FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Business

ദിവസം രണ്ടു ജിബി ത്രീജി ഡാറ്റ സൗജന്യം; ജിയോയെ നേരിടാന്‍ ഉറച്ച് ബിഎസ്എന്‍എല്‍

Thursday, Mar 16, 2017,19:46 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ജിയോയെ നേരിടാന്‍ ഉറച്ച് ബിഎസ്എന്‍എല്‍. ദിവസം രണ്ടു ജിബി ത്രീജി ഡാറ്റ സൗജന്യമായി നല്‍കുന്നതാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. 339 രൂപയ്ക്ക് ബിഎസ്എന്‍എല്‍ റീചാര്‍ജ് ചെയ്താല്‍ ദിവസവും രണ്ടു ജിബി സൗജന്യ ഡാറ്റക്കു പുറമെ ഏതു നെറ്റുവര്‍ക്കിലേക്കും ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാനും സാധിക്കും. 28 ദിവസമാണ് കാലാവധി.

നിലവിലുളള 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബിഎസ്എന്‍എല്‍ തയ്യാറായിരിക്കുന്നത്. ജിയോയുടെ 301 രൂപക്ക് ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യം.
നേരത്തെയുണ്ടായിരുന്ന 339 രൂപയുടെ പ്ലാനില്‍ ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കു സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമാണ് ഉണ്ടായിരുന്നത്. ഇത് പരിഷ്‌കരിച്ചാണിപ്പോള്‍ ദിവസവും രണ്ടു ജിബി ഡാറ്റ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയുണ്ടായിരുന്നത് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്ക് മാത്രമായി ചുരുക്കി. മറ്റു നെറ്റ് വര്‍ക്കിലേക്ക് 25 മിനിറ്റാണ് പുതിയ പ്ലാന്‍ അനുസരിച്ചുള്ള സൗജന്യ വിളിക്കാന്‍ പറ്റുക്കുക.