FLASH NEWS
Breaking News
അതിര്‍ത്തിയില്‍ സംഘര്‍ഷം: രണ്ട് പാക് സൈനികരെ വധിച്ചു
Top News

പാരീസില്‍ ഐഎംഎഫ് ഓഫിസില്‍ ലെറ്റര്‍ ബോംബ് സഫോടനം

Thursday, Mar 16, 2017,21:18 IST By സ്വന്തം ലേഖകൻ A A A

പാരീസ്: പരീസില്‍ വീണ്ടും ആക്രമണം. പാരീസിലെ ഐഎംഎഫ് ഓഫിസില്‍ ലെറ്റര്‍ ബോംബ് സഫോടനവും സ്‌കൂളില്‍ വെടിവെപ്പും. ലെറ്റര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്കും സ്‌കൂളിലെ വെടിവെപ്പില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റു. ഐഎംഎഫ് ഓഫിസ് ഡയറക്റ്ററുടെ അസിസ്റ്റന്റായ വനിതയ്ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. ഇവരുടെ കൈക്കും മുഖത്തിനും പൊള്ളലേറ്റു.

ഏതാനും ദിവസങ്ങളായി ഐഎംഎഫ് തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. പോസ്റ്റലായിട്ടാണ് കത്ത് ലഭിച്ചത്. സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി 150 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്‌ഫോടനത്തെ തീവ്രവാദ ആക്രമണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒലാന്‍ദെ ആക്രമണത്തെ കുറിച്ച് പറഞ്ഞത്. ഫ്രന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ച്ചകള് മാത്രം ബാക്കിയുള്ളപ്പോഴാണ് ആക്രമണം.
തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസെയിലെ സ്‌കൂളിലാണ് വെടിവപ്പുണ്ടായത്. എന്നാല്‍ ഇത്
തീവ്രവാദി ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണവുമായി ബന്ധപ്പെട്ട് ഇവിടെ പതിനേഴുകാരനായ ഒരു വിദ്യാര്‍ഥി പിടിയിലായിട്ടുണ്ട്. ഇയാളുടെ കൈയില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെത്തി.