FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Business

ഷവോമി ഇനി മുതല്‍ ഷോപ്പില്‍ നിന്ന് വാങ്ങാം

Friday, Mar 17, 2017,13:36 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഷവോമി ഇനി മുതല്‍ ഓഫ്‌ലൈന്‍ ആയി വാങ്ങാം. മാര്‍ച്ച് 20ന് പുറത്തിറങ്ങുന്ന നോട്ട് 4, നോട്ട് 4എ തുടങ്ങിയ ഫോണുകള്‍ ഓഫ്‌ലൈന്‍ ആയി ലഭിക്കും. ഇതുവരെ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലൂടെ മാത്രമായിരുന്നു വില്‍പ്പന.

ഓണ്‍ലൈന്‍ ആയി ഫോണുകള്‍ മുന്‍പേ ഓര്‍ഡര്‍ ചെയ്യാം. പിന്നീട് ഷവോമി ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങാം. 12,000 രൂപയ്ക്ക് താഴെയാണ് നോട്ട് 4-ന്റെ വില.