FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Articles

തി​​ങ്ക് ലോ​​ക്ക​​ലി

Wednesday, Mar 15, 2017,10:52 IST By ഇ.​​ആ​​ർ. വാ​​രി​​യ​​ർ A A A

സ്ട്രാ​​റ്റ​​ജി​​ക​​ൾ ഒ​​ന്നൊ​​ന്നാ​​യി പി​​ഴ​​യ്ക്കു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ തോ​​റ്റു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു. കോ​​ൺ​​ഗ്ര​​സ് ഇ​​നി​​യെ​​ന്തു ചെ​​യ്യ​​ണം. നേ​​താ​​ക്ക​​ളി​​ലും അ​​ണി​​ക​​ളി​​ലും ച​​ർ​​ച്ച​​ക​​ൾ സ​​ജീ​​വ​​മാ​​വു​​ന്ന​​തു സ്വാ​​ഭാ​​വി​​കം. 2019ലെ ​​പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പു വ​​രു​​മ്പോ​​ഴേ​​ക്കും കോ​​ൺ​​ഗ്ര​​സി​​നു തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ പാ​​ത​​യി​​ലെ​​ത്ത​​ണം. അ​​ല്ലെ​​ങ്കി​​ൽ ശ​​ക്ത​​മാ​​യൊ​​രു യു​​പി​​എ​​യെ ബി​​ജെ​​പി​​ക്കെ​​തി​​രേ അ​​ണി​​നി​​ര​​ത്താ​​ൻ ക​​ഴി​​ഞ്ഞെ​​ന്നു വ​​രി​​ല്ല. പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളു​​ടെ സ​​ഖ്യ​​മു​​ണ്ടാ​​യാ​​ൽ പോ​​ലും അ​​തി​​ലെ നേ​​തൃ​​ത്വം കോ​​ൺ​​ഗ്ര​​സി​​നു കി​​ട്ട​​ണ​​മെ​​ങ്കി​​ൽ വി​​ജ​​യ​​പാ​​ത​​യി​​ൽ വ​​ന്നേ തീ​​രൂ. അ​​തി​​ന് പാ​​ർ​​ട്ടി​​യു​​ടെ കേ​​ന്ദ്ര, സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ങ്ങ​​ളി​​ൽ ഉ​​ണ​​ർ​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വു​​മു​​ണ്ടാ​​ക​​ണം.

രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വം ദു​​ർ​​ബ​​ല​​മെ​​ന്ന് ആ​​രൊ​​ക്കെ പ​​റ​​ഞ്ഞാ​​ലും മ​​റ്റൊ​​രു സാ​​ധ്യ​​ത ഇ​​ട​​ത്ത​​ട്ടി​​ലോ താ​​ഴെ​​ത്ത​​ട്ടി​​ലോ ഉ​​ള്ള​​വ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​ൽ ക​​ഴ​​മ്പി​​ല്ല. ഉ​​പാ​​ധ്യ​​ക്ഷ സ്ഥാ​​ന​​ത്തു നി​​ന്ന് ഉ​​ട​​ൻ അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തേ​​ക്ക് രാ​​ഹു​​ൽ എ​​ത്തു​​ക എ​​ന്ന​​ത​​ല്ലാ​​തെ മ​​റ്റൊ​​രാ​​ളെ ത​​ല​​പ്പ​​ത്തു വ​​യ്ക്കു​​ന്ന കാ​​ര്യം ആ​​ലോ​​ചി​​ക്ക​​ണ​​മെ​​ങ്കി​​ൽ അ​​ങ്ങ​​നെ​​യൊ​​രു സ​​ർ​​പ്രൈ​​സ് തീ​​രു​​മാ​​നം സോ​​ണി​​യ​​യും രാ​​ഹു​​ലും ത​​ന്നെ എ​​ടു​​ക്ക​​ണ​​മ​​ല്ലോ. മ​​റ്റൊ​​രാ​​ളെ​​യാ​​ണു രാ​​ഹു​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ​​പ്പോ​​ലും ഹൈ​​ക്ക​​മാ​​ൻ​​ഡി​​ലെ സീ​​നി​​യ​​ർ നേ​​താ​​ക്ക​​ൾ അ​​തു സ​​മ്മ​​തി​​ക്കു​​മെ​​ന്നു ക​​രു​​താ​​നാ​​വി​​ല്ല. രാ​​ഹു​​ൽ അ​​ല്ലാ​​തെ മ​​റ്റാ​​രു വ​​ന്നാ​​ലും അം​​ഗീ​​ക​​രി​​ക്കാ​​ൻ പ​​ല​​രു​​ടെ​​യും ഈ​​ഗോ അ​​നു​​വ​​ദി​​ക്കു​​ക​​യു​​മി​​ല്ല.
