FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Articles

രൂ​പ​ക്കൂ​ടു​ക​ളി​ൽ നി​ന്നു താ​ഴേ​ക്കി​റ​ങ്ങു​ക

Thursday, Mar 16, 2017,8:41 IST By ആർ.ഗോപീകൃഷ്ണൻ A A A

കാ​ല​ത്തി​ന്‍റെ അ​ദൃ​ശ്യ ക​ര​ങ്ങ​ൾ മാ​യി​ക​മാ​യി എ​ന്തൊ​ക്കെ​യോ കോ​റി​യി​ടു​ന്നു​ണ്ട്. അ​തു മ​ന​സി​ലാ​ക​ണ​മെ​ങ്കി​ൽ സ​മ​യ​മെ​ടു​ത്തു​ള്ള തി​രി​ഞ്ഞു​നോ​ട്ടം വേ​ണം. തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​ത് അ​പ്പോ​ഴാ​ണ്. എ​ല്ലാം അ​തി​വേ​ഗം മാ​റി​മ​റി​യു​ക​യാ​ണെ​ന്നാ​ണു പ​ല​രും പ​റ​യു​ന്ന​ത്. മ​റ്റു​ള്ള​വ​ർ അ​തു ത​ല​കു​ലു​ക്കി സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്നു. കാ​ര​ണം സൂ​ചി​ക​യു​ടെ ച​ല​ന​ങ്ങ​ളി​ൽ ആ ​വേ​ഗ​ക്കൂ​ടു​ത​ലു​ണ്ട്. ഓ​രോ ജീ​വി​ത​ത്തി​നും ആ​കെ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത് സ​മ​യം അ​തി​വേ​ഗം ക​ട​ന്നു​പോ​കു​ന്നു​വെ​ന്നു മാ​ത്ര​വും.
കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു വാ​യി​ക്കു​ക​യെ​ന്ന​താ​ണ് എ​ല്ലാ ജ​ന​ത​യും ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ടി​ട്ടു​ള്ള ഉ​പ​ദേ​ശം. എ​ങ്കി​ലും ഇ​പ്പോ​ഴും അ​തു വേ​ണ്ട​തു​പോ​ലെ മ​ന​സി​ലാ​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. സൂ​ച​ന​ക​ളി​ൽ നി​ന്നു മ​ന​സി​ലാ​ക്കു​ക​യെ​ന്നാ​ണു പ്ര​കൃ​തി പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ർ ഉ​രു​ണ്ടു​കൂ​ടു​ന്ന​തു കൊ​ണ്ടു മാ​ത്രം മ​ഴ പെ​യ്യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, തെ​ക്കു​നി​ന്നു വ​ട​ക്കോ​ട്ടു കാ​ർ​മേ​ഘ​ങ്ങ​ൾ പാ​യു​ന്ന​തു​ക​ണ്ടാ​ൽ മ​ഴ ഉ​റ​പ്പി​ക്കാം. വി​ത്തു​ക​ൾ പൊ​ട്ടി​മു​ള​യ്ക്കു​ന്ന​തി​ലും പു​ക്ക​ൾ വി​ട​രു​ന്ന​തി​ലു​മെ​ല്ലാം കാ​ലം ഇ​ത്ത​രം ക​ണ​ക്കു​ക​ൾ സൂ​ക്ഷ്മ​മാ​യി ഒ​ളി​പ്പി​ക്കു​ന്നു.
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​ണു​ന്ന​തു നി​രീ​ക്ഷി​ച്ചാ​ൽ കാ​ല​ത്തി​ന്‍റെ മ​ന്ത്ര​ണം ഇ​ങ്ങ​നെ വാ​യി​ക്കാ​നാ​കും. ‘‘ രൂ​പ​ക്കൂ​ടു​ക​ളി​ൽ നി​ന്നു താ​ഴേ​ക്കി​റ​ങ്ങി വ​രി​ക’’. ഏ​തു രം​ഗ​ത്തും ഇ​താ​ണു സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​രും നാ​ളു​ക​ളി​ൽ ഇ​തി​നു ശ​ക്തി കൂ​ടി​വ​രി​ക​യേ​യു​ള്ളൂ. കു​ത്ത​ക​യാ​ണെ​ന്നു ധ​രി​ച്ചു​വ​ച്ചി​രു​ന്ന പ​ല​തും കൈ​വി​ട്ടു​പോ​കു​ന്ന​തി​ന്‍റെ അ​ങ്ക​ലാ​പ്പ് ഇ​ന്നു പ​ര​ക്കെ കാ​ണാം.
