FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Sports

വിരാട് കോലിക്ക് പരുക്ക്

Thursday, Mar 16, 2017,17:12 IST By സ്വന്തം ലേഖകൻ A A A

റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിരാട് കോലിക്ക് പരുക്ക്. പരുക്കേറ്റ കോലി ഡ്രെസിങ്ങ് റൂമിലേക്ക് പോയി. അജിങ്കെ രഹാനെയ്ക്കാണ് കോലിയുടെ അഭാവത്തില്‍ നായകന്റെ ചുമതല.

പരുക്ക് ഗുരുതരമാണോ എന്ന കാര്യം വ്യക്തമല്ല. ഇടവേള എടുക്കുന്നുവെന്ന് മാത്രമാണ് ബിസിസിഐയുടെ പ്രതികരണം.
ഉച്ചഭക്ഷണത്തിന് ശേഷം ഓസീസ് ഇന്നിംഗ്സിന്റെ 40ാം ഓവറിലാണ് സംഭവം. പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് മിഡ് ഓണിലേക്ക് പായിച്ച രവീന്ദ്ര ജഡേജയുടെ പന്ത് ബൗണ്ടറി ലൈനിന് അരികില്‍വച്ച് തടുത്തിടാന്‍ ശ്രമിക്കവെ കോലിയുടെ വലതു തോളിന് പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഫിസിയോ വന്നെങ്കിലും വേദന കടുത്തതോടെ കൊഹ്ലി ഡ്രെസിങ്ങ് റൂമിലേക്ക് മടങ്ങി.