FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Editorial

പാ​​ക്കി​​സ്ഥാ​​ന് ഉ​​ചി​​ത​​മാ​​യ മ​​റു​​പ​​ടി

Saturday, Mar 18, 2017,10:54 IST By സ്വന്തം ലേഖകൻ A A A

ജ​​മ്മു ക​​ശ്മീ​​ർ വി​​ഷ​​യ​​മു​​യ​​ർ​​ത്തി അ​​ന്താ​​രാ​​ഷ്ട്ര വേ​​ദി​​ക​​ളി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്താ​​നു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക് മ​​റ്റൊ​​രു ക​​ന​​ത്ത തി​​രി​​ച്ച​​ടി ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ പ്ര​​തി​​നി​​ധി ന​​ബ​നീ​ത ച​​ക്ര​​വ​​ർ​​ത്തി. ജ​​നീ​​വ​​യി​​ലെ യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ കൗ​​ൺ​​സി​​ൽ സെ​​ഷ​​നി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യി പാ​​ക്കി​​സ്ഥാ​​ൻ ഉ​​ന്ന​​യി​​ച്ച ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്ക് അ​​തി​​ശ​​ക്ത​​മാ​​യ മ​​റു​​പ​​ടി ത​​ന്നെ​​യാ​​യി​​രു​​ന്നു ന​​ബ​നീ​ത ന​​ൽ​​കി​​യ​​ത്. ജ​​മ്മു ക​​ശ്മീ​​രി​​ൽ ഇ​​ന്ത്യ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ മാ​​നി​​ക്കു​​ന്നി​​ല്ല എ​​ന്നാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ ആ​​രോ​​പ​​ണം. മ​​റു​​പ​​ടി പ​​റ​​യാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ അ​​വ​​കാ​​ശം ഉ​​പ​​യോ​​ഗി​​ച്ചു സം​​സാ​​രി​​ച്ച ന​​ബ​നീ​ത എ​​ന്താ​​ണു പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നു മു​​ഴു​​വ​​ൻ ലോ​​ക പ്ര​​തി​​നി​​ധി​​ക​​ളെ​​യും ബോ​​ധ്യ​​പ്പെ​​ടു​​ത്തി. ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു പ​​റ​​യാ​​ൻ പാ​​ക്കി​​സ്ഥാ​​ന് എ​​ന്ത​​വ​​കാ​​ശം എ​​ന്ന ചോ​​ദ്യം അ​​വ​​രു​​ടെ​​യെ​​ല്ലാം മ​​ന​​സി​​ൽ ത​​റ​​യ്ക്കു​​ന്ന​​തു ത​​ന്നെ​​യാ​​ണ്. ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ക എ​​ന്ന ഇ​​ന്ത്യ​​ൻ ല​​ക്ഷ്യ​​ത്തി​​നു വ​​ള​​രെ​​യേ​​റെ സ​​ഹാ​​യ​​ക​​ര​​മാ​​വും ഈ ​​മ​​റു​​പ​​ടി.
എ​​ല്ലാ ഉ​​ന്ന​​ത പ​​ദ​​വി​​യി​​ലും എ​​ത്തു​​ന്നു​​ണ്ട് ഇ​​ന്ത്യ​​യി​​ലെ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ. അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​യ സ്വ​​ത​​ന്ത്ര, ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​ല്ലാം ജ​​മ്മു ക​​ശ്മീ​​രി​​ൽ കാ​​ല​​ങ്ങ​​ളാ​​യു​​ണ്ട്; കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ൽ ക​​ശ്മീ​​രി ജ​​ന​​ത​​യു​​ടെ വോ​​ട്ട​​വ​​കാ​​ശം