FLASH NEWS
Breaking News
സിപിഎം മാത്രമല്ല സര്‍ക്കാര്‍; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം
India

”ബുള്ളറ്റുകളല്ല പുസ്തകങ്ങളാണ് വാങ്ങേണ്ടത്” നരേന്ദ്രമോദിക്ക് പാക് പെണ്‍കുട്ടിയുടെ കത്ത്

Wednesday, Mar 15, 2017,15:10 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് പാക് പെണ്‍കുട്ടിയുടെ കത്ത്. അഖീദ് നവീദ് എന്ന പതിനൊന്നുകാരിയാണ് ‘പ്രിയപ്പെട്ട മോദി’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്ത് എഴുതിയിരിക്കുന്നത്. ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സമാധാനത്തിന്റെ പാലമായി വര്‍ത്തിക്കണമെന്നു മോദിയോട് പെണ്‍കുട്ടി ആവശ്യപ്പെടുന്നു. അങ്ങ് സമാധാനത്തിന്റെ പതാകാവാഹകനായാല്‍ ഇനിയും കൂടുതല്‍തെരഞ്ഞെടുപ്പുകള്‍ ജയിക്കാനാവും എന്ന് പറഞ്ഞാണ് കത്ത്.

modi letter

ഇന്ത്യന്‍ സര്‍ക്കാരും പാക് സര്‍ക്കാരും ബുള്ളറ്റുകളല്ല വാങ്ങിക്കൂട്ടേണ്ടതെന്നും കൂടുതല്‍ പുസ്തകങ്ങളാണ് വാങ്ങേണ്ടത് എന്ന് കത്തില്‍ അഖീദ് നവീദ് ആവശ്യപ്പെടുന്നു.
അത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമാധാനത്തിന്റെ പുതിയ ചരിത്രമെഴുതുമെന്നും കത്തില്‍ പറയുന്നു. തന്റെ ഫോട്ടൊയും അഡ്രസും ഫോണ്‍ നമ്പറും സഹിതമാണ് പെണ്‍കുട്ടിയുടെ കത്ത്. ലാഹോറിലെ നാഷണല്‍ കോളേജിലെ അസിസ്റ്റന്റ്പ്രൊഫസറായ അഹ്മദ് നവീദിന്റെ മകളാണ് അഖീദത് നവീദ്.