FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
Cinema

പിണറായിയു‌ടെ പൊലീസിനെതിരെ ലിജോ ജോസ് പെല്ലിശേരിയും

Saturday, Mar 18, 2017,18:14 IST By മെട്രൊ വാർത്ത A A A

കൊച്ചി: അങ്കമാലി ഡയറീസിലെ താരങ്ങളെ പൊലീസ് അപമാനിച്ചുവെന്ന പരാതിയുമായി അങ്കമാലി ഡയറീസിന്‍റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി.  അഭിനേതാക്കൾ സഞ്ചരിച്ച ബസ് ജീപ്പ് ഉപയോഗിച്ച് തടഞ്ഞ് നിർത്തിയാണ് പൊലീസ് മോശമായി പെരുമാറിയതെന്നും ലിജോ ആരോപിച്ചു.

തിയറ്ററിന് മുന്നിലുള്ള പോസ്റ്ററിലേക്ക് തിരിഞ്ഞ് നോക്കിയാൽ ഇവർ താരങ്ങളാണെന്ന് മനിസിലാകുമായിരുന്നിട്ടും അപമാനിക്കുന്നതിലാണ് പൊലീസ് ശ്രദ്ധ കാണിച്ചത്.  നിന്‍റെയൊക്കെ പേര് പൾസർ ടിന്‍റോ എന്നാക്കണോയെന്നും പൊലീസുകാർ ചോദിച്ചു.

സഖിയുടെ റോൾ ചെയ്ത ബിന്നിയും ഈ സമയം ബസിലുണ്ടായിരുന്നു. എന്താണെങ്കിലും സംരക്ഷകരാകേണ്ട പൊലീസ് തന്നെ മോശമായി പെരുമാറിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ലിജോ ഉന്നയിച്ചിരിക്കുന്നത്.