FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
Sports

ബം​ഗ്ലാ​ദേ​ശ് 100ാം ടെ​സ്റ്റി​ന് ഇന്ന് ശ്രീലങ്കയ്ക്കെതിരേ

Wednesday, Mar 15, 2017,11:21 IST By സ്വന്തം ലേഖകൻ A A A

കൊ​ളം​ബോ: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്‍ രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശ് ഇ​ന്ന് നൂ​റാം ടെ​സ്റ്റി​നി​റ​ങ്ങും. ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ച​രി​ത്ര പോ​രാ​ട്ടം. 99 ാം ടെ​സ്റ്റി​ന്‍റെ നാ​ണം കെ​ട്ട തോ​ല്‍വി​യു​ടെ ക്ഷീ​ണം കൂ​ടി മാ​റ്റാ​നാ​കും ഇ​വ​ര്‍ ഇ​ന്ന് ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ ക​ളി​യി​ല്‍ 259 റ​ണ്‍സി​നാ​യി​രു​ന്നു തോ​ല്‍വി.
2000 ലാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന് ടെ​സ്റ്റ് രാ​ജ്യ​മെ​ന്ന പ​ദ​വി ല​ഭി​ച്ച​ത്. അ​ട്ടി​മ​റി വീ​ര​ന്മാ​രാ​യി പേ​രെ​ടു​ത്ത​വ​ര്‍ ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇം​ഗ്ല​ണ്ടി​നെ വീ​വ്ത്തി ച​രി​ത്രം കു​റി​ച്ചു. 99ല്‍ ​എ​ട്ട് ക​ളി​യി​ല്‍ മാ​ത്ര​മേ ബം​ഗ്ലാ​ദേ​ശ് ജ​യി​ച്ചു​ള്ളു. അ​ഞ്ച് ജ​യം സിം​ബാ​ബ്‌​വെ​യ്ക്കും ര​ണ്ടെ​ണ്ണം വി​ന്‍ഡീ​സി​നു​മെ​തി​രെ. ഒ​രു ക​ളി ഇം​ഗ്ല​ണ്ടി​നോ​ടും. 76 ടെ​സ്റ്റി​ല്‍ തോ​റ്റ​പ്പോ​ള്‍ 15 എ​ണ്ണം സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ളി​ച്ച​ത് ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ​യാ​യി​രു​ന്നു. 17 മ​ത്സ​ര​ങ്ങ​ൾ. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യാ​ണ് നാ​ല് ക​ളി മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. ഇ​ന്ത്യ​യു​മാ​യി ഒ​മ്പ​ത് ടെ​സ്റ്റു​ക​ള്‍ ക​ളി​ച്ചു. ഏ​ഴി​ലും ഇ​ന്ത്യ​ക്ക് ജ​യം. ര​ണ്ടെ​ണ്ണം സ​മ​നി​ല​യി​ലും പി​രി​ഞ്ഞു.