FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Cinema

ദേശിയ അവാർഡിലും വിനായകൻ ? മലയാളത്തിൽ നിന്ന് പത്ത് ചിത്രങ്ങൾ

Thursday, Mar 16, 2017,14:20 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:സംസ്ഥാനത്തെ മികച്ച നടനുള്ള പുരസക്കാരം കരസ്ഥമാക്കിയ വിനായകൻ ദേശിയ അവാർഡിന് പരിഗണിക്കുന്ന നടന്മാരുടെ ലിസ്റ്റിലും ഉൾപ്പെട്ടിരിക്കുന്നതായി സൂചന. ദക്ഷിണേന്ത്യൻ ജൂറി നൽകിയ ലിസ്റ്റിലാണ് വിനായകന്‍റെ പേരും ഉൾപ്പെട്ടിരിക്കുന്നത്.

മലയാളത്തിൽ നിന്ന് പത്ത് ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, ഒറ്റയാൾപ്പാത, കാംബോജി, പിന്നെയും,മിന്നാമിനുങ്ങ്, കാട് പൂക്കുന്ന നേരം തുടങ്ങിയ ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവ കൂടാതെ സെൻസർ ചെയ്ത വേറെ ചിത്രങ്ങളും  ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

പ്രിയദർശൻ ചെയർമാനായ ജൂറി ചിത്രങ്ങൾ കണ്ട് തുടങ്ങി.  വിവിധ ഭാഷകളിൽ നിന്നായി 380 ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലെത്തിയിരിക്കുന്നത്