡറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഫ്ഘാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.