FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Editorial

താ​നൂ​രി​ലെ തീ​യ​ണ​യ്ക്കാ​ൻ ഒ​ട്ടും അ​മാ​ന്തി​ക്ക​രു​ത്

Tuesday, Mar 14, 2017,12:39 IST By സ്വന്തം ലേഖകൻ A A A

കേ​ര​​​ള പൊ​​​ലീ​​​സി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​ക​​​ൾ പ​​​ലേ​​​ട​​​ത്തു നി​​​ന്നും പ്ര​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ താ​​​നൂ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ അ​​​ക്ര​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സേ​​​ന​​​യ്ക്കും സ​​​ർ​​​ക്കാ​​​രി​​​നും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി. പീ​​​ഡ​​​ന​​​ങ്ങ​​​ളു​​​ടെ പെ​​​രു​​​മ​​​ഴ​​​ക്കാ​​​ലം പോ​​​ലെ, കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വും പൊ​​​ലീ​​​സി​​​നെ​​​യാ​​​ണു പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി​​​യ​​​ത്. താ​​​നൂ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ​​​തു രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​വും സം​​​ഘ​​​ട്ട​​​ന​​​വു​​​മാ​​​ണ്. സി​​​പി​​​എ​​​മ്മും മു​​​സ്‌​​ലിം ലീ​​​ഗും ത​​​മ്മി​​​ലാ​​​ണു പ്ര​​​ശ്നം. പ​​​ക്ഷേ, ര​​​ണ്ടു ക​​ക്ഷി​​ക​​ളി​​ലും പെ​​​ടാ​​​ത്ത നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളും വ​​​സ്തു​​​വ​​​ക​​​ക​​​ളും ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സ്വൈ​​​ര്യ​​​മാ​​​യി ഇ​​​വി​​​ടെ ക​​​ഴി​​​യാ​​​ൻ വ​​​യ്യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വും സം​​​ജാ​​​ത​​​മാ​​​യി.

