FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
Cinema

കോ​ളി​വു​ഡി​ന്‍റെ താ​ര​മാ​കാ​ൻ ദി​ലീ​പി​ന്‍റെ നാ​യി​ക​

Wednesday, Mar 15, 2017,10:16 IST By സ്വന്തം ലേഖകൻ A A A

ഏ​താ​നും വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു സി​നി​മാ​ലോ​ക​ത്തി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. നാ​യ​ക​ന്‍റെ ഇ​ള​യ​പെ​ങ്ങ​ളാ​യി സ്ക്രീ​നി​ലെ​ത്തി​യ കൊ​ച്ചു പെ​ൺ​കു​ട്ടി…​സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്രം ഭാ​ഗ്യ​ദേ​വ​ത​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് അ​രി​കി​ലെ​ത്തി​യ ക​ണ്ണൂ​രു​കാ​രി. ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ബാ​ല​താ​രം പി​ന്നീ​ട് ജ​ന​പ്രി​യ നാ​യ​ക​ന്‍റെ നാ​യി​ക​യാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി… ദാ ​വീ​ണ്ടും വി​സ്മ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച് ആ ​താ​ര​മെ​ത്തു​ക​യാ​ണ്. നി​ഖി​ല വി​മ​ലി​നെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്.
ഭാ​ഗ്യ​ദേ​വ​ത​യി​ൽ ജ​യ​റാ​മി​ന്‍റെ സ​ഹോ​ദ​രി​വേ​ഷ​ത്തി​ലൂ​ടെ അ​ഭി​ന​യ​ലോ​ക​ത്തി​ലെ​ത്തി…​ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ല​വ് 24 X 7ലൂ​ടെ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​ഖി​ല വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ൽ ത​മി​ഴി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കു​ക​യാ​ണി​പ്പോ​ൾ. മ​ല​യാ​ള​ത്തി​ൽ നി​ന്നു ത​മി​ഴി​ലേ​ക്ക് കൂ​ടു​മാ​റി​യ നി​ഖി​ല​യ്ക്ക് കോ​ളി​വു​ഡി​ൽ കൈ​നി​റ​യെ അ​വ​സ​ര​ങ്ങ​ളാ​ണി​പ്പോ​ൾ. മ​ല​യാ​ള​ത്തി​ൽ ഏ​റെ അ​വ​സ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. 2015ലാ​യി​രു​ന്നു മ​ല​യാ​ള​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. വെ​ട്രി​വേ​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ. വെ​ട്രി​വേ​ലും ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്രം കി​ടാ​രി​യും ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചു​മി​ട്ടാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ഖി​ല വീ​ണ്ടും ത​മി​ഴി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യി വേ​റി​ട്ട ഗെ​റ്റ​പ്പി​ലാ​ണ് ന​ടി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ത​മി​ഴ് ഫാ​ന്‍റ​സി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​സ്. പി. ​മോ​ഹ​നാ​ണ്. എ​ന്നാ​ൽ ഈ ​ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്തും മു​ൻ​പേ നി​ഖി​ല​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണി​പ്പോ​ൾ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​ത്.
വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സി​ബി രാ​ജാ​ണ് നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ക​ശ്മി​രീ​ലും സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ ര​ണ്ട് വ്യ​ത്യ​സ്ത​ഗെ​റ്റ​പ്പി​ലാ​ണ് സി​ബി​രാ​ജ് അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​സി​നെ​യും കീ​ർ​ത്തി സു​രേ​ഷി​നെ​യും ന​യ​ൻ​താ​ര​യെ​യു​മൊ​ക്കെ പോ​ലെ ഒ​രു പ​ക്ഷേ ത​മി​ഴി​ലെ മ​റ്റൊ​രു മ​ല​യാ​ളി താ​രോ​ദ​യ​മാ​യി​രി​ക്കും നി​ഖി​ല​യെ​ന്നും സി​നി​മാ​ലോ​കം പ​റ​യു​ന്നു.