രാ​​ഹു​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പു​​തി​​യ ഊ​​ർ​​ജം സം​​ഭ​​രി​​ക്കു​​ക എ​​ന്ന​​താ​​വും കോ​​ൺ​​ഗ്ര​​സി​​നു മു​​ന്നി​​ലു​​ള്ള മാ​​ർ​​ഗം. 2014ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ൽ​​വി നേ​​രി​​ട്ട ശേ​​ഷ​​വും ഇ​​തു ത​​ന്നെ പ​​റ​​ഞ്ഞ​​താ​​ണ്. പാ​​ർ​​ട്ടി​​യെ അ​​ടി​​മു​​ടി ഉ​​ട​​ച്ചു​​വാ​​ർ​​ത്ത് ശ​​ക്ത​​മാ​​യി കെ​​ട്ടി​​പ്പ​​ടു​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു വാ​​ഗ്ദാ​​ന​​ങ്ങ​​ൾ. പ​​ക്ഷേ, വ​​ർ​​ഷം മൂ​​ന്നാ​​യി​​ട്ടും എ​​വി​​ടെ​​യും ഒ​​ന്നും കെ​​ട്ടി​​യു​​യ​​ർ​​ത്തി​​യി​​ല്ല. തോ​​ൽ​​വി​​ക​​ൾ ഏ​​റ്റു​​വാ​​ങ്ങി​​ക്കൊ​​ണ്ടി​​രു​​ന്നു. ര​​ണ്ടാം യു​​പി​​എ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കൈ​​വി​​ട്ട ജ​​ന​​ങ്ങ​​ൾ ഇ​​തു​​വ​​രെ തി​​രി​​ച്ചു​​വ​​ന്നി​​ട്ടി​​ല്ല പാ​​ർ​​ട്ടി​​യി​​ലേ​​ക്ക്. അ​​തി​​ന്‍റെ വ്യ​​ക്ത​​മാ​​യ തെ​​ളി​​വാ​​ണു യു​​പി​​യി​​ലും ഉ​​ത്ത​​ര​​ഖ​​ണ്ഡി​​ലും ക​​ണ്ട​​ത്. ഏ​​ക ആ​​ശ്വാ​​സം പ​​ഞ്ചാ​​ബാ​​ണ്. അ​​ത്ര​​യേ​​റെ ജ​​ന​​വി​​രു​​ദ്ധ​​മാ​​യി​​രു​​ന്നു അ​​കാ​​ലി​​ദ​​ൾ- ബി​​ജെ​​പി കൂ​​ട്ടു​​ഭ​​ര​​ണം അ​​വി​​ടെ. അ​​തു മു​​ത​​ലെ​​ടു​​ക്കാ​​ൻ ക​​ഴി​​വു​​ള്ള അ​​നു​​ഭ​​വ പ​​രി​​ച​​യ​​വും ത​​ന്ത്ര​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​യാ​​യ ക്യാ​​പ്റ്റ​​ൻ അ​​മ​​രീ​​ന്ദ​​ർ സി​​ങ്ങി​​ന്. ന​​വ്ജ്യോ​​ത് സി​​ങ് സി​​ദ്ദു​​വി​​ന്‍റെ പാ​​ർ​​ട്ടി പ്ര​​വേ​​ശ​​വും നേ​​ട്ട​​മാ​​യി. രാ​​ഹു​​ൽ ഗാ​​ന്ധി അ​​ട​​ക്കം കേ​​ന്ദ്ര നേ​​താ​​ക്ക​​ള​​ല്ല പ​​ഞ്ചാ​​ബി​​ലെ പ്ര​​ചാ​​ര​​ണ​​ത്തി​​നു ചു​​ക്കാ​​ൻ പി​​ടി​​ച്ച​​ത്. കാ​​ര്യ​​ങ്ങ​​ൾ അ​​മ​​രീ​​ന്ദ​​റി​​ന്‍റെ പൂ​​ർ​​ണ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു.
