FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
Breaking News

ആഗ്രയിൽ ഇരട്ട സ്ഫോടനം

Saturday, Mar 18, 2017,11:21 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. ആഗ്ര റെയ്ല്‍വേ സ്റ്റേഷന് സമീപത്താണ് ഇന്ന് രാവിലെ ഇരട്ട സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ പ്രഹരശേഷി കുറവായിരുന്നു. ആളപായം ഉണ്ടായതായോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാലിന്യകൂമ്പാരത്തിലാണ് ഒരു സ്ഫോടനമുണ്ടായത്. രണ്ടാമത്തെ സ്ഫോടനം സമീപത്തുള്ള ഒരു വീട്ടിലാണ് ഉണ്ടായത്. ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം താജ് മഹലിന്റെ സുരക്ഷ കൂട്ടിയിരുന്നു.