FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
Editorial

കൂ​​ട്ടി​​ല​​ട​​യ്ക്ക​​രു​​ത്; റാ​​കി​​പ്പ​​റ​​ക്ക​​ണം സി​​ബി​​ഐ​​യും വി​​ജി​​ല​​ൻ​​സും

Friday, Mar 17, 2017,11:08 IST By സ്വന്തം ലേഖകൻ A A A

രാ​​ഷ്‌​​ട്രീ​​യ പ്ര​​തി​​യോ​​ഗി​​ക​​ളെ സെ​​ൻ​​ട്ര​​ൽ ബ്യൂ​​റോ ഒ​​ഫ് ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ എ​​ന്ന അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യെ ഉ​​പ​​യോ​​ഗി​​ച്ചു പീ​​ഡി​​പ്പി​​ക്കു​​ന്നു എ​​ന്നും, സ്വ​​ന്ത​​ക്കാ​​ർ​​ക്കു വേ​​ണ്ടി അ​​തേ സി​​ബി​​ഐ​​യെ കൂ​​ട്ടി​​ല​​ട​​ച്ച ത​​ത്ത​​യാ​​ക്കി മാ​​റ്റു​​ന്നു എ​​ന്നും മു​​ൻ യു​​പി​​എ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ സു​​പ്രീം കോ​​ട​​തി​​യാ​​ണു കു​​റ്റ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​തി​​ൽ​​പ്പി​​ന്നീ​​ടി​​ങ്ങോ​​ട്ടു സി​​ബി​​ഐ​​ക്കു കൂ​​ട്ടി​​ല​​ട​​ച്ച ത​​ത്ത​​യെ​​ന്നാ​​ണു ചെ​​ല്ല​​പ്പേ​​ര്. വ​​ഴി​​വി​​ട്ട അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളും രാ​​ഷ്‌​​ട്രീ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ഉ​​പ​​ക​​ര​​ണ​​മാ​​ക്ക​​ലു​​മൊ​​ക്കെ​​യാ​യ​​പ്പോ​​ൾ സി​​ബി​​ഐ​​യു​​ടെ വി​​ശ്വാ​​സ്യ​​ത​​യ്ക്കു മ​​ങ്ങ​​ലേ​​റ്റു. സി​​ബി​​ഐ വ​​രു​​ന്നു എ​​ന്നു പ​​റ​​ഞ്ഞ് ആ​​രെ​​യും വി​​ര​​ട്ടാ​​മെ​​ന്ന അ​​വ​​സ്ഥ​​യ്ക്കും മാ​​റ്റ​​മു​​ണ്ടാ​​യി. കേ​​ര​​ള​​ത്തി​​ലെ ലാ​​വ​ലി​​ൻ അ​​ട​​ക്കം പ​​ല കേ​​സു​​ക​​ളി​​ലും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ വൈ​​രം ആ​​രോ​​പി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​മു​​ണ്ട്. അ​​തി​​നു സ​​മാ​​ന​​മാ​​യ സം​​ഭ​​വ​​ങ്ങ​​ളാ​​ണ് അ​​ടു​​ത്തി​​ടെ കേ​​ര​​ള പൊ​​ലീ​​സി​​ന്‍റെ വി​​ജി​​ല​​ൻ​​സ് ആ​​ൻ​​ഡ് ആ​​ന്‍റി ക​​റ​​പ്ഷ​​ൻ​​സ് ബ്യൂ​​റോ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. സ്വ​​ന്തം ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​റ​​വേ​​റ്റു​​ന്ന​​തി​​ല​​ല്ല, മ​​റ്റു പ​​ല താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നും ചി​​ല​​ർ​​ക്കെ​​തി​​രേ ഓ​​ങ്ങാ​​നും വെ​​ട്ടി​​വീ​​ഴ്ത്താ​​നു​​മു​​ള്ള സം​​വി​​ധാ​​ന​​മാ​​യി അ​​തു മാ​​റി​യെ​ന്നാ​ണു പ​രാ​തി. കേ​​ര​​ള​​ത്തി​​ലെ വി​​ജി​​ല​​ൻ​​സ് വി​​ഭാ​​ഗ​​ത്തെ​​യും കൂ​​ട്ടി​​ന​​ക​​ത്തെ​​യും പു​​റ​​ത്തെ​​യും ത​​ത്ത​​മ്മ​​യാ​​യി ജ​​ന​​ങ്ങ​​ളും കോ​​ട​​തി​​ക​​ളും അ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളും ക​​ണ്ടു തു​​ട​​ങ്ങി. ഇ​​ന്നി​​പ്പോ​​ൾ, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഭ​​ര​​ണ സ്തം​​ഭ​​ന​​ത്തി​​ന്‍റെ പോ​​ലും ആ​​ണി​​ക്ക​​ല്ലാ​​യി വി​​ജി​​ല​​ൻ​​സ് മാ​​റി​​യി​രി​ക്കു​ന്നു.