അ​​തു ന​​ൽ​​കു​​ന്ന യാ​​ഥാ​​ർ​​ഥ്യം ഇ​​ങ്ങ​​നെ​​യാ​​ണ്. സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ​​ക്കു കൂ​​ടു​​ത​​ൽ സ്വാ​​ത​​ന്ത്ര്യം ന​​ൽ​​ക​​ണം. ഓ​​രോ സം​​സ്ഥാ​​ന​​വും തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​ൻ സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ ശ​​ക്ത​​മാ​​യ നി​​ര​​യെ ഒ​​ന്നി​​ച്ച​​ണി​​നി​​ര​​ത്ത​​ണം. ജ​​ന​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ​​ക്ക് അ​​ർ​​ഹി​​ക്കു​​ന്ന സ്ഥാ​​ന​​ക്ക​​യ​​റ്റ​​ങ്ങ​​ൾ ന​​ൽ​​ക​​ണം.
മ​​ണി​​പ്പു​​രി​​ൽ ബി​​ജെ​​പി​​യു​​ടെ​​ആ​​ദ്യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ന്ന​​തു കോ​​ൺ​​ഗ്ര​​സ് വി​​ട്ട ബി​​രേ​​ൻ സി​​ങ്ങാ​​ണ്. ഒ​​ക്രം ഇ​​ബോ​​ബി സി​​ങ്ങി​​ന്‍റെ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​രി​​ൽ മ​​ന്ത്രി​​യാ​​യി​​രു​​ന്ന അ​​മ്പ​​ത്താ​​റു​​കാ​​ര​​ൻ ബി​​രേ​​ൻ ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​ക്കാ​​ല​​ത്തോ​​ളം സം​​സ്ഥാ​​ന​​ത്ത് കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​മു​​ഖ നേ​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു. ഇ​​ബോ​​ബി സി​​ങ്ങു​​മാ​​യു​​ള്ള ബ​​ന്ധ​​ങ്ങ​​ൾ മോ​​ശ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 2102ലാ​​ണ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​ത്. മ​​ണി​​പ്പു​​ർ പ്ര​​ദേ​​ശ് കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി ഉ​​പാ​​ധ്യ​​ക്ഷ​​നു​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഇ​​ബോ​​ബി സി​​ങ്ങി​​ന്‍റേ​​തു ദു​​ർ​​ഭ​​ര​​ണ​​മെ​​ന്നു പ​​റ​​ഞ്ഞാ​​ണ് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ക്റ്റോ​​ബ​​റി​​ൽ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. ഈ ​​വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ത്ത് ബി​​ജെ​​പി​​യു​​ടെ ചു​​വ​​ടു​​റ​​പ്പി​​ക്കാ​​ൻ ബി​​രേ​​നും ന​​ല്ല പ​​ങ്കു​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു​​ള്ള സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ കൊ​​ഴി​​ഞ്ഞു​​പോ​​ക്ക് ത​​ട​​യാ​​ൻ ക​​ഴി​​യാ​​തി​​രി​​ക്കു​​ന്ന​​ത് ഇ​​തു​​പോ​​ലു​​ള്ള തി​​രി​​ച്ച​​ടി​​ക​​ൾ കോ​​ൺ​​ഗ്ര​​സി​​നു​​ണ്ടാ​​ക്കും. കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ കൂ​​ട്ട​​ത്തോ​​ടെ പാ​​ർ​​ട്ടി വി​​ട്ടു​​പോ​​യ​​താ​​ണ് അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​ലെ ഭ​​ര​​ണം ബി​​ജെ​​പി​​യി​​ൽ എ​​ത്തി​​ച്ച​​ത് എ​​ന്നു കൂ​​ടി ഓ​​ർ​​ക്ക​​ണം.