ഉ​​ൾ​​പ്പെ​​ടെ. പ​​ക്ഷേ, പാ​​ക് അ​​ധി​​നി​​വേ​​ശ ക​​ശ്മീ​​രി​​ലോ. ന​​ബ​നീ​ത ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​തു​​പോ​​ലെ പാ​​ക് ഭ​​ര​​ണ​​കൂ​​ട, ഭീ​​ക​​ര നു​​ക​​ങ്ങ​​ൾ​​ക്കു കീ​​ഴി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന ജ​​ന​​ത​​യാ​​ണ​​വി​​ടെ. പാ​​ക്കി​​സ്ഥാ​​നി​​ലെ മൊ​​ത്തം ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന അ​​വ​​ഗ​​ണ​​ന​​യും ഇ​​തി​​നൊ​​പ്പം എ​​ടു​​ത്തു​​പ​​റ​​ഞ്ഞി​​ട്ടു​​ണ്ട് ഇ​​ന്ത്യ​​ൻ പ്ര​​തി​​നി​​ധി. ഭീ​​ക​​ര​​ർ​​ക്കു പി​​ന്തു​​ണ ന​​ൽ​​കി ഇ​​ന്ത്യ​​യെ ത​​ള​​ർ​​ത്തു​​ക എ​​ന്ന ഒ​​രൊ​​റ്റ അ​​ജ​​ൻ​​ഡ​​യി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. നി​​ര​​പ​​രാ​​ധി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ജ​​ന​​ത ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​രാ​​വു​​മ്പോ​​ൾ അ​​തി​​ൽ അ​​തി​​ക്രൂ​​ര​​മാ​​യ ആ​​ന​​ന്ദം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രു​​ടെ പ​​ക്ഷ​​ത്താ​​ണു പാ​​ക്കി​​സ്ഥാ​​ൻ നി​​ൽ​​ക്കു​​ന്ന​​തെ​​ങ്കി​​ൽ എ​​ന്തു മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ക​​രാ​​ണ​​വ​​ർ. മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​ന് ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ്. ഭീ​​ക​​ര​​ത​​യു​​ടെ ഫാ​​ക്റ്റ​​റി​​യാ​​യ പാ​​ക്കി​​സ്ഥാ​​ൻ ത​​ന്നെ മ​​നു​​ഷ്യാ​​വ​​കാ​​ശ പോ​​രാ​​ട്ട​​ക്കാ​​ർ എ​​ന്നു സ്വ​​യം വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​താ​​ണ് അ​​ത്ഭു​​തം. അ​​തു തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യും ലോ​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്ക്. പാ​​ക് അ​​ധീ​​ന ക​​ശ്മീ​​രി​​ൽ നി​​ന്നു പാ​​ക്കി​​സ്ഥാ​​ൻ ഒ​​ഴി​​യു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്ന ഇ​​ന്ത്യ​​യു​​ടെ ആ​​വ​​ശ്യം നീ​​തി​​യു​​ക്ത​​മാ​​ണെ​​ന്ന തി​​രി​​ച്ച​​റി​​വ് ലോ​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മു​​ണ്ടാ​​യാ​​ൽ ഇ​​ന്ത്യ​​യു​​ടെ ന​​യ​​ത​​ന്ത്ര നീ​​ക്ക​​ങ്ങ​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന മ​​റ്റൊ​​രു വ​​ലി​​യ വി​​ജ​​യ​​മാ​​വും അ​​ത്. പാ​​ക്കി​​സ്ഥാ​​നി​​ൽ അ​​ന്താ​​രാ​​ഷ്ട്ര സ​​മ്മ​​ർ​​ദ​​മേ​​റു​​മ്പോ​​ൾ ഇ​​ന്ത്യാ​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ളി​​ൽ അ​​വ​​ർ​​ക്കു പു​​ന​​ർ​വി​​ചി​​ന്ത​​നം ആ​​വ​​ശ്യ​​മാ​​യി വ​​രു​​മ​​ല്ലോ.
