FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Business

ഇ​സാ​ഫ് കു​റി​ച്ച ചെ​റു​ത​ല്ലാ​ത്ത എ​ഴു​ത്തു​ക​ൾ

Friday, Mar 17, 2017,10:15 IST By പി.​ബി. ബാ​ലു A A A

1990 ലെ ​ഒ​രു അ​വ​ധി ദി​വ​സ​ത്തി​ലാ​ണ് കോ​ട്ട​യം പ​ള്ളം തെ​ക്കേ​ല്‍ മെ​റീ​ന​യെ പെ​ണ്ണു​കാ​ണാ​ൻ ഇ​ഫ്കോ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ​ത്തി​യ​ത്. ചാ​യ കു​ടി​ച്ചു ക​ഴി​ഞ്ഞ്,​ ത​നി​ക്കു പെ​ൺ​കു​ട്ടി​യോ​ടു സം​സാ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​യ്ക്കു​മ്പോ​ള്‍ പേ​ര്, പ​ഠ​നം തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് മെ​റീ​ന പ്ര​തീ​ക്ഷി​ച്ച​ത്.
എ​ന്നാ​ല്‍ തൃ​ശൂ​ര്‍ മ​ണ്ണു​ത്തി​യി​ല്‍ നി​ന്നെ​ത്തി​യ പോ​ള്‍ തോ​മ​സ് ധാ​ര​ണ​ക​ള്‍ അ​പ്പാ​ടെ ത​കി​ടം മ​റി​ച്ചു​കൊ​ണ്ടാ​ണു തു​ട​ങ്ങി​യ​ത്. ‘‘ എ​ന്നെ ഇ​ഷ്ട​പ്പെ​ട്ട​തു കൊ​ണ്ടോ,​ എ​ന്‍റെ ജോ​ലി ക​ണ്ടി​ട്ടോ വി​വാ​ഹ​ത്തി​നു സ​മ്മ​തി​ക്ക​രു​ത്. കാ​ര​ണം ഞാ​ൻ ജോ​ലി രാ​ജി​വ​യ്ക്കും, പാ​വ​പ്പെ​ട്ട​വ​ർ​ക്കു ഗു​ണ​ക​ര​മാ​കു​ന്ന എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നാ​ണ് എ​നി​ക്കി​ഷ്ടം. അ​തി​നു താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം സ​മ്മ​തി​ച്ചാ​ൽ മ​തി.’’
മെ​റീ​ന അ​മ്പ​ര​ന്നി​ല്ല. സേ​വ​ന സ​ന്ന​ദ്ധ​മാ​യ മ​ന​സു​ള്ള​തി​നാ​ൽ ഇ​തു ത​ന്നെ​യാ​ണു ത​ന്‍റെ ഭാ​വി വ​ര​നെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ ​യു​വാ​വി​ൽ വി​ശ്വാ​സ​മ​ര്‍പ്പി​ച്ച് ഒ​പ്പം ചേ​ര്‍ന്നു. വി​വാ​ഹ​ശേ​ഷം പോ​ൾ തോ​മ​സും മെ​റീ​ന​യും സാ​മൂ​ഹ്യ ന​ന്മ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. മ​ണ്ണു​ത്തി​യി​ലെ ‘ലി​റ്റി​ല്‍’ എ​ന്നു പേ​രു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ നി​ന്ന് അ​ത്ര ചെ​റു​ത​ല്ലാ​ത്ത ഒ​രു സ്വ​പ്നം അ​വ​ർ ഒ​ന്നി​ച്ചു നെ​യ്തു. അ​താ​ണ് ഇ​ന്ന് ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് വ​രെ​യെ​ത്തി രാ​ജ്യ​മൊ​ട്ടാ​കെ ചി​ല്ല പ​ട​ർ​ത്താ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​ത്.
ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റീ​സ് ആ​ക്ട് പ്ര​കാ​രം 1992 ല്‍ ​ഇ​സാ​ഫ്- ഇ​വാ​ഞ്ച​ലി​ക്ക​ല്‍ സോ​ഷ്യ​ല്‍ ആ​ക്​​ഷ​ന്‍ ഫോ​റം- ജ​ന്മ​മെ​ടു​ത്തു. ചു​റ്റു​മു​ള്ള നി​ലാം​ബ​രു​ടെ,​ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ക​ണ്ണീ​ര്‍ തു​ട​യ്ക്കാ​ൻ ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന​തു ചെ​യ്യു​ക​യെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ചെ​റി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ആ​ദ്യ​വ​ര്‍ഷം ക​ട​ന്നു​പോ​യി.