മ​​ണി​​പ്പു​​രി​​ൽ ഇ​​ബോ​​ബി സി​​ങ്ങി​​നെ​​പ്പോ​​ലെ ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ട് തു​​ട​​ർ​​ച്ച​​യാ​​യി ഭ​​രി​​ച്ച​​താ​​ണ് അ​​സ​​മി​​ൽ ത​​രു​​ൺ ഗൊ​​ഗോ​​യ് എ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ച​​രി​​ത്രം കു​​റി​​ച്ച് ബി​​ജെ​​പി അ​​സം പി​​ടി​​ച്ച​​പ്പോ​​ൾ അ​​തി​​ലു​​മു​​ണ്ടാ​​യി​​രു​​ന്നു മ​​റ്റൊ​​രു മു​​ൻ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വി​​ന്‍റെ നി​​ർ​​ണാ​​യ​​ക പ​​ങ്ക്. ര​​ണ്ട​​ര പ​​തി​​റ്റാ​​ണ്ടോ​​ളം തി​​ക​​ഞ്ഞ കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നാ​​യി​​രു​​ന്ന ഹേ​​മ​​ന്ദ ബി​​ശ്വ ശ​​ർ​​മ ഗൊ​​ഗോ​​യി​​യു​​ടെ വി​​ശ്വ​​സ്ത​​നാ​​യ ല​​ഫ്റ്റ​​ന​​ന്‍റ് ആ​​യി​​രു​​ന്നു. രാ​​ഹു​​ൽ ഗാ​​ന്ധി​​യും ഗൊ​​ഗോ​​യി​​യും അ​​പ​​മാ​​നി​​ക്കു​​ന്നു​​വെ​​ന്നു പ​​റ​​ഞ്ഞാ​​ണ് 2015ൽ ​​ശ​​ർ​​മ കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​തും ബി​​ജെ​​പി​​യു​​ടെ ത​​ന്ത്ര​​ങ്ങ​​ളി​​ൽ പ്ര​​മു​​ഖ​​നാ​​യി മാ​​റി​​യ​​തും. അ​​സ​​മി​​ലെ കി​​ങ് മേ​​ക്ക​​റാ​​യി ശ​​ർ​​മ​​യെ ബി​​ജെ​​പി ക​​ണ്ടെ​​ത്തി​​യ​​പ്പോ​​ൾ വ​​രാ​​നി​​രി​​ക്കു​​ന്ന അ​​പ​​ക​​ടം മു​​ൻ​​കൂ​​ട്ടി​​ക്ക​​ണ്ട് പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​​നു ക​​ഴി​​ഞ്ഞി​​ല്ല.
ഉ​ത്ത​ര​ഖ​ണ്ഡി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ ബി​ജെ​പി വി​ജ​യ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​തു ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ൺ​ഗ്ര​സ് വി​ട്ട വി​ജ​യ് ബ​ഹു​ഗു​ണ​യാ​ണ്. നി​ര​വ​ധി കോ​ൺ​ഗ്ര​സു​കാ​രു​മാ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഭ​വം മു​ഴു​വ​ൻ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് ത​ന്നെ മാ​റ്റി ഹ​രീ​ഷ് റാ​വ​ത്തി​നെ നി​യോ​ഗി​ച്ച​തി​ലാ​യി​രു​ന്നു. ഉ​ത്ത​ര​ഖ​ണ്ഡി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കി ഈ ​കൊ​ഴി​ഞ്ഞു​പോ​ക്ക്. വി​ജ​യ് ബ​ഹു​ഗു​ണ​യു​ടെ സ​ഹോ​ദ​രി റീ​ത്ത ബ​ഹു​ഗു​ണ ജോ​ഷി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തും ക​ഴി​ഞ്ഞ​വ​ർ​ഷം ത​ന്നെ. യു​പി​യി​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു റീ​ത്ത. യു​പി മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​എ​ൻ. ബ​ഹു​ഗു​ണ​യു​ടെ മ​ക്ക​ളെ നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു വി​ട്ടു​കൊ​ടു​ത്തു കോ​ൺ​ഗ്ര​സ്. അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചു ക​ഴി​ഞ്ഞു. മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​യാ​യ കൃ​ഷ്ണ ഇ​താ ബി​ജെ​പി​യി​ൽ ചേ​രാ​ൻ പോ​കു​ന്നു.
2014നു ​​ശേ​​ഷ​​മു​​ള്ള രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ വേ​​റെ​​യാ​​ണ് എ​​ന്ന തി​​രി​​ച്ച​​റി​​വ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഇ​​ന്ദ്ര​​പ്ര​​സ്ഥ​​ത്തി​​ലു​​മു​​ള്ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളി​​ൽ ഉ​​ണ്ടാ​​വേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഗോ​​വ ത​​ന്നെ​​യെ​​ടു​​ക്കു​​ക. ബി​​ജെ​​പി​​ക്കെ​​തി​​രേ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള നീ​​ക്ക​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു അ​​വി​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ. പ​​ക്ഷേ, നേ​​താ​​ക്ക​​ൾ ത​​മ്മി​​ലു​​ള്ള പ​​ര​​സ്പ​​ര യു​​ദ്ധ​​ത്തി​​ലാ​​യി​​രു​​ന്നു ബി​​ജെ​​പി​​യോ​​ടു പൊ​​രു​​തു​​മ്പോ​​ഴും ഗോ​​വ കോ​​ൺ​​ഗ്ര​​സ്. അ​​തു ത​​ട​​യാ​​ൻ കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​നു ക​​ഴി​​ഞ്ഞി​​ല്ല. എ​​ന്നി​​ട്ടും ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന് അ​​ടു​​ത്തെ​​ത്തി പാ​​ർ​​ട്ടി. ഇ​​പ്പോ​​ൾ ബി​​ജെ​​പി​​ക്കു പി​​ന്തു​​ണ ന​​ൽ​​കു​​ന്ന മൂ​​ന്നം​​ഗ​​ങ്ങ​​ളു​​ള്ള ഗോ​​വ ഫോ​​ർ​​വേ​​ഡ് പാ​​ർ​​ട്ടി(​​ജി​​എ​​ഫ്പി) തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ ത​​ന്നെ കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞ​​താ​​ണ്.