അ​ധി​കാ​ര​ത്തി​ന്‍റെ കോ​ട്ട​ക​ൾ​ക്കു​ണ്ടാ​കു​ന്ന വി​ള്ള​ലു​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ ത​ന്നെ പ​ല വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​ക്കു​ന്നു. രാ​ഷ്​​ട്രീ​യ,​ സാ​മൂ​ഹ്യ,​ സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ലി​യ ഗോ​പു​ര​ങ്ങ​ളാ​യി ത​ല​യു​യ​ർ​ത്തി നി​ന്ന വ്യ​ക്തി​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും മു​ൻ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ധീ​ശ​ത്വം കു​റ​ഞ്ഞു​വ​രു​ന്ന​തി​ൽ ഖി​ന്ന​രാ​ണ്. ഈ ​ഖി​ന്ന​ത​യു​ടെ നി​ഴ​ലാ​ട്ട​വും ത​ത്ഫ​ല​മാ​യു​ണ്ടാ​കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വും പ​ല രം​ഗ​ങ്ങ​ളി​ലും കാ​ണാ​നാ​കും.
അ​ധി​കാ​ര ചി​ഹ്ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന​വ​രെ ജ​ന​ങ്ങ​ൾ ആ​ദ​രി​ക്കു​ക​യും ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു,​ അ​ടു​ത്ത​കാ​ലം വ​രെ. എ​ന്നാ​ൽ, ആ ​വി​ശ്വാ​സ​ത്തി​നു​ണ്ടാ​യ ത​ക​ർ​ച്ച​യാ​ണ് സ​മീ​പ​കാ​ലം ക​ണ്ട പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​ധാ​നം. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്ന നേ​താ​ക്ക​ളാ​ണ് രാ​ഷ്ട്ര പു​ന​ർ നി​ർ​മി​തി സാ​ധ്യ​മാ​ക്കി​യ​ത്. ന​മ്മു​ടെ നാ​ട്ടി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും ആ​തു​രാ​ല​യ​ങ്ങ​ളും നോ​ക്കു​ക. അ​തെ​ല്ലാ​മു​ണ്ടാ​യ​ത് ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ്. പ​ന്തി​ഭോ​ജ​ന​ത്തി​ലൂ​ടെ ഊ​ണു​മേ​ശ​യി​ലെ നി​യ​മ​ങ്ങ​ൾ മാ​ത്ര​മ​ല്ല ആ ​ത​ല​മു​റ മാ​റ്റി​യെ​ഴു​തി​യ​ത്.
സ്ഥാ​ന​വും ത്യാ​ഗ​വും ഒ​ന്നു​പോ​ലെ ക​രു​തി​യ ത​ല​മു​റ ക​ട​ന്നു​പോ​വു​ക​യും നി​സ്വാ​ർ​ഥ​ത​യ്ക്കു പ​ക​രം സ്വാ​ർ​ഥ​ത​യു​ടെ പ​ര​സ്യ​പ്പ​ല​ക​ക​ൾ ഉ​യ​ർ​ന്നു​വ​രി​ക​യും ചെ​യ്തു. നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ അ​ക​ന്നു​വെ​ന്ന​തു മാ​ത്ര​മ​ല്ല സം​ഭ​വി​ച്ച​ത്. അ​ണി​ക​ൾ​ക്കു നേ​താ​വി​ലും പ്ര​സ്ഥാ​ന​ത്തി​ലു​മു​ള്ള ഗാ​ഢ​വി​ശ്വാ​സ​ത്തി​ന് ഉ​ല​ച്ചി​ൽ ത​ട്ടി. രാ​ഷ്ട്രീ​യ​ത്തി​ലും മ​ത​ത്തി​ലും സ​മു​ദാ​യ​ത്തി​ലും എ​വി​ടെ​യും ഈ ​വേ​ർ​തി​രി​വും തി​രി​ച്ച​റി​വു​മു​ണ്ടാ​യി.
