FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
India

ത്രിപുരയില്‍ ബിജെപി- തൃണമൂല്‍ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരുക്ക്

Tuesday, Mar 14, 2017,14:45 IST By സ്വന്തം ലേഖകൻ A A A

അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ ബിജെപി- തൃണമൂല്‍ സംഘര്‍ഷം. രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് സംഘര്‍ഷത്തിനിടെ പരുക്കേറ്റു. ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ നേതാവിന്റെ സഹോദരന്‍ മര്‍ദിച്ചെന്ന ആരോപണമാണ് സംഘര്‍ഷത്തിന് തുടക്കമെന്ന് ത്രിപുര പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ നേതാവ് സൂധീപ് റോയ് ബര്‍മന്റെ സഹോദരന്‍ സന്ദീപ് റോയി മര്‍ദിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നു വെസ്റ്റ് അഗര്‍ത്തല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു.