FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
kerala

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കൊ​ച്ചി; പീ​​ഡ​​നം ​ര​​ണ്ടാം സ്ഥാ​​നം, ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ, ​ഒ​​ന്നാം സ്ഥാ​​നം

Wednesday, Mar 15, 2017,12:12 IST By ബി​​നി​​ത ദേ​​വ​​സി A A A

കൊ​​ച്ചി: ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ 97 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു​​വെ​​ന്നു ക​​ണ​​ക്കു​​ക​​ൾ.
കേ​​ര​​ള​​ത്തി​​ൽ സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം 14,061 പൊ​​ലീ​​സ് കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​തി​​ൽ 522 കേ​​സു​​ക​​ൾ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​താ​​ണ്.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത കേ​​സു​​ക​​ളു​​ടെ ക​​ണ​​ക്കു​​പ്ര​​കാ​​രം സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ എ​​റ​​ണാ​​കു​​ളം ജി​​ല്ല നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.
ബ​​സി​​ലും ട്രെ​​യ്നി​​ലു​​മു​​ള്ള ശ​​ല്യ​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ, ബാ​​ഗ്, മാ​​ല പി​​ടി​​ച്ചു​പ​​റി​​ക്ക​​ൽ, എ​​ടി​എ​​മ്മി​നു​​ള്ളി​​ലെ ആ​​ക്ര​​മ​​ണം, ആ​​സി​​ഡ് ആ​​ക്ര​​മ​​ണം, ബ്ലാ​​ക്ക് മെ​​യി​​ലി​​ങ്, ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​ങ്ങ​​ളു​​ടെ നീ​​ണ്ട​​നി​​ര.
വൈ​​കി​​ട്ട് അ​​ഞ്ചു​മ​​ണി മു​​ത​​ൽ രാ​​ത്രി എ​​ട്ടു​വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണു കൂ​​ടു​​ത​​ലും സ്ത്രീ​​ക​​ൾ അ​​ക്ര​​മ​​ത്തി​​നി​​ര​​യാ​​കു​​ന്ന​​തെ​​ന്ന് കേ​​സു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. സ്കൂ​​ൾ- കോ​​ളെ​​ജ് വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളും ജോ​​ലി ക​​ഴി​​ഞ്ഞു​​പോ​​കു​​ന്ന സ്ത്രീ​​ക​​ളു​​മാ​​ണ് ഇ​​വ​​രി​​ല​​ധി​​ക​​വും.
മു​ൻ​പ് ഇ​​ട​​റോ​​ഡു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​ക്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​ന്ന് ബ​​സു​​ക​​ളി​​ലും പൊ​​തു​​റോ​​ഡു​​ക​​ളി​​ലും എ​​ന്തി​​നേ​​റെ ഷോ​​പ്പി​​ങ് മാ​​ളു​​ക​​ളി​​ലും സ്ത്രീ​​ക​​ൾ അ​​ക്ര​​മ​​ത്തി​​നി​​ര​​യാ​​കു​​ന്നു​​ണ്ട്.

പീ​​ഡ​​നം ​ര​​ണ്ടാം സ്ഥാ​​നം, ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ, ​ഒ​​ന്നാം സ്ഥാ​​നം

കേ​​ര​​ള പൊ​​ലീ​​സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റ് പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​പ്ര​​കാ​​രം പീ​​ഡ​​ന​​ക്കേ​​സി​​ൽ എ​​റ​​ണാ​​കു​​ളം ര​​ണ്ടാം സ്ഥാ​​ന​​ത്തും ത​​ട്ടി​​ക്കൊണ്ടു​​പോ​​ക​​ലി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജി​​ല്ല​​യി​​ൽ 174 പീ​​ഡ​​ന​​ങ്ങ​​ളും 91 ത​​ട്ടി​​കൊ​​ണ്ടു​​പോ​​ക​​ൽ കേ​​സു​​ക​​ളു​​മാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ഇ​​തി​​നു പു​​റ​​മെ 257 ഭ​​ർ​​തൃ​​പീ​​ഡ​​ന​​ക്കേ​​സു​​ക​​ളും റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.

സം​​ര​​ക്ഷ​​ണ​​മി​​ല്ലാ​​ത്ത സം​​ര​​ക്ഷ​​ണ വ​​ല​​യ​​ങ്ങ​​ൾ

സ്ത്രീ ​​സു​​ര​​ക്ഷ​​യ്ക്കാ​​യി കൊ​​ട്ടി​​ഘോ​​ഷി​​ച്ച് ആ​​രം​​ഭി​​ച്ച പ​​ദ്ധ​​തി​​ക​​ൾ ക​​ട​​ലാ​​സി​​ലാ​​യ അ​​വ​​സ്ഥ​​യാ​​ണ് കൊ​​ച്ചി​​യി​​ൽ നി​​ല​​വി​​ലു​​ള്ള​​ത്. അ​​വ​​സാ​​ന​​മാ​​യി ആ​​രം​​ഭി​​ച്ച പ​​ദ്ധ​​തി​​യാ​​ണ് പി​​ങ്ക് പ​​ട്രോ​​ളി​​ങ്. സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ക എ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ​​യാ​​ണു പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച​​ത്.
കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ പ​​ട്രോ​​ളി​​ങ് ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ക്യാ​​മ​​റ​​യു​​ൾ​​പ്പെ​​ടെ ജി​​പി​​എ​​സ് സം​​വി​​ധാ​​ന​​മു​​ള്ള നാ​​ല് കാ​​റു​​ക​​ളു​​മു​​ണ്ട്.
എ​​ന്നാ​​ൽ ന​​ഗ​​ര​​ത്തി​​ന്‍റെ പ​​ല​​യി​​ട​​ത്തും പി​​ങ്ക് പൊ​​ലീ​​സ് സേ​​വ​​നം ല​​ഭ്യ​​മ​​ല്ലെ​​ന്നാ​​ണു സ്ത്രീ​​ക​​ളു​​ടെ പ​​രാ​​തി.
ഇ​​തി​​നു പു​​റ​​മെ കേ​​ര​​ള പൊ​​ലീ​​സി​​ന്‍റെ സ്വ​​യം പ്ര​​തി​​രോ​​ധ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും ആ​​രം​​ഭി​​ക്കാ​​നും പ​​ദ്ധ​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കാ​​നും സ്ത്രീ​​ക​​ളെ പ്രാ​​പ്ത​​രാ​​ക്കാ​​നു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ളും കാ​​യി​​ക പ്ര​​തി​​രോ​​ധ വി​​ദ്യ​​ക​​ളും ന​​ൽ​​കു​​ക​യെ​​ന്ന ല​​ക്ഷ്യ​​മാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ന്. എ​​ന്നാ​​ൽ പ​​ദ്ധ​​തി പാ​​തി​​വ​​ഴി​​യി​​ൽ ഉ​​പേ​​ക്ഷി​​ച്ചു.