FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Cinema

അങ്കമാലി ഡയറിസിന്‍റെ വ്യാജൻ പ്രദർശിപ്പിച്ചവർക്ക് പൂട്ട് വീഴും

Friday, Mar 17, 2017,16:00 IST By മെട്രൊ വാർത്ത A A A

കൊച്ചി:അങ്കമാലി ഡയറീസിന്‍റെ വ്യാജപതിപ്പ് ഫെയ്സ്ബുക്ക് ലൈവായി പ്രദർശിപ്പിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്നും വിജയ് ബാബു.സൈബർ സെല്ലിന് നൽകിയ പരാതി കൂടാതെ പ്രദർശിപ്പച്ചവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും നിയമനടപടികളും  തുടങ്ങി.

ചിത്രത്തിന്‍റെ നിർമ്മതാവ് വിജയ് ബാബുവിന്‍റെ ഐടി വിഭാഗവും അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.സിനിപിക് മീഡിയ എന്ന പേജാണ് ആദ്യം ഫെയ്സ്ബുക്ക് ലൈവായി ചിത്രം പ്രദർശിപ്പിച്ചത്. 86 പുതുമുഖങ്ങളുമായി എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തെനെതിരെ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.