FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Auto

വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം കു​ത്ത​നെ കൂ​ട്ടു​ന്നു

Tuesday, Mar 14, 2017,16:14 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ല്‍ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ തേ​ര്‍ഡ് പാ​ര്‍ട്ടി ഇ​ന്‍ഷ്വ​റ​ന്‍സ്, ഗ്രൂ​പ്പ് ഹെ​ല്‍ത്ത് ഇ​ന്‍ഷ്വ​റ​ന്‍സ് എ​ന്നി​വ​യു​ടെ പ്രീ​മി​യം ഉ​യ​ര്‍ത്താ​ന്‍ ഇ​ന്‍ഷ്വ​റ​ന്‍സ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി അ​നു​മ​തി ന​ല്‍കി.
15 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ നി​ര​ക്കി​ല്‍ വ​ര്‍ധ​ന​വ് വ​രു​ത്താ​നാ​ണ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ വ​ര്‍ധി​പ്പി​ച്ച പ്രീ​മി​യം പ്രാ​ബ​ല്യ​ത്തി​ലാ​കും. മോ​ട്ടോ​ര്‍ വാ​ഹ​ന ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കി ക​ഴി​ഞ്ഞാ​ല്‍ ഇ​ന്‍ഷ്വ​റ​ന്‍സ് ക​മ്പ​നി​ക​ള്‍ വീ​ണ്ടും പ്രീ​മി​യം വ​ര്‍ധി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
സാ​ധാ​ര​ണ പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഫു​ള്‍ ക​വ​ര്‍ ഇ​ന്‍ഷ്വ​റ​ന്‍സ് എ​ടു​ക്കാ​നാ​ണ് ഡീ​ല​ര്‍മാ​രും നി​ര്‍ദേ​ശി​ക്കു​ക. ഉ​യ​ര്‍ന്ന ക​മ്മി​ഷ​നാ​ണ് ഇ​തി​ന് ഒ​രു ഘ​ട​കം. വാ​യ്പ തി​രി​ച്ച​ട​വ് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ നാ​ല്, അ​ഞ്ച് വ​ര്‍ഷ​ത്തോ​ടെ ഇ​ന്‍ഷ്വ​റ​ന്‍സ് പ്രീ​മി​യം തു​ക 50 ശ​ത​മാ​ന​ത്തോ​ളം കു​റ​യും. ഫു​ള്‍ക​വ​ര്‍ ഇ​ന്‍ഷ്വ​റ​ന്‍സി​ല്‍ തേ​ര്‍ഡ് പാ​ര്‍ട്ടി ഇ​ന്‍ഷ്വ​റ​ന്‍സ് വി​ഹി​തം 30 ശ​ത​മാ​നം മാ​ത്ര​മാ​ണ്.
ജ​ന​റ​ല്‍ ഇ​ന്‍ഷ്വ​റ​ന്‍സ് കൗ​ണ്‍സി​ലി​ന്‍റെ രേ​ഖ​ക​ള്‍ പ്ര​കാ​രം, രാ​ജ്യ​ത്ത് ഇ​ന്‍ഷ്വ​ര്‍ ചെ​യ്ത 19 കോ​ടി​യോ​ളം വാ​ഹ​ന​ങ്ങ​ളി​ല്‍ 8.26 കോ​ടി വാ​ഹ​ന​ങ്ങ​ള്‍ക്കു മാ​ത്ര​മാ​ണ് തേ​ഡ് പാ​ര്‍ട്ടി ഇ​ന്‍ഷ്വ​റ​ന്‍സ് ഉ​ള്ള​ത്.