FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Business

ഐഡിയ വോഡഫോണ്‍ ലയനം ഈയാഴ്ച

Tuesday, Mar 14, 2017,16:47 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ഇന്ത്യയിലെ പ്രധാന മൊബൈല്‍ സേവനദാതാക്കളായ ഐഡിയയും വോഡഫോണും തമ്മിലുള്ള ലയനം ഈയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. എട്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മില്‍ ലയിക്കുന്നതിനു ധാരണയായത്. കുമാര്‍ മംഗലം ബിര്‍ള ചെയര്‍മാനാകുന്ന പുതിയ കമ്പനിയില്‍ വോഡഫോണിനും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമാണ് ഉണ്ടാകുക. ലയനം പൂര്‍ണമാകുന്നതോടെ ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 42 ശതമാനം പുതിയ കമ്പനിക്കാകും.

ജിയോ തംരഗത്തിന്റെ അനന്തരഫലങ്ങളാണ് ഇരു കമ്പനികളെയും ലയനത്തിന് വഴിയൊരുക്കിയത്.