FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Top News

സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ വി​യ​ന്ന​യി​ലേ​ക്ക് പോ​കാം

Wednesday, Mar 15, 2017,9:54 IST By സ്വന്തം ലേഖകൻ A A A

സ്ത്രീ​പീ​ഡ​ക​രി​ല്ലാ​ത്ത, കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ത്ത, സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന നാ​ട്… മ​ല​യാ​ളി​ക​ൾ ഒ​രി​ക്ക​ല്ലെ​ങ്കി​ലും ഇ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​കും. ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി കേ​ൾ​ക്കു​ക​യും കാ​ണു​ക​യും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ട്ടാ​ൽ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ൽ നി​ന്നു ഓ​ടി​യ​ക​ലാ​ൻ തോ​ന്നി​യി​ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ. എ​ന്നാ​ൽ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ വി​യ​ന്ന​യി​ലേ​ക്ക് പോ​കാം. ജീ​വി​ക്കാ​ന്‍ ഏ​റ്റ​വും മി​ക​ച്ച ന​ഗ​രം ഓ​സ്ട്രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യാ​ണെ​ന്നു രാ​ജ്യാ​ന്ത​ര സ​ര്‍വേ. തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം ത​വ​ണ വി​യ​ന്ന ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്. ഗ്ലോ​ബ​ല്‍ ഹ്യൂ​മ​ന്‍ റി​സോ​ഴ്സ​സ് ക​ണ്‍സ​ള്‍ട്ടി​ങ് ക​മ്പ​നി മെ​ര്‍സ​റാ​ണ് ആ​നു​വ​ല്‍ ക്വാ​ളി​റ്റി ഓ​ഫ് ലി​വി​ങ് സ​ര്‍വേ ന​ട​ത്തി​യ​ത്. ഐ​എ​സ് സാ​ന്നി​ധ്യ​വും ആ​ഭ്യ​ന്ത​ര​ക​ലാ​പ​വു​മു​ള്ള ഇ​റാ​ഖി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദാ​ണ് ജീ​വി​ക്കാ​ൻ ഏ​റ്റ​വും മോ​ശം ന​ഗ​ര​മെ​ന്നും സ​ർ​വേ പ​റ​യു​ന്നു.
ജീ​വി​ക്കാ​ന്‍ ഏ​റ്റ​വും സു​ഖ​ക​ര​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ ര​ണ്ടാം സ്ഥാ​നം സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ലെ സൂ​റി​ച്ച്, തൊ​ട്ടു​പി​ന്നി​ല്‍ യ​ഥാ​ക്ര​മം ന്യൂ​സി​ല​ന്‍ഡി​ന്‍റെ ആ​ക്ല്യാം​ഡ്, ജ​ര്‍മ​നി​യു​ടെ മ്യൂ​നി​ച്, ക്യാ​ന​ഡ​യി​ലെ വാ​ന്‍കൂ​വ​ര്‍ എ​ന്നി​ങ്ങ​നെ. ല​ണ്ട​ന്‍, പാ​രീ​സ്, ന്യൂ​യോ​ര്‍ക്ക് തു​ട​ങ്ങി​യ ലോ​കോ​ത്ത​ര ന​ഗ​ര​ങ്ങ​ള്‍ക്ക് പ​ക്ഷേ, ഈ ​സ​ര്‍വേ​യി​ല്‍ ആ​ദ്യ 30 സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​ലും ഇ​ടം​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ജ​ര്‍മ​ന്‍, സ്‌​കാ​ന്‍ഡി​നേ​വി​യ​ന്‍, ക​നേ​ഡി​യ​ന്‍, ന്യൂ​സി​ലാ​ന്‍ഡ്, ഓ​സ്‌​ട്രേ​ലി​യ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ന​ഗ​ര​ങ്ങ​ള്‍ക്ക് പി​ന്നി​ലാ​ണ് ഇ​വ​യു​ടെ സ്ഥാ​നം. പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്ഥാ​നം പി​ടി​ച്ച ഏ​ഷ്യ​ന്‍ ന​ഗ​രം സിം​ഗ​പൂ​രാ​ണ്. 25 സ്ഥാ​നം. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മെ​ന്നു പേ​രെ​ടു​ത്ത വി​യ​ന്ന​യി​ല്‍ 18 ല​ക്ഷം ജ​ന​ങ്ങ​ളാ​ണു​ള്ള​ത്. ജീ​വി​ത​സാ​ഹ​ച​ര്യം, ജീ​വി​ത​ച്ചെ​ല​വ്, സാ​മൂ​ഹി​ക​സാ​ഹ​ച​ര്യം, കു​റ്റ​കൃ​ത്യം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, പ​രി​സ്ഥി​തി, ഗ​താ​ഗ​തം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു മെ​ര്‍സ​റു​ടെ സ​ര്‍വേ.
എ​ന്നാ​ൽ സ​ർ​വേ​യി​ലെ ര​സ​ക​ര​മാ​യ കാ​രം മ​റ്റൊ​ന്നാ​ണ്. ലോ​ക​ത്തി​ലെ സു​ഖ​ക​ര​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ നൂ​റെ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ഒ​രു ന​ഗ​രം പോ​ലും സ്ഥാ​നം പി​ടി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജീ​വി​ക്കാ​ന്‍ പ​റ്റി​യ സ്ഥ​ലം ഹൈ​ദ​രാ​ബാ​ദാ​ണ്. അ​തേ​സ​മ​യം ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ള​മ്‌​ബോ ലി​സ്റ്റി​ല്‍ ഹൈ​ദ​രാ​ബാ​ദി​ന് മേ​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. 144-ാം സ്ഥാ​നം. ജീ​വി​ക്കാ​ന്‍ ഏ​റ്റ​വും മി​ക​ച്ച 231 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​ഴു ന​ഗ​ര​ങ്ങ​ള്‍ മാ​ത്രാ​ണ് ഇ​ടം പി​ടി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്ലാ​മ​ബാ​ദ്, ലാ​ഹോ​ര്‍, ക​റാ​ച്ചി എ​ന്നി​വി​ട​ങ്ങ​ള്‍ യ​ഥാ​ക്ര​മം 194, 202, 204 സ്ഥാ​ന​ങ്ങ​ളും ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക​യ്ക്ക് 214-ാം സ്ഥാ​ന​വു​മാ​ണ് ഉ​ള്ള​ത്. ബാ​ഗ്ദാ​ദി​നൊ​പ്പം സെ​ന്‍ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക് ബാം​ഗ്വി പ​ട്ടി​ക​യി​ല്‍ അ​വ​സാ​നം ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.