ത​ന്‍റെ കീ​ഴി​ലു​ള്ള​വ​രെ ചൂ​ഷ​ണം ന​ട​ത്തി​യാ​ലും അ​വ​ർ പ്ര​തി​ക​രി​ക്കി​ല്ലെ​ന്നും തു​ട​ർ​ന്നും ത​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ലെ​ന്നു​മു​ള്ള​താ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്​​ട്യ​ത്തി​നു കാ​ര​ണം. ക​ണ്ണ​ട​ച്ചു പാ​ലു കു​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാ​മെ​ന്ന പൂ​ച്ച​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ൽ പി​ഴ​വു വ​ന്നി​ട​ത്താ​ണ് കാ​ല​ത്തി​ന്‍റെ ക​ളി കാ​ണേ​ണ്ട​ത്. ര​ക്ഷ ന​ൽ​കേ​ണ്ട​വ​ർ ശി​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല,​ ക​ഠി​ന​ഹൃ​ദ​യ​ർ കൂ​ടി​യാ​കു​മ്പോ​ൾ നി​സ​ഹാ​യ​രു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ട ചു​മ​ത​ല കാ​ല​ത്തി​നു വ​ഹി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തു പ​ല രൂ​പ​ത്തി​ൽ ന​മു​ക്കു ചു​റ്റും കാ​ണാ​നാ​കും.
സ​മ​യ​ത്തി​ന്‍റെ ക​ളി​ക​ളു​ടെ ര​ഹ​സ്യം ബു​ദ്ധി​ജീ​വി​ക​ളെ​പ്പോ​ലും ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. ആ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്ത​ത്തി​നു രൂ​പം ന​ൽ​കി​യ ആ​ൽ​ബ​ർ​ട് ഐ​ൻ​സ്റ്റീ​നും ഈ ​പ്ര​ഹേ​ളി​ക​യ്ക്കു മു​ന്നി​ൽ ചി​ന്താ​വി​ഷ്ട​നാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​ന്നു പ​റ​യു​ന്ന​ത് എ​ന്തി​നെ​യാ​ണ് എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ മ​ഥി​ച്ചി​രു​ന്ന സം​ശ​യ​മെ​ന്നു വാ​യി​ച്ചി​ട്ടു​ണ്ട്. കാ​ലം അ​ന​സ്യൂ​ത​മാ​യ പ്ര​വാ​ഹ​മാ​യ​തി​നാ​ൽ അ​തി​ൽ ഒ​രു നി​മി​ഷ​ത്തി​ന്‍റെ അ​സ്തി​ത്വ​ത്തി​ന് സാം​ഗ​ത്യ​മു​ണ്ടോ എ​ന്നാ​യി അ​ദ്ദേ​ഹം. ഒ​രേ പോ​ലെ ച​ലി​ക്കു​ന്ന ക്ലോ​ക്ക് സൂ​ചി​ക​ൾ​ക്ക് ഗു​രു​ത്വ​ത്തി​ന് അ​നു​സൃ​ത​മാ​യി വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വ് അ​ദ്ദേ​ഹ​ത്തി​നു പു​തി​യ വെ​ളി​ച്ചം ന​ൽ​കി. എ​ങ്കി​ലും ഇ​പ്പോ​ൾ എ​ന്ന അ​വ​സ്ഥ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ന് അം​ഗീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഐ​ൻ​സ്റ്റീ​ൻ രേ​ഖ​പ്പെ​ടു​ത്തി.