ജി​​എ​​ഫ്പി​​യു​​ടെ എ​​ല്ലാ​​മാ​​യ വി​​ജ​​യ് സ​​ർ​​ദേ​​ശാ​​യ് മു​​ൻ കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നാ​​ണ്. ബി​​ജെ​​പി​​യെ മു​​ഖ്യ എ​​തി​​രാ​​ളി​​യാ​​യി ക​​ണ്ടി​​രു​​ന്ന പാ​​ർ​​ട്ടി. പ​​ക്ഷേ, തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ൻ​​പ് സ​​ഖ്യ​​ത്തി​​നു ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല കേ​​ന്ദ്ര നേ​​തൃ​​ത്വം ഗോ​​വ​​യി​​ലേ​​ക്കു നി​​യോ​​ഗി​​ച്ച ദി​​ഗ്‌​​വി​​ജ​​യ് സി​​ങ്. തൂ​​ക്കു​​സ​​ഭ​​യെ​​ന്നു ഫ​​ലം വ​​ന്ന ശേ​​ഷ​​വും സ​​ർ​​ദേ​​ശാ​​യ് ദി​​ഗ്‌​​വി​​ജ​​യി​​നെ ക​​ണ്ടി​​രു​​ന്നു. അ​​പ്പോ​​ഴും ജി​​എ​​ഫ്പി​​യു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു നേ​​രേ മു​​ഖം തി​​രി​​ച്ചു. കോ​​ൺ​​ഗ്ര​​സി​​നോ​​ടു ചേ​​രാ​​തെ അ​​വ​​രെ​​വി​​ടെ പോ​​കാ​​ൻ എ​​ന്ന​​താ​​യി​​രു​​ന്നു ചി​​ന്ത. തു​​ട​​ക്കം മു​​ത​​ലേ ജി​​എ​​ഫ്പി​​യെ ഒ​​പ്പം നി​​ർ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ന്നു ഗോ​​വ കോ​​ൺ​​ഗ്ര​​സി​​ന്‍റെ കൈ​​യി​​ലി​​രു​​ന്നേ​​നേ.
ഇ​​ത്ത​​രം സ്ട്രാ​​റ്റ​​ജി​​ക​​ൾ തീ​​രു​​മാ​​നി​​ച്ചു ന​​ട​​പ്പാ​​ക്കാ​​ൻ ശ​​ക്ത​​മാ​​യ സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ങ്ങ​​ൾ ത​​ന്നെ വേ​​ണം. അ‍വ​​ർ​​ക്ക് ഐ​​ക്യ​​വും പ്ര​​വ​​ർ​​ത്ത​​ന സ്വാ​​ത​​ന്ത്ര്യ​​വു​​മു​​ണ്ടാ​​ക​​ണം. ഡ​​ൽ​​ഹി​​യി​​ൽ ദീ​​ർ​​ഘ​​കാ​​ലം ഭ​​രി​​ച്ചു ജ​​ന​​ങ്ങ​​ൾ അ​​മ്പേ തോ​​ൽ​​പ്പി​​ച്ചു പ​​റ​​ഞ്ഞു​​വി​​ട്ട ഷീ​​ല ദീ​​ക്ഷി​​തി​​നെ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കൊ​​ണ്ടു​​വ​​രി​​ക​​യും ഇ​​ട​​യ്ക്കു​​വ​​ച്ച് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യോ​​ടു സ​​ഖ്യ​​മു​​ണ്ടാ​​ക്കി ഷീ​​ല​​യെ പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്ത​​തു​​പോ​​ലു​​ള്ള ത​​ന്ത്ര​​ങ്ങ​​ൾ ആ​​കെ മു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പാ​​ർ​​ട്ടി​​യെ കൈ​​പി​​ടി​​ച്ചു ര​​ക്ഷി​​ക്കു​​മെ​​ന്നു ക​​രു​​താ​​മോ?