FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
World

മോ​ദി​യെ ഭ​യ​ക്ക​ണ​മെ​ന്ന് ചൈ​നീ​സ് പ​ത്രങ്ങൾ

Friday, Mar 17, 2017,10:05 IST By സ്വന്തം ലേഖകൻ A A A

ബെ​യ്ജി​ങ്: ഇ​ന്ത്യ​യി​ൽ ബി​ജെ​പി വി​ജ​യം നേ​ടു​ന്ന​ത് ഇ​ൻ​ഡോ ചൈ​നാ ബ​ന്ധ​ത്തെ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് ചൈ​നീ​സ് പ​ത്ര​ങ്ങ​ൾ. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി ന​യി​ക്കു​ന്ന ബി​ജെ​പി​യു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നാ​ണ് ചൈ​ന​യു​ടെ ഔ​ദ്യോ​ഗി​ക പ​ത്ര​മാ​യ ഗ്ലോ​ബ​ൽ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റോ​റി​യ​ല്‍ പേ​ജി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ക​മാ​ക്കു​ന്ന​ത്.
ന​രേ​ന്ദ്ര​മോ​ദി​യു​ടെ ക​ടും പി​ടു​ത്തം മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ല​ങ്ങു ത​ടി​യാ​യി​രി​ക്കും. അ​ടു​ത്ത ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം നേ​ടി​യാ​ൽ ചൈ​ന​യ​ട​ക്ക​മു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ഉ​ല​യു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ഗ്ലോ​ബ​ൽ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.
മാ​ൻ ഒ​ഫ് ആ​ക്ഷ​ൻ എ​ന്നാ​ണ് മോ​ദി​യെ പ​ത്രം വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സൈ​ന്യം മോ​ദി​യു​ടെ കീ​ഴി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​യി ക​ഴി​ഞ്ഞു. ചൈ​ന​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ഈ​യ​ടു​ത്ത കാ​ല​ത്തി​ലാ​യി അ​പ്ര​തീ​ക്ഷി​മാ​യ പ​ല മാ​റ്റ​ങ്ങ​ളു​മു​ണ്ടാ​യ​താ​യും പ​ത്രം പ​റ​യു​ന്നു. നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​ത​ട​ക്ക​മു​ള്ള ആ​ഭ്യ​ന്ത​ര ന​യ​ങ്ങ​ളെ മോ​ദി​യു​ടെ ക​ഴി​വി​ന്‍റെ തെ​ളി​വു​ക​ളാ​യാ​ണ് പ​ത്രം വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​മെ​രി​ക്ക, ജ​പ്പാ​ന്‍ എ​ന്നീ ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​മാ​യി മോ​ദി പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും തെ​ക്ക​ൻ ചൈ​ന വി​ഷ​യ​ത്തി​ല്‍ അ​മെ​രി​ക്ക​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഇ​ന്ത്യ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും ഗ്ലോ​ബ​ല്‍ ടൈം​സ് വി​ശ​ദീ​ക​രി​ക്കു​ന്നു.
എ​ന്നാ​ല്‍ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ആ​രെ​യും പി​ണ​ക്കാ​തെ മു​ന്നോ​ട്ടു​പോ​യി​ക്കൊ​ണ്ടി​രു​ന്ന ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യ്ക്ക് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ മാ​റ്റം സം​ഭ​വി​ച്ചു​വെ​ന്നും വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും സ്വ​ന്തം താ​ല്‍പ്പ​ര്യ​ങ്ങ​ള്‍ക്ക് മ​റ്റ് രാ​ഷ്ട്ര​ങ്ങ​ള്‍ക്ക് മേ​ല്‍ സ​മ്മ​ര്‍ദ്ദം ചെ​ലു​ത്തു​ന്ന നി​ല​പാ​ടു​ക​ളും ഇ​ന്ത്യ സ്വീ​ക​രി​ക്കു​ന്ന​ത് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​ണെ​ന്നും ഗ്ലോ​ബ​ല്‍ ടൈം​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.