FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Top News

ആ​യു​ധ​സ​ഹ​കരണത്തിനൊരുങ്ങി ചൈ​ന​യും പാ​ക്കി​സ്ഥാ​നും

Saturday, Mar 18, 2017,10:00 IST By സ്വന്തം ലേഖകൻ A A A

ബെ​യ്ജി​ങ്: ചൈ​ന​യും പാ​ക്കി​സ്ഥാ​നും ആ​യു​ധ​സ​ഹ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പാ​ക്‌​സൈ​നി​ക മേ​ധാ​വി ഖ​മ​ർ ജാ​വേ​ദ് ബാ​ജ്‌​വ​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ തെ​ളി​ഞ്ഞ​താ​യി ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
ബാ​ലി​സ്‌​റ​റി​ക്, ക്രൂ​യി​സ് മി​സൈ​ലു​ക​ളും, ടാ​ങ്കു​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​രു​ങ്ങു​ന്ന​ത്.
യു​ദ്ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഡീ​സ​ല്‍ ഇ​ല​ക്ട്രോ​ണി​ക് മു​ങ്ങി​ക്ക​പ്പ​ലു​ക​ള്‍ ചൈ​ന​യി​ല്‍ നി​ന്നും വാ​ങ്ങാ​ന്‍ പാ​ക്കി​സ്ഥാ​ൻ ധാ​ര​ണ​യു​ണ്ടാ​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴും പാ​കി​സ്താ​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​യു​ധ​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത് ചൈ​ന​യാ​ണ്.
സൈ​നി​ക സ​ഹ​ക​ര​ണ​മ​ട​ക്കം നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ല്‍ ചൈ​ന പി​ന്തു​ണ​യ്ക്കാ​റു​മു​ണ്ട്.
ആ​യു​ധ സ​ഹ​ക​ര​ണ​ത്തി​ന് പു​റ​മേ ചൈ​ന പാ​ക്കി​സ്ഥാ​ൻ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​യു​ടെ മു​ഴു​വ​ൻ സം​ര​ക്ഷ​ണ​വും പാ​ക്കി​സ്ഥാ​ൻ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. പ​തി​ന​യ്യാ​യി​രം ട്രൂ​പ്പു​ക​ളെ പാ​ക്കി​സ്ഥാ​ൻ ഇ​തി​നു മാ​ത്ര​മാ​യി വി​ന്യ​സി​ച്ചി​ട്ടു​മു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​യു​ധ​സ​ഹ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഹു​വാ​ൻ ചു​ന്വി​ങി​നെ ഉ​ദ്ധ​രി​ച്ചു കൊ​ണ്ട് ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്നു.
ഈ ​അ​ടു​ത്തി​ടെ ചൈ​ന തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സൈ​നി​ക​രു​ടെ എ​ണ്ണം ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ നി​ന്ന് ഒ​രു ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ശ​ക്ത​മാ​യി മു​ന്നേ​റാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൈ​ന പാ​ക്കി​സ്ഥാ​നു​മാ​യി ആ​യു​ധ​സ​ഹ​ക​ര​ണ​ത്തി​ന് ത​യാ​റാ​കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചൈ​ന, പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ബ​ന്ധ​ത്തെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​ത്. ൃഇ​ന്ത്യ പാ​ക് അ​തി​ർ​ത്തി ത​ർ​ക്കം രൂ​ക്ഷ​ണാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​യു​മാ​യു​ള്ള ആ​യു​ധ സ​ഹ​ക​ര​ണം ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കും.ചൈ​ന പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്‍ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തു​ന്ന​ത്.​താ​ലി​ബാ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള​ള ഭീ​ക​ര​രു​ടെ ഭീ​ഷ​ണി​യു​ള​ള​തി​നാ​ല്‍ സു​ര​ക്ഷ​യ്ക്ക് സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് ചൈ​നീ​സ് പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.​അ​ഗ്‌​നി അ​ഞ്ച് മി​സൈ​ല്‍ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​തി​ൽ പി​ന്നെ‍യാ​ണ് ചൈ​ന വ​ന്‍തോ​തി​ല്‍ മി​സൈ​ലു​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.
വി​മാ​ന​ങ്ങ​ളെ​യും ക​പ്പ​ലു​ക​ളെ​യും ത​ക​ര്‍ക്കു​ന്ന​തു​ള്‍പ്പെ​ടെ​യു​ള​ള മി​സൈ​ലു​ക​ള്‍ വ​ന്‍തോ​തി​ല്‍ നി​ര്‍മി​ക്കാ​ന്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യി ബാ​ലി​സ്റ്റി​ക് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ച്ചു വി​ജ​യി​ക്കു​ന്ന​തും ഇ​രു രാ​ജ്യ​ങ്ങ​ളെ​യും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.