FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
Cinema

ആ​ര​ണ്യ​ക​ത്തി​ലെ അ​മ്മി​ണി വീ​ണ്ടും വ​രു​ന്നു

Friday, Mar 17, 2017,10:39 IST By സ്വന്തം ലേഖകൻ A A A

ഒ​ളി​ച്ചി​രി​ക്കാ​ൻ വ​ള്ളി​ക്കു​ടി​ലൊ​ന്നൊ​രു​ക്കി​വ​ച്ചി​ല്ലേ.. എ​ന്നു പാ​ടി​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ പ​തി​നാ​റു​കാ​രി. അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ അ​വ​ൾ അ​റി​ഞ്ഞ ബ​ഷീ​റി​നും മാ​ധ​വി​ക്കു​ട്ടി​ക്കും ക​ത്തു​ക​ളെ​ഴു​തി​യും വീ​ട്ടി​ലി​രി​ക്കാ​തെ കാ​ട്ടി​ലും മേ​ട്ടി​ലും അ​ല​ഞ്ഞു​ന​ട​ന്ന് പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ച്ചും ന​ട​ന്നി​രു​ന്ന പെ​ൺ​കു​ട്ടി. പേ​ര് അ​മ്മി​ണി.. എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ എം​ടി തൂ​ലി​ക​യി​ൽ പി​റ​ന്ന​ക​ഥ​യി​ലൂ​ടെ സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തി​യ അ​ഭി​നേ​ത്രി..​സെ​ലീ​ന. ന​ഖ​ക്ഷ​ത​ങ്ങ​ളി​ലെ ഊ​മ​യാ​യും വ​ന്ദ​ന​ത്തി​ലെ മേ​ഴ്സി​യാ​യു​മൊ​ക്കെ ആ​സ്വ​ദ​ക​രു​ടെ പ്രി​യ ന​ടി​യാ​യി മാ​റി​യ സെ​ലീ​ന തി​രി​ച്ചു​വ​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശു​കാ​രി​യാ​യ സെ​ലീ​ന​യു​ടെ ര​ണ്ടാം​വ​ര​വ് മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം.
1988-ലാ​യി​രു​ന്നു ആ​ര​ണ്യ​കം സി​നി​മ​യി​റ​ങ്ങി​യ​ത്. 29 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ർ വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. ത​ന്‍റെ പ​ഴ​യ നാ​യ​ക​ന്‍ വി​നീ​തി​നെ വി​ളി​ച്ചാ​ണ് സ​ലീ​മ ത​ന്‍റെ മു​പ്പ​ത് വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷ​മു​ള്ള തി​രി​ച്ച് വ​ര​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. ത​നി​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു പാ​ട് വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ താ​ല്പ​ര്യ​മു​ണ്ടെ​ന്നും സ​ലീ​മ പ​റ​യു​ന്നു. ത​ന്‍റെ തി​രി​ച്ചു വ​ര​വ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ച് കേ​ര​ള​ത്തി​ലാ​യി​രി​ക്കാ​ൻ കൂ​ടി​യാ​ണെ​ന്നും സ​ലീ​മ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളൊ​ന്നും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല.
എം​ടി തി​ര​ക്ക​ഥ​യെ​ഴു​തി ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത ആ​ര​ണ്യ​ക​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യ്ക്ക് ര​ണ്ട് ന​ല്ല അ​ഭി​നേ​താ​ക്ക​ളെ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ദേ​വ​നെ​യും സ​ലീ​മ​യെ​യും. സ​ലീ​മ അ​വ​ത​രി​പ്പി​ച്ച അ​മ്മി​ണി എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഓ​ർ​മ​ക​ളി​ലു​ണ്ട്. ന​ഖ​ക്ഷ​ത​ങ്ങ​ളി​ലെ ഊ​മ​യാ​യ ല​ക്ഷ്മി എ​ന്ന ക​ഥാ​പാ​ത്ര​വും ഏ​റെ പ്രേ​ക്ഷ​ക​പ്രീ​തി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ര​ണ്യ​ക​ത്തി​ലും ന​ഖ​ക്ഷ​ത​ങ്ങ​ളി​ലും വി​നീ​താ​യി​രു​ന്നു സ​ലീ​മ​യു​ടെ നാ​യ​ക​ൻ. പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ങ്കി​ലും സ​ലീ​മ​യെ പി​ന്നീ​ട് അ​ധി​കം സി​നി​മ​ക​ളി​ലൊ​ന്നും ക​ണ്ടി​ല്ല. എ​ന്നാ​ല്‍ വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റ​വും അ​മ്മി​ണി​യും ല​ക്ഷ്മി​യും ന​ല്ല സി​നി​മ​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ മ​ന​സി​ൽ മാ​യാ​തെ നി​ൽ​പ്പു​ണ്ട്. അ​മ്പ​തു​ക​ളി​ലും അ​റു​പ​തു​ക​ളി​ലും തെ​ലു​ങ്ക് സി​നി​മ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ഭി​നേ​ത്രി ഗി​ര​ജ​യു​ടെ മ​ക​ളാ​ണ് സ​ലീ​മ.