ഇ​പ്പോ​ൾ എ​ന്ന അ​വ​സ്ഥ ന​മ്മു​ടെ​യെ​ല്ലാം ക​ൺ​മു​ന്നി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​യി ഭൂ​ത​കാ​ല​മാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​ന്തു​കൊ​ണ്ട് പ​ക​ര​ക്കാ​ര​നാ​യി മ​റ്റാ​രും വ​രു​ന്നി​ല്ലെ​ന്ന ചോ​ദ്യ​ത്തി​നും അ​തി​നാ​ൽ ഉ​ത്ത​രം തേ​ടേ​ണ്ടി​വ​രും. യു​ക്തി​ക്ക് അ​തീ​ത​മാ​യി നീ​ങ്ങു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ഹേ​ളി​ക​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും മോ​ദി​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ട​ക്കി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ കാ​ര​ണം ത​ല​നാ​രി​ഴ കീ​റി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ. മാ​യാ​വ​തി​യും കെ​ജ്​​രി​വാ​ളും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളും ചെ​റു​ത​ല്ല.
മോ​ദി​യു​ടെ പ്ര​സം​ഗ​പാ​ട​വ​വും പ്ര​ഭാ​വ​വും അ​മി​ത് ഷാ​യു​ടെ ത​ന്ത്ര​ങ്ങ​ളും മാ​റ്റി​നി​ർ​ത്തി​യാ​ൽ​ത്ത​ന്നെ​യും ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തെ കു​റ​ച്ചു​കാ​ണാ​നാ​വി​ല്ല. അ​ഴി​മ​തി​യു​ടെ അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധം പ്ര​സ​രി​പ്പി​ച്ചി​രു​ന്ന നേ​തൃ​ത്വ​ങ്ങ​ളെ ചു​മ​ക്കേ​ണ്ട​തി​ല്ലെ​ന്ന അ​വ​രു​ടെ ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ്,​ ക​ള്ള​പ്പ​ണ​ക്കാ​രെ അ​രി​യി​ട്ടു വാ​ഴ്ച ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മോ​ദി​യു​ടെ പെ​ട്ടി​യി​ലെ വോ​ട്ടി​ന്‍റെ ര​ഹ​സ്യം. മു​ൻ​പ് പെ​ൺ​വാ​ണി​ഭ​ക്കാ​രെ കൈ​യാ​മം വ​ച്ചു ന​ട​ത്തി​ക്കു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യ വി​എ​സി​നു കേ​ര​ള ജ​ന​ത​യും ന​ൽ​കി​യി​രു​ന്നു ഇ​ത്ത​ര​മൊ​രു പി​ന്തു​ണ​യെ​ന്ന​തും മ​റ​ക്കാ​റാ​യി​ല്ല.
പ​ര​സ്പ​ര​മു​ള്ള വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യെ​ന്ന​താ​ക​ണം കാ​ലം ന​ൽ​കു​ന്ന സ​ന്ദേ​ശം. അ​താ​ക​ട്ടെ നി​ല​വി​ൽ ഏ​റെ ക്ലേ​ശ​ക​ര​മാ​ണു താ​നും. അ​തി​ന് സ​ത്യ​ദ​ർ​ശ​ന​ത്തി​നു മ​ന​സൊ​രു​ക്ക​മു​ണ്ടാ​ക​ണ​മെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞ​തു കു​ട്ടി​വാ​യി​ക്കു​ക. പ​റ​യു​ന്ന​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ത​മ്മി​ലു​ള്ള അ​ന്ത​രം അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ഭാ​വി​യെ ന​യി​ക്കാ​നു​ള്ള താ​ക്കോ​ൽ ല​ഭി​ക്കൂ​വെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​തി​ന് ദ​ന്ത​ഗോ​പു​ര​ങ്ങ​ൾ വെ​ടി​ഞ്ഞ് ജ​ന​മ​ധ്യ​ത്തി​ലേ​ക്കു വീ​ണ്ടു​മെ​ത്ത​ണം. ഇ​ല്ലാ​ത്ത​വ​ന്‍റെ വി​ശ​പ്പ​ട​ക്കു​ക​യും അ​വ​ന്‍റെ കൂ​ര​യി​ൽ അ​ന്തി​യു​റ​ങ്ങു​ക​യും വേ​ണം.
9020306011