FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
Business

പേ​ടി​എം പെ​യ്മെ​ന്‍റ് ബാ​ങ്കു​ക​ൾ ഈ ​മാ​സം

Saturday, Mar 18, 2017,10:46 IST By സ്വന്തം ലേഖകൻ A A A

മും​ബൈ: ജ​നു​വ​രി​യി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് അ​ന്തി​മ അ​നു​മ​തി ന​ല്‍കി​യ​തോ​ടെ പേ​ടി​എം പേ​യ്മെ​ന്‍റ് ബാ​ങ്ക് ഈ ​മാ​സം ത​ന്നെ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് വി​ജ​യ് ശേ​ഖ​ര്‍ ശ​ര്‍മ്മ അ​റി​യി​ച്ചു. റി​സ​ര്‍വ് ബാ​ങ്ക് സ​ഹ​ക​രി​ച്ചാ​ല്‍ ഈ ​മാ​സം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ ത​ങ്ങ​ള്‍ക്ക് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​ന​ങ്ങ​ളു​ടെ പ​ണം ഒ​രു ബാ​ധ്യ​ത​യാ​യ​ല്ല ആ​സ്തി​യാ​യി കാ​ണും. നി​ല​വി​ലെ ബാ​ങ്കി​ങ് രീ​തി​ക​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ്. ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് അ​ത് എ​ത്തി​ക്കു​ന്ന പു​തി​യ രീ​തി​യാ​യി​രി​ക്കും പേ​ടി​എം സ്വീ​ക​രി​ക്കു​ക. വ്യ​വ​സാ​യി​ക​ള്‍ക്കും പ്ര​മു​ഖ​ര്‍ക്കും മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ബാ​ങ്കു​ക​ള്‍ ലോ​ണ്‍ കൊ​ടു​ക്കു​ന്ന​ത്. മാ​ന്യ​ന്മാ​ര്‍ക്കെ​ല്ലാം ശി​ക്ഷ​യാ​ണ് അ​വി​ടെ നി​ന്ന് കി​ട്ടു​ന്ന​ത്. അ​ധി​കാ​ര​ത്തി​ന്‍റെ ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന​വ​ര്‍ക്ക് എ​ത്ര കോ​ടി​യും വാ​യ്പ കി​ട്ടും. അ​ത് തി​രി​ച്ചു വാ​ങ്ങാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് ക​ഴി​യു​ക​യു​മി​ല്ലെ​ന്ന് പേ​ടി​എം സി​ഇ​ഒ പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് ഇ​ന്‍റ​ര്‍നെ​റ്റ് ശൃം​ഖ​ല ശ​ക്ത​മാ​വു​ന്ന​തോ​ടെ പേ​ടി​എ​മ്മി​ന്‍റെ സാ​ധ്യ​ത​ക​ളും വ​ര്‍ദ്ധി​ക്കും. നി​ല​വി​ല്‍ 21.5 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്. എ​സ്ബി​ഐ​ക്ക് പോ​ലും ഇ​പ്പോ​ള്‍ 20.7 കോ​ടി ഉ​പ​യോ​ക്താ​ക്ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. പേ​ടി​എം മാ​ത്രം പ്ര​തി​മാ​സം ശ​രാ​ശ​രി 20 കോ​ടി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്നു. മ​റ്റെ​ല്ലാ മൊ​ബൈ​ല്‍ വാ​ല​റ്റു​ക​ളും ചേ​ര്‍ന്ന് ന​ട​ത്തു​ന്ന​ത് 19 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ്. നി​ങ്ങ​ള്‍ക്ക് ഒ​രു ബി​സി​ന​സ് സം​രം​ഭ​ത്തെ ഇ​ക​ഴ്ത്തി കാ​ണി​ക്കാം, എ​ന്നാ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യെ ത​ടു​ത്ത് നി​ര്‍ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.