വ​ഴി​ത്തി​രി​വെ​ന്ന പോ​ലെ അ​വി​ചാ​രി​ത​മാ​യി ഒ​രു സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത പോ​ള്‍ തോ​മ​സ് ബം​ഗ്ലാ​ദേ​ശി​ലെ ഗ്രാ​മീ​ൺ ബാ​ങ്കി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞു. തു​ട​ര്‍ന്നു വി​വി​ധ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ബാ​ങ്കി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ പ്രൊ​ഫ. മു​ഹ​മ്മ​ദ് യൂ​ന​സി​നെ​ക്കു​റി​ച്ചും ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സി​ലാ​ക്കി. അ​താ​യി പി​ന്നീ​ടി​ങ്ങോ​ട്ട് ഇ​സാ​ഫി​ന്‍റെ മാ​തൃ​ക.
ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ര്‍ഷം പി​ന്നി​ട്ട​പ്പോ​ള്‍ തൃ​ശൂ​രി​ലെ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ താ​ളി​ക്കോ​ട് ഗ്രാ​മ​ത്തി​ലെ പ​ത്തു സ്ത്രീ​ക​ള്‍ക്ക് 3000 രൂ​പ വീ​തം ന​ല്‍കി​ക്കൊ​ണ്ടാ​യി​രു​ന്നു ഇ​സാ​ഫ് ആ​ദ്യ​മാ​യി സ്വ​യം​തൊ​ഴി​ല്‍ വാ​യ്പാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​തും ഒ​രു സു​ഹൃ​ത്തി​ല്‍ നി​ന്ന് ക​ടം വാ​ങ്ങി​യ പ​ണ​വു​മാ​യി. ഒ​രു ഈ​ടു​മി​ല്ലാ​തെ​യു​ള്ള വാ​യ്​​പ. ആ​കെ വേ​ണ്ട​ത് ഭാ​ര്യ​യു​ടെ​യും ഭ​ര്‍ത്താ​വി​ന്‍റെ​യും ഒ​പ്പു​മാ​ത്രം.
പ​ക്ഷെ മു​ട​ക്കം കൂ​ടാ​തെ പ​ണം തി​രി​കെ​യെ​ത്തി​യ​തോ​ടെ ആ​ത്മ​വി​ശ്വാ​സ​മാ​യി. പീ​ന്നീ​ട് സാ​മൂ​ഹി​ക സേ​വ​നം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള മെ​ക്രോ ഫി​നാ​ന്‍സ് സം​രം​ഭ​മാ​യി. ഒ​രോ കു​ടു​ബ​ത്തി​ലും നേ​രി​ട്ടു​ചെ​ന്ന് പോ​ളും മെ​റീ​ന​യും ആ​വ​ശ്യ​മ​റി​ഞ്ഞു പ​ണം ന​ല്‍കി.
ക​ണ്ണീ​രി​ന്‍റെ പ​ണം വേ​ണ്ടാ
പ​ക്ഷെ അ​ന്നും ഇ​ന്നും ന​മ്മു​ടെ നാ​ട്ടി​ല്‍ കാ​ണു​ന്ന മൈ​ക്രോ ഫി​നാ​ന്‍സു​ക​ളു​ടെ സ്വാ​ഭാ​വം ഇ​സാ​ഫ് സ്വീ​ക​രി​ച്ചി​ല്ല. അ​മി​ത ലാ​ഭ​ത്തി​ലേ​ക്കു ക​ണ്ണു​ന​ട്ടി​ല്ല. അ​തി​ന്‍റെ കാ​ര​ണം തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സി​യാ​യ ഇ​സാ​ഫി​ന്‍റെ അ​മ​ര​ക്കാ​ര​ന്‍ പോ​ള്‍ തോ​മ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ‘‘ ഒ​രു ദൈ​വി​ക പ്ര​വൃ​ത്തി​യാ​യാ​ണ് ഞാ​ന്‍ ഇ​തി​നെ കാ​ണു​ത്. ആ​രു​ടെ​യെ​ങ്കി​ലും ക​ണ്ണീ​ർ വീ​ണ പ​ണം കൊ​ണ്ട് ആ​ര്‍ക്കും ഒ​ന്നും നേ​ടാ​നാ​കി​ല്ല ’’. സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ഇ​സാ​ഫ് ശ്ര​ദ്ധ​പു​ല​ര്‍ത്തു​ന്നു. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ല്‍ ഇ​സാ​ഫ് സ​ജീ​വ​മാ​ണ്.
2002 ല്‍ ​ഇ​ഫ്‌​കോ​യി​ലെ സെ​യി​ല്‍സ് ഓ​ഫീ​സ​ര്‍ ജോ​ലി രാ​ജി​വ​ച്ച് പോ​ള്‍ തോ​മ​സ് ഇ​സാ​ഫി​നാ​യി സ​മ​യം നീ​ക്കി​വ​ച്ചു. അ​ങ്ങ​നെ ഇ​സാ​ഫ് അ​തി​വേ​ഗം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. 2008 ല്‍ ​ത​മി​ഴ്‌​നാ​ട്ടി​ൽ. അ​വി​ടെ നി​ന്നു ക​ര്‍ണാ​ട​കം, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ജാ​ര്‍ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ള്‍, ബീ​ഹാ​ര്‍, ച​ത്തീ​സ്ഗ​ഢ്, മേ​ഘാ​ല​യ തു​ട​ങ്ങി പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ഇ​സാ​ഫി​നു വേ​രു​ക​ളു​ണ്ട്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക മു​ന്നേ​റ്റ​മെ​ന്ന അ​ടി​സ്ഥാ​ന ല​ക്ഷ്യ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഇ​സാ​ഫ് ന​ട​ത്തി​വ​രു​ന്ന​ത്.