FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Sports

ഡേ​വ് വാ​ട്ട്മോ​ർ കേ​ര​ളാ ര​ഞ്ജി പ​രി​ശീ​ല​ക​ൻ

Friday, Mar 17, 2017,11:53 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: കേ​ര​ളാ ക്രി​ക്ക​റ്റ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഡേ​വ് വാ​ട്ട്മോ​ർ എ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും വാ​ട്ട്‌​മോ​റും ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 22ന് ​വാ​ട്ട്‌​മോ​റു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടു​മെ​ന്ന് കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ര്‍ജ് പ​റ​ഞ്ഞു. ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള ടീ​മി​ന് ഒ​രു വി​ദേ​ശ പ​രി​ശീ​ല​ക​ൻ എ​ത്തു​ന്ന​ത്.
മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ടി​നു യോ​ഹ​ന്നാ​നാ​ണ് നി​ല​വി​ലെ കേ​ര​ള​ത്തി​ന്‍റെ ര​ഞ്ജി പ​രി​ശീ​ല​ക​ന്‍. ടി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ വ​ലി​യ നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നാ​വാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് കെ​സി​എ പു​തി​യ പ​രി​ശീ​ലി​ക​നെ തേ​ടി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി കെ​സി​എ വാ​ട്ട്‌​മോ​റു​മാ​യു​ള്ള ച​ര്‍ച്ച​ക​ളി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ക്രി​ക്ക​റ്റി​നി​ടെ വാ​ട്ട്‌​മോ​ര്‍ കേ​ര​ള​ത്തി​ന്‍റെ ക​ളി​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.
ഓ​സ്‌​ട്രേ​ലി​യ​ക്കു​വേ​ണ്ടി ഏ​ഴ് ടെ​സ്റ്റ് ക​ളി​ച്ച വാ​ട്ട്‌​മോ​ര്‍ 1996ലെ ​ലോ​ക​ക​പ്പ് ശ്രീ​ല​ങ്ക​യ്ക്ക് നേ​ടി​ക്കൊ​ടു​ത്താ​ണ് പ​രി​ശീ​ല​ക​ൻ എ​ന്ന നി​ലി​യി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. തു​ട​ര്‍ന്ന് ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ, സിം​ബാ​ബ്‌​വെ ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചു. വാ​ട്ട്‌​മോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​കി​സ്ഥാ​ന്‍ ഏ​ഷ്യാ ക​പ്പ് നേ​ടി​യി​രു​ന്നു. അ​തി​നു​ശേ​ഷം സിം​ബാ​ബ്‌​വെ​യെ പ​രി​ശീ​ലി​പ്പി​ച്ചെ​ങ്കി​ലും ക​രാ​ര്‍ അ​വ​സാ​നി​ക്കാ​ന്‍ ഒ​ന്‍പ​ത് മാ​സം ശേ​ഷി​ക്കെ ക​ഴി​ഞ്ഞ വ​ര്‍ഷം മെ​യി​ല്‍ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ​യും ഇം​ഗ്ല​ണ്ടി​ന്‍റെ​യും പ​രി​ശീ​ല​ക​നാ​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. 2009 മു​ത​ല്‍ 2012 വ​രെ ഐ​പി​എ​ല്‍ ടീ​മാ​യ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ പ​രി​ശീ​ലി​പ്പി​ച്ചു.