താ​​​നൂ​​​രി​​​ലെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് ഞാ​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​തു മ​​​റു​​​പ​​​ക്ഷ​​​മാ​​​ണെ​​​ന്നാ​​​ണു ര​​​ണ്ടു കൂ​​​ട്ട​​​രു​​​ടെ​​​യും ആ​​​രോ​​​പ​​​ണം. രാ​​​ത്രി വൈ​​​കി വീ​​​ടു​​​ക​​​ൾ​​​ക്കു നേ​​​രേ പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​യു​​​ക​​​യും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു നേ​​​രേ പൊ​​​ലീ​​​സ് വെ​​​ടി​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​രു വീ​​​ട് പൂ​​​ർ‌​​​ണ​​​മാ​​​യി ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു. നി​​​ര​​​വ​​​ധി പേ​​​രു​​​ടെ വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു പ​​​റ്റി. ഒ​​​ട്ടേ​​​റെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി. മ​​​റ്റു ചി​​ല നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളും സം​​​ഭ​​​വി​​​ച്ചി​​ട്ടു​​ണ്ട്.
താ​​​നൂ​​​രി​​​ൽ ന​​​ട​​​ന്ന​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട​​​തോ ആ​​​ദ്യ​​​ത്തെ​​​യോ സം​​​ഭ​​​വ​​​മ​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തി​​​ലും ഇ​​​തു​​പോ​​​ലെ സം​​​ഘ​​​ട്ട​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​ന്നും സം​​​ഘ​​​ർ​​​ഷം സി​​​പി​​​എ​​​മ്മും ലീ​​​ഗും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്തു​​​ണ്ടാ​​​യ സം​​​ഭ​​​വം ഇ​​​ട​​​തു മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ആ​​​ക്ര​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു. അ​​​ന്നും ഒ​​​ട്ടേ​​​റെ വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ൾ പ​​​റ്റി. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രു​​​ക്കേ​​​റ്റു. ഇ​​​രു പ​​​ക്ഷ​​​ത്തു​​​നി​​​ന്നു​​​മാ​​​യി 150 പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ങ്കി​​​ലും അ​​​തി​​​ന്മേ​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ല.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ലും ഓ​​​ഗ​​​സ്റ്റി​​​ലും ഇ​​​വി​​​ടെ പി​​​ന്നെ​​​യും അ​​​ക്ര​​​മ​​​ങ്ങ​​​ൾ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ടു. പ്ര​​​തി​​​ക​​​ൾ​​​ക്കു രാ​​​ഷ്‌​​​ട്രീ​​​യ സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തി​​നാ​​ലാ​​​ണ് ഇ​​​ത്ത​​​രം അ​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​തി​​​ന്‍റെ ത​​​നി​​​യാ​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ഞാ​​യ​​​റാ​​​ഴ്ച താ​​​നൂ​​​ർ ക​​​ട​​​പ്പു​​​റ​​​ത്തു സം​​​ഭ​​​വി​​​ച്ച​​​തും. ചാ​​​പ്പ​​​പ്പ​​​ടി, കോ​​​ർ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലും ന​​​ട​​​ന്ന​​​ത്. താ​​​നൂ​​​ർ, തി​​​രൂ​​​ർ, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു കൂ​​​ടു​​​ത​​​ൽ പൊ​​​ലീ​​​സ് എ​​​ത്തി​​​യെ​​​ങ്കി​​​ലും രാ​​​ത്രി വൈ​​​കി​​​യും അ​​​ക്ര​​​മം ത​​​ട​​​യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​വി​​​ടാ​​​ൻ പൊ​​​ലീ​​​സി​​​നു പ​​​ല റൗ​​​ണ്ട് വെ​​​ടി​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്നു. നാ​​​ട്ടു​​​കാ​​​ർ​​​ക്കും പൊ​​​ലീ​​​സി​​​നും പ​​​രു​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
മ​​​ല​​​ബാ​​​റി​​​ലെ ഇ​​​ത​​​ര ജി​​​ല്ല​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ- വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ൾ കു​​​റ​​​വാ​​​ണ്. പ​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും അ​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ൾ സം​​​യ​​​മ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ താ​​​നൂ​​​ർ പോ​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​തി​​​ന് അ​​​പ​​​വാ​​​ദ​​​മാ​​​കു​​​ക​​​യാ​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചി​​​ട്ടു​​​ള്ള ക​​​ണ്ണൂ​​​ർ‌ ജി​​​ല്ല​​​യി​​​ൽ ഇ​​​പ്പോ​​​ഴും അ​​​തി​​​നു കു​​​റ​​​വി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന ശേ​​​ഷം അ​​​വി​​​ടെ കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം ത​​​ന്നെ ഇ​​​ര​​​ട്ട​​​യ​​​ക്ക​​​ത്തോ​​​ളം വ​​​രും.
ത​​​ല​​​ശേ​​​രി​​​യി​​​ലും ധ​​​ർ​​​മ​​​ട​​​ത്തും പി​​​ണ​​​റാ​​​യി​​​യി​​​ലു​​​മെ​​​ല്ലാം നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ നാ​​​ദാ​​​പു​​​ര​​​ത്തും മാ​​​റാ​​​ട്ടും ന​​​ട​​​ന്ന​​​ത് രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​മ​​​ല്ല, വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലും കാ​​​ര്യ​​​ങ്ങ​​​ൾ പു​​​റ​​​മേ​​​യ്ക്കു ശാ​​​ന്ത​​​മാ​​​ണെ​​​ങ്കി​​​ലും ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഏ​​​തു നി​​​മി​​​ഷ​​​വും ഉ​​ണ്ടാ​​വാം എ​​​ന്ന​​​താ​​​ണു സ്ഥി​​​തി. സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ല​​​ബ്ധ​​​പ്ര​​​തി​​​ഷ്ഠ നേ​​​ടി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് താ​​​നൂ​​​ര​​​ട​​​ക്ക​​​മു​​​ള്ള പു​​​തി​​​യ ഇ​​​ട​​​ങ്ങ​​​ൾ ഇ​​​ടം പി​​​ടി​​​ക്കു​​​ന്ന​​​തു സ​​​മാ​​​ധാ​​​ന​​​കാം​​​ക്ഷി​​​ക​​​ളാ​​​യ ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്. നാ​​​ദാ​​​പു​​​രം, മാ​​​റാ​​​ട്, ക​​​ല്ലാ​​​ച്ചി, വി​​​ല്യാ​​​പ്പ​​​ള്ളി, കു​​​റ്റ്യാ​​​ടി, തെ​​​രു​​​വാം​​​പ​​​റ​​​മ്പ്, പു​​​റ​​​മേ​​​രി, വ​​​ട​​​ക​​​ര തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ഇ​​​ന്നും ഭ​​​യാ​​​ശ​​​ങ്ക​​​ക​​​ളോ​​​ടെ​​​യാ​​​ണു ഭൂ​​​ത​​​കാ​​​ല​​​ത്തെ ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.
ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​ൽ പൊ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​മാ​​​ണ്. ഒ​​​രു സ്ഥ​​​ല​​​ത്തു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്ത​​​ക​​​ർ​​​ച്ച ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നു മു​​​ൻ​​പു ത​​​ന്നെ അ​​​തേ​​​ക്കു​​​റി​​​ച്ചു ര​​​ഹ​​​സ്യ വി​​​വ​​​രം ശേ​​​ഖ​​​രി​​​ച്ചു ബ​​​ദ​​​ൽ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ‌ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സേ​​​ന​​​യെ സ​​​ർ​​​വ സ​​​ജ്ജ​​​മാ​​​ക്കി നി​​​ർ​​​ത്തു​​​ക​​​യും പൊ​​​ലീ​​​സ് മു​​​ഖം നോ​​​ക്കാ​​​തെ നി​​​ഷ്പ​​​ക്ഷ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ല പ്രാ​​​വ​​​ശ്യം അ​​​ക്ര​​​മ​​​ങ്ങ​​​ൾ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട താ​​​നൂ​​​രി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ബ​​​ദ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.
മ​​​ല​​​പ്പു​​​റം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജി​​​ല്ല​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ട്ട​​​ന​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​കി​​​ല്ല. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വ​​​സ്വം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ജീ​​​വി​​​ത ദു​​​രി​​​ത​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു കാ​​​ണു​​​ന്ന എ​​​ല്ലാ ചേ​​​രി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും അ​​​ക്ര​​​മ​​​ങ്ങ​​​ളെ നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യ​​​ണം. അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​വ​​​രെ മു​​​ഖം നോ​​​ക്കാ​​​തെ, നി​​​യ​​​മ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പൊ​​​ലീ​​​സി​​​നു ക​​​ഴി​​​യ​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തും പ​​​ന്ത​​​യം വ​​​ച്ചു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ വി​​​ള​​​യാ​​​ട്ടം ആ​​​വ​​​ർ​​​ത്തി​​​ച്ചു കൊ​​​ണ്ടേ​​​യി​​​രി​​​ക്കും.