അ​​ന്താ​​രാ​​ഷ്ട്ര വേ​​ദി​​ക​​ൾ ദു​​രു​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള പാ​​ക് നീ​​ക്ക​​ങ്ങ​​ൾ നി​​ഷ്പ്ര​​ഭ​​മാ​​ക്കാ​​ൻ കൃ​​ത്യ​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ എ​​ന്ന​​താ​​ണ് എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട​​ത്. ന​​മ്മു​​ടെ മ​​റു​​പ​​ടി​​ക​​ൾ പാ​​ക് ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ മു​​ന​​യൊ​​ടി​​ക്കു​​ന്ന​​തു ത​​ന്നെ​​യാ​​വു​​ന്നു. ഇ​​ന്ത്യ​​യു​​ടെ ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ങ്ങ​​ളി​​ൽ ക​​ട​​ന്നു​​ക​​യ​​റേ​​ണ്ട​​തി​​ല്ലെ​​ന്ന് പാ​​ക്കി​​സ്ഥാ​​നെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു. ക​​ശ്മീ​​രി​​ൽ മൂ​​ന്നാം ക​​ക്ഷി​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നാ​​യു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ കു​​ത്സി​​ത നീ​​ക്ക​​ങ്ങ​​ൾ ശ​​ക്തി​​യു​​ക്തം ത​​ട​​യു​​ന്നു. തി​​രു​​ത്തേ​​ണ്ട​​തു പാ​​ക്കി​​സ്ഥാ​​നാ​​ണെ​​ന്ന് ലോ​​ക രാ​​ജ്യ​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നു​​ള്ള ആ​​ത്മാ​​ർ​​ഥ​​മാ​​യ നീ​​ക്ക​​ങ്ങ​​ളാ​​ണു ന​​ട​​ക്കു​​ന്ന​​ത്. തീ​​ർ​​ച്ച​​യാ​​യും സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണി​​ത്.
ഭീ​​ക​​ര​​രു​​ടെ കാ​​ര്യ​​ത്തി​​ൽ ത​​ന്നെ ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണു പാ​​ക്കി​​സ്ഥാ​​ന്. ആ ​​രാ​​ജ്യ​​ത്തി​​നു​​ള്ളി​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന ഭീ​​ക​​ര​​രെ ത​​ക​​ർ​​ക്കു​​മ്പോ​​ൾ ത​​ന്നെ​​യാ​​ണ് ഇ​​ന്ത്യ​​യി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു തു​​നി​​യു​​ന്ന​​വ​​ർ​​ക്ക് എ​​ല്ലാ​​വി​​ധ സ​​ഹാ​​യ​​വും പി​​ന്തു​​ണ​​യും ന​​ൽ​​കു​​ന്ന​​ത്. ജ​​മ്മു ക​​ശ്മീ​​രി​​ലേ​​ക്ക് നു​​ഴ​​ഞ്ഞു​​ക​​യ​​റു​​ന്ന ഭീ​​ക​​ര​​ർ​​ക്കൊ​​പ്പം ത​​ന്നെ​​യു​​ണ്ട​​ല്ലോ പാ​​ക് സൈ​​ന്യം. ജ​​മ്മു ക​​ശ്മീ​​രി​​നെ അ​​സ്വ​​സ്ഥ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യം വ​​ച്ച് എ​​ത്ര​​യോ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​മാ​​ണു പാ​​ക്കി​​സ്ഥാ​​ൻ ന​​ശി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തി​​നൊ​​ന്നും അ​​റു​​തി വ​​രു​​ത്താ​​തെ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും ക​​ഴി​​യി​​ല്ല. പാ​​ക് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നും സൈ​​ന്യ​​ത്തി​​നും ഈ ​​തി​​രി​​ച്ച​​റി​​വ് എ​​ന്നു​​ണ്ടാ​​വു​​മെ​​ന്നു പ​​റ​​യാ​​നു​​മാ​​വി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ൽ ഇ​​ന്ത്യ-​​പാ​​ക് ച​​ർ​​ച്ച എ​​ന്ന് ആ​​രു​​പ​​ദേ​​ശി​​ക്കു​​മ്പോ​​ഴും പ്ര​​ത്യേ​​ക ക​​രു​​ത​​ൽ വേ​​ണം ഇ​​ന്ത്യ​​യ്ക്ക്. എ​​ല്ലാ സ​​മാ​​ധാ​​ന നീ​​ക്ക​​ങ്ങ​​ളും അ​​ട്ടി​​മ​​റി​​ക്കു​​ന്ന ഭീ​​ക​​ര ശ​​ക്തി​​ക​​ളെ അ​​മ​​ർ​​ച്ച ചെ​​യ്യാ​​ൻ ക​​ഴി​​ഞ്ഞാ​​ലേ ച​​ർ​​ച്ച​​ക​​ളി​​ൽ നി​​ന്നു സ്ഥാ​​യി​​യാ​​യ ഫ​​ലം ല​​ഭി​​ക്കൂ.
യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ കൗ​​ൺ​​സി​​ലി​​ൽ ക​​ശ്മീ​​ർ വി​​ഷ​​യം ഉ​​ന്ന​​യി​​ക്കാ​​ൻ ര​​ണ്ടാ​​ഴ്ച​​ക്കി​​ടെ ര​​ണ്ടാം ത​​വ​​ണ​​യാ​​ണു പാ​​ക്കി​​സ്ഥാ​​ൻ തു​​നി​​ഞ്ഞി​​റ​​ങ്ങി​​യ​​ത്. ഈ ​​മാ​​സം ആ​​ദ്യം ന​​ട​​ന്ന സെ​​ഷ​​നി​​ൽ പാ​​ക് നി​​യ​​മ മ​​ന്ത്രി ഷാ​​ഹി​​ദ് ഹ​​മീ​​ദ് ക​​ശ്മീ​​രി​​ൽ കൗ​​ൺ​​സി​​ലി​​ന്‍റെ ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​ന്ന് മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത് ജ​​നീ​​വ​​യി​​ലെ ഇ​​ന്ത്യ​​യു​​ടെ സ്ഥി​​രം പ്ര​​തി​​നി​​ധി അ​​ജി​​ത് കു​​മാ​​റാ​​യി​​രു​​ന്നു. ഭീ​​ക​​ര​​ത​​യു​​ടെ പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മാ​​യ പാ​​ക്കി​​സ്ഥാ​​നാ​​ണ് ക​​ശ്മീ​​രി​​ൽ എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ളു​​മു​​ണ്ടാ​​ക്കു​​ന്ന​​തെ​​ന്നു സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു അ​​ന്ന് അ​​ജി​​ത് കു​​മാ​​റി​​നും. ക​​ഴി​​ഞ്ഞ ര​​ണ്ടു ദ​​ശ​​ക​​ത്തി​​നി​​ടെ ലോ​​കം തെ​​ര​​ഞ്ഞ കൊ​​ടും​​ഭീ​​ക​​ര​​രു​​ടെ താ​​വ​​ള​​മാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ൻ. ക​​ശ്മീ​​രി​​നെ അ​​സ്ഥി​​ര​​പ്പെ​​ടു​​ത്താ​​നു​​ള്ള പാ​​ക് നീ​​ക്ക​​ങ്ങ​​ൾ വി​​ല​​പ്പോ​​വി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​നും അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​ഞ്ഞു.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ൽ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷെ​​രീ​​ഫ് ത​​ന്നെ യു​​എ​​ന്നി​​ൽ പ്ര​​സം​​ഗി​​ക്കു​​മ്പോ​​ൾ ക​​ശ്മീ​​രി​​ൽ ഇ​​ന്ത്യ മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ൾ ന​ട​ത്തു​ന്നു​വെ​ന്ന് ആ​​രോ​​പി​​ച്ചി​​രു​​ന്നു. അ​​ന്ന് ഇ​​ന്ത്യ​​ൻ പ്ര​​തി​​നി​​ധി​​യും പി​​ന്നീ​​ട് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജും ന​​ൽ​​കി​​യ മ​​റു​​പ​​ടി​​ക​​ൾ അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ൽ ഏ​​റെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ​​താ​​ണ്. ഇ​​ന്ത്യ ന​​ൽ​​കി​​യ സൗ​​ഹൃ​​ദ​​ത്തി​​നു പ​​ക​​രം പാ​​ക്കി​​സ്ഥാ​​ൻ സ​​മ്മാ​​നി​​ച്ച​​ത് പ​​ത്താ​​ൻ​​കോ​​ട്ടും ഉ​​റി​​യു​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ സു​​ഷ​​മ ക​​ശ്മീ​​ർ സ്വ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്ന സ്വ​​പ്നം അ​​വ​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ആ​​വ​​ർ​​ത്തി​​ച്ചു വി​​ഷ​​യം ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന പാ​​ക്കി​​സ്ഥാ​​ന്‍റെ ല​​ക്ഷ്യം എ​​ല്ലാ​​വ​​രും തി​​രി​​ച്ച​​റി​​യു​​ന്നു​​ണ്ട് എ​​ന്ന​​തി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യം. ഓ​​രോ ത​​വ​​ണ​​യും കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ൽ​​കി പാ​​ക് ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ മു​​ന​​യൊ​​ടി​​ക്കാ​​നും ഇ​​ന്ത്യ​​യ്ക്കു ക​​ഴി​​യു​​ന്നു.