വി​​ജി​​ല​​ൻ​​സ് വി​​ഭാ​​ഗ​​ത്തെ ന​​യി​​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പോ​​ലും നേ​​ര​​ത്തേ ന​​ൽ​​കി​​യി​​രു​​ന്ന പി​​ന്തു​​ണ കു​​റേ​​ശെ ഒ​​ഴി​​വാ​​ക്കി. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഇ​​ന്ന​​ലെ നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞ​​തു പോ​​ലെ, സം​​സ്ഥാ​​ന​​ത്തെ ഭ​​ര​​ണ സ്തം​​ഭ​​ന​​ത്തി​​ലേ​​ക്കു പോ​​ലും ന​​യി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​മാ​​യി വി​​ജി​​ല​​ൻ​​സ് മാ​​റി​​യെ​​ങ്കി​​ൽ അ​​തി​​നു​​ത്ത​​ര​​വാ​​ദി​​ക​​ൾ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി ത​​ന്നെ ആ​​വ​​ശ്യ​​മാ​​ണ്. സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന അ​​ഴി​​മ​​തി​​ക്കെ​​തി​​രേ ജ​​ന​​ങ്ങ​​ൾ നി​​കു​​തി​​പ്പ​​ണം ന​​ൽ​​കി നി​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന കാ​​വ​​ൽ​​ക്കാ​​രാ​​ണു വി​​ജി​​ല​​ൻ​​സ്. ഭ​​ര​​ണ​​കൂ​​ട​​മെ​​ന്നോ പ്ര​​തി​​പ​​ക്ഷ​​മെ​​ന്നോ നോ​​ക്കി​​യ​​ല്ല, അ​​ഴി​​മ​​തി​​ക്കെ​​തി​​രേ മു​​ഖം നോ​​ക്കാ​​തെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കു​​ന്ന​​തി​​ൽ വി​​ജി​​ല​​ൻ​​സി​​നെ ആ​​രും ത​​ട​​യി​​ല്ല. എ​​ന്നാ​​ൽ അ​​തി​​ന്‍റെ പേ​​രി​​ൽ ല​​ക്ഷ്മ​​ണ രേ​​ഖ ക​​ട​​ക്കു​​ന്ന​​താ​​ണു പ്ര​​ശ്നം. വി​​ജി​​ല​​ൻ​​സി​​ന്‍റെ അ​​ധി​​കാ​​ര പ​​രി​​ധി സം​​ബ​​ന്ധി​​ച്ചും പ്ര​​വ​​ർ​​ത്ത​​ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചും കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ത​​ന്നെ അ​​ടു​​ത്തി​​ടെ ചി​​ല മാ​​ർ​​ഗ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​രു​​ന്നു. വി​​ജി​​ല​​ൻ​​സ് കേ​​സു​​ക​​ളും അ​​വ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​ക​​ളും പ​​രി​​ധി വി​​ട​​രു​​തെ​​ന്നാ​​യി​​രു​​ന്നു അ​​തി​​ലെ സു​​പ്ര​​ധാ​​ന നി​​ർ​​ദേ​​ശം. വ്യ​​വ​​സാ​​യ മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഇ.​​പി. ജ​​യ​​രാ​​ജ​​ൻ ന​​ട​​ത്തി​​യ ബ​​ന്ധു നി​​യ​​മ​​വി​​വാ​​ദ​​ക്കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു കോ​​ട​​തി​​യു​​ടെ പ​​രാ​​മ​​ർ‌​​ശം.
