FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
Cinema

വി​സ്മ​യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ച ട്രെ​യ്‌​ല​ർ

Thursday, Mar 16, 2017,23:48 IST By സ്വന്തം ലേഖകൻ A A A

കു​റേ​യേ​റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ലോ​കം.. ആ​ദ്യ​വ​ര​വി​ൽ ത​ന്നെ സി​നി​മാ​മോ​ഹി​ക​ളെ​യാ​കെ അ​മ്പ​ര​പ്പി​ച്ചു​ക​ള​ഞ്ഞു ബാ​ഹു​ബ​ലി. ലോ​ക​സി​നി​മ​യാ​കെ ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​ന്‍റെ വ​ര​വ്. തി​യെ​റ്റ​റു​ക​ളെ പോ​ലും പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച ബാ​ഹു​ബ​ലി​യെ ലോ​ക​മൊ​ന്നാ​കെ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. പാ​ട്ടു​ക​ളും നൃ​ത്ത​വും ആ​ക്ഷ​നും വി​ഷ്വ​ൽ എ​ഫ​ക്റ്റ്സു​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം​വ​ര​വി​നാ​യ് കാ​ത്തി​രി​ക്കു​ന്ന​വ​രെ ആ​വേ​ശ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യി​രി​ക്കു​ക​യാ​ണ്… കാ​ത്തി​രി​പ്പു​ക​ൾ​ക്കി​ട​യി​ൽ ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം​ഭാ​ഗം ബാ​ഹു​ബ​ലി 2 ദി ​ക​ൺ​ക്ലൂ​ഷ​ൻ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു.
ബാ​ഹു​ബ​ലി​യു​ടെ ഒ​ന്നാം​ഭാ​ഗ​ത്തെ ക​ട​ത്തി​വെ​യ്ക്കു​ന്ന ആ​ക്ഷ​ൻ സീ​നു​ക​ളും സൗ​ന്ദ​ര്യ​കാ​ഴ്ച​ക​ളു​മൊ​ക്കെ​യാ​യാ​ണ് ട്രെ​യ്‌​ല​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​നി​മാ​മോ​ഹി​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന്‍റെ ദൈ​ര്‍ഘ്യം 2.24 മി​നി​റ്റ്. അ​ഭി​നേ​താ​ക്ക​ളാ​യ പ്ര​ഭാ​സും റാ​ണ ദ​ഗു​ബ​ട്ടി​യും അ​നു​ഷ്ക​യും ര​മ്യ കൃ​ഷ്ണ​നും നാ​സ​റും ത​മ​ന്ന​യും സ​ത്യ​രാ​ജു​മെ​ല്ലാം ട്രെ​യ്‌​ല​റി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ട്രെ​യ്‌​ല​റി​ന്‍റെ ഹൈ​ലൈ​റ്റ് എ​ന്നു പ​റ​യു​ന്ന​ത് പ്ര​ഭാ​സി​ന്‍റെ​യും റാ​ണ ദ​ഗു​ബ​ട്ടി​യു​ടെ​യും സം​ഘ​ട​ന​മാ​ണ്. അ​നു​ഷ്ക​യും പ്ര​ഭാ​സു​മാ​യു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളും ട്രെ​യ്‌​ല​റി​ൽ കാ​ണാം. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലു​ള്ള ട്രെ​യ്‌​ല​റു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും ഉ​ള്‍പ്പ​ടെ 250-300 സ്ക്രീ​നു​ക​ളി​ൽ ട്രെ​യ്‌​ല​ര്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു. ട്രെ​യ്‌​ല​ർ പ്ര​ദ​ര്‍ശി​പ്പി​ച്ച ഇ​ട​ങ്ങ​ളി​ലെ​ല്ലാം വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ആ​രാ​ധ​ക​ര്‍ ന​ൽ​കി​യ​ത്. ഏ​പ്രി​ല്‍ 28ന് ​ബാ​ഹു​ബ​ലി 2 തി​യെ​റ്റ​റു​ക​ളി​ലെ​ത്തും. ബാ​ഹു​ബ​ലി ര​ണ്ടാം​ഭാ​ഗ​ത്തി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ മോ​ഷ​ൻ പോ​സ്റ്റ​റി​നും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.