FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

അ​ധി​നി​വേ​ശ ക​ശ്മീ​ർ വി​ട​ണമെന്ന് പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ

Friday, Mar 17, 2017,9:41 IST By സ്വന്തം ലേഖകൻ A A A

ജ​നീ​വ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പാ​ക് ആ​രോ​പ​ണ​ത്തി​നെ​തി​രേ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്. പാ​ക് അ​ധി​നി​വേ​ശ ക​ശ്മീ​രി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശം ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. വി​ഭാ​ഗീ​യ സം​ഘ​ട്ട​ന​ങ്ങ​ളു​ടെ​യും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും അ​തി​ക​ഠി​ന​മാ​യ സാ​മ്പ​ത്തി​ക ദു​രി​ത​ങ്ങ​ളു​ടെ​യും ന​ടു​വി​ലാ​ണ് പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ ജ​ന​ങ്ങ​ൾ. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പാ​ക്കി​സ്ഥാ​ൻ നി​യ​ന്ത്രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ വി​വേ​ച​ന ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. അ​ന്യാ​യ​മാ​യ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്ക​ണം- യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ സെ​ഷ​നി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി ന​ബാ​നി​ത ച​ക്ര​വ​ർ​ത്തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശി​ച്ച​തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന​ബാ​നി​ത. ജ​മ്മു ക​ശ്മീ​രി​ൽ ഇ​ന്ത്യ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ മാ​നി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണം.
ജ​മ്മു ക​ശ്മീ​രി​ലെ ഭീ​ക​ര ഗ്രൂ​പ്പു​ക​ൾ​ക്കു പാ​ക്കി​സ്ഥാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് ജ​മ്മു ക​ശ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി. ജ​മ്മു ക​ശ്മീ​ർ എ​ന്ന ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ത്ത് മ​തേ​ത​ര ജ​നാ​ധി​പ​ത്യ​മു​ണ്ട്, സ്വ​ത​ന്ത്ര​മാ​യ ജു​ഡീ​ഷ്യ​റി​യു​ണ്ട്, സ​ജീ​വ​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മു​ണ്ട്, ഊ​ർ​ജ​സ്വ​ല​മാ​യ പൗ​ര​സ​മൂ​ഹ​മു​ണ്ട്. ഇ​തെ​ല്ലാം സ്വാ​ത​ന്ത്ര്യം ഉ​റ​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, പാ​ക് അ​ധീ​ന ക​ശ്മീ​ർ ഇ​ങ്ങ​നെ​യ​ല്ല. ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ആ ​പ്ര​ദേ​ശ​ത്തെ. ഭീ​ക​ര​ർ​ക്കു സ​ഹാ​യം ന​ൽ​കു​ന്ന​തു പാ​ക്കി​സ്ഥാ​ൻ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ന്ത്യ​യു​ടെ ഏ​തു മേ​ഖ​ല​യി​ലും അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക് ന​യം ഉ​ണ്ടാ​വ​രു​ത്- ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തെ ഭീ​ക​ര​ത​യു​ടെ​ഫാ​ക്റ്റ​റി​യാ​ണു പാ​ക്കി​സ്ഥാ​നെ​ന്നും ഇ​ന്ത്യ.
ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി, രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, സീ​നി​യ​ർ ക്യാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, സീ​നി​യ​ർ സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്മാ​ർ, ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ പ​ദ​വി​യി​ലും എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, പാ​ക്കി​സ്ഥാ​നി​ലോ. അ​വി​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ ഹി​ന്ദു​ക്ക​ൾ, ക്രൈ​സ്ത​വ​ർ, ഷി​യാ​ക​ൾ, അ​ഹ​മ്മ​ദീ​യ​ർ എ​ന്നി​വ​രെ​ല്ലാം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു. അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം ലം​ഘി​ക്ക​പ്പെ​ടു​ന്നു. അ​തി​നു​ശേ​ഷ​വും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വേ​ദി ദു​രു​പ​യോ​ഗി​ക്കാ​നാ​ണ് പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ക്കു​ന്ന​ത്- ന​ബാ​നി​ത വി​ശ​ദീ​ക​രി​ച്ചു.