ഈ ​​പ​​രാ​​മ​​ർ​​ശ​​ത്തി​​ന്‍റെ അ​​ന്ത​​സ​​ത്ത ഉ​​ൾ​​ക്കൊ​​ള്ളാ​​നാ​​യി​​രു​​ന്നി​​ല്ല, അ​​തി​​ലെ പ​​ഴു​​തു​​ക​​ളു​​പ​​യോ​​ഗി​​ച്ച് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളി​​ൽ നി​​ന്ന് ഒ​​ളി​​ച്ചോ​​ടു​​ക​​യാ​​ണു വി​​ജി​​ല​​ൻ​​സ് ചെ​​യ്ത​​ത്. നി​​ശ്ചി​​ത പ​​രി​​ധി​​ക്കു മു​​ക​​ളി​​ൽ വ​​രു​​ന്ന അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ൾ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷി​​ക്കി​​ല്ലെ​​ന്ന പ​​ര​​സ്യ നി​​ല​​പാ​​ടാ​​ണ് അ​​ന്നു വി​​ജി​ല​​ൻ​​സ് കൈ​​ക്കൊ​​ണ്ട​​ത്. അ​​ങ്ങ​​നെ ഒ​​രു നി​​ല​​പാ​​ടെ​​ടു​​ക്കാ​​ൻ വി​​ജി​​ല​​ൻ​​സി​​ന് ആ​​രാ​​ണ് അ​​ധി​​കാ​​രം ന​​ൽ​​കി​​യ​​ത്. സം​​സ്ഥാ​​ന പൊ​​ലീ​​സ് വ​​കു​​പ്പി​​ലെ ഒ​​രു വി​​ഭാ​​ഗം മാ​​ത്ര​​മാ​​ണു വി​​ജി​​ല​​ൻ​​സ്. സ​​ർ​​ക്കാ​​രും കോ​​ട​​തി​​യും നി​​ശ്ച​​യി​​ക്കു​​ന്ന ല​​ക്ഷ്മ​​ണ രേ​​ഖ​​യ്ക്കു​​ള്ളി​​ൽ നി​​ന്നു മാ​​ത്ര​​മേ അ​​തി​​നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യൂ.
അ​​ഡി​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സി​​ന്‍റെ അ​​ന​​ധി​​കൃ​​ത സ്വ​​ത്തു സ​​മ്പാ​​ദ​​ന​​ക്കേ​​സി​​ന്‍റെ പേ​​രി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വീ​​ടു​​ക​​ളി​​ലും ഓ​​ഫി​സി​​ലും ന​​ട​​ത്തി​​യ റെ​​യ്ഡു​​ക​​ളും തു​​ട​​ർ​​ന്ന് ഐ​​എ​​എ​​സ് അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യു​​ണ്ടാ​​യ വി​​ജി​​ല​​ൻ​​സ് ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ ഫ​​യ​​ൽ നീ​​ക്ക​​ത്തെ​​പ്പോ​​ലും കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു. സം​​സ്ഥാ​​ന​​ത്തു ഭ​​ര​​ണ സ്തം​​ഭ​​ന​​മു​​ണ്ടെ​​ന്നു സ​​ർ​​ക്കാ​​രി​​നു പോ​​ലും സ​​മ്മ​​തി​​ക്കേ​​ണ്ടി വ​​ന്നു. ഒ​​ടു​​വി​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ല​​ട​​ക്കം ഫ​​യ​​ൽ നീ​​ക്ക​​ത്തി​​നു പ്ര​​ത്യേ​​ക മാ​​ർ​​ഗ​നി​​ർ​​ദേ​​ശം ന​​ൽ​​കാ​​നും നി​​യ​​മ നി​​ർ​​മാ​​ണം ന​​ട​​ത്താ​​നും നി​​യ​​മ​സ​​ഭ നി​​ർ​​ബ​​ന്ധി​​ത​​മാ​​യി. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്റ്റ​​ർ ജേ​​ക്ക​​ബ് തോ​​മ​​സും ത​​മ്മി​​ലു​​ള്ള പ​​ര​​സ്പ​​ര വി​​ശ്വാ​​സ​​മാ​​ണു വി​​ജി​​ല​​ൻ​​സി​​ന്‍റെ അ​​മി​​താ​​വേ​​ശ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന് ഒ​​രാ​​രോ​​പ​​ണ​​മു​​ണ്ട്. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത് അ​​നു​​സ​​രി​​ക്കേ​​ണ്ട പൊ​​ലീ​​സ് സം​​വി​​ധാ​​ന​​മാ​​ണു വി​​ജി​​ല​​ൻ​​സ് എ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ല​​പാ​​ട് എ​​ടു​​ത്ത​​തോ​​ടെ വി​​ജി​​ല​​ൻ​​സ് ത​​ല​​പ്പ​​ത്ത് അ​​ഴി​​ച്ചു​​പ​​ണി ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ളാ​​യി. അ​​തോ​​ടെ വി​​ജി​​ല​​ൻ​​സ് വീ​​ണ്ടും നി​​ല​​പാ​​ട് ക​​ടു​​പ്പി​​ച്ചു. വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്കു വ​​രു​​ന്ന കേ​​സു​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധി​​പ്പി​​ച്ച ശേ​​ഷം വി​​ജി​​ല​​ൻ​​സി​​നോ​​ടു ന​​ട​​പ​​ടി ശു​​പാ​​ർ​​ശ ചെ​​യ്താ​​ൽ മ​​തി​​യെ​​ന്നാ​​ണു പു​​തി​​യ ഉ​​ത്ത​​ര​​വ്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ജി​​ല​​ൻ​​സി​​നു ല​​ഭി​​ച്ച പ​​രാ​​തി​​ക​​ളെ​​ല്ലാം ഇ​​ത്ത​​ര​​ത്തി​​ൽ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​നു തി​​രി​​ച്ച​​യ​​ച്ചു എ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.
സി​​ബി​​ഐ​​യും വി​​ജി​​ല​​ൻ​​സു​​മൊ​​ക്കെ ത​​ത്ത​​യും പൂ​​ച്ച​​യു​​മൊ​​ന്നു​​മ​​ല്ല. വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട ഭ​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ്. അ​​തി​​ന്‍റെ ത​​ല​​പ്പ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ ആ​​രു​​ടെ​​യെ​​ങ്കി​​ലും യ​​ജ​​മാ​​ന​​ന്മാ​​രാ​​കു​​ന്ന​​തും സ്വ​​യം യ​​ജ​​മാ​​ന​​ൻ ച​​മ​​യു​​ന്ന​​തും നി​​കു​​തി​​ദാ​​യ​​ക​​രോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​യി മാ​​ത്ര​​മേ ക​​ണ​​ക്കാ​​ക്കാ​​നാ​​കൂ. സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​ർ​​ബു​​ദ​​മാ​​യ അ​​ഴി​​മ​​തി​​ക്കെ​​തി​​രേ ക​​ർ​​ശ​​ന​​മാ​​യി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​വ​​ർ അ​​ഴി​​മ​​തി​​മു​​ക്ത​​രും എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളു​​ടെ​​യും വി​​ശ്വാ​​സം ആ​​ർ​​ജി​​ച്ച​​വ​​രു​​മാ​​യി​​രി​​ക്ക​​ണം. അ​​വ​​രു​​ടെ ചെ​​യ്തി​​ക​​ൾ ഭ​​ര​​ണ സ്തം​​ഭ​​ന​​മ​​ല്ല, ഭ​​ര​​ണ സു​​താ​​ര്യ​​ത​​യാ​​ണു വെ​​ളി​​പ്പെ​​ടു​​ത്തേ​​ണ്ട​​ത്. പൂ​​ച്ച, പൂ​​ച്ച എ​​ന്നു പ​​റ​​യു​​ന്ന​​തു പാ​​ടു​​ന്ന ത​​ത്ത​​മ്മ​​യ​​ല്ല, അ​​ഴി​​മ​​തി​​ക്കാ​​രെ ക​​ണ്ടെ​​ത്താ​​ൻ നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ റാ​​ഗി​​പ്പ​​റ​​ക്കു​​ന്ന ചെ​​മ്പ​​രു​​ന്ത് ത​​ന്നെ​​യാ​​വ​​ണം വി​​ജി​​ല​​ൻ​​സും സി​​ബി​​ഐ​​യും.