FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
World

വൈറ്റ് ഹൗസിൽ ട്രംപ് സുരക്ഷിതനല്ലെന്ന് രഹസ്വാന്വേഷണ ഉദ്യോഗസ്ഥർ

Saturday, Mar 18, 2017,20:37 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സുരക്ഷിതനല്ലെന്ന് മുൻ രഹസ്വാന്വേഷണ ഉദ്യോഗസ്ഥൻ.  ഭീകരാക്രമണത്തിൽ അദേഹത്തെ രക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥരാണ് ഇപ്പോൾ അദേഹത്തിന്‍റെ സുരക്ഷാ വലയത്തിലുള്ളത്.

അത് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നട‌ന്നത്. യുവാവ് 15 മിനിട്ടോളം അതിക്രമിച്ച് വൈറ്റ് ഹൗസിൽ കയറിയതിന് ശേഷവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭീകരർ കയറി‍യാലും സ്ഥിതി വ്യത്യസ്ഥമല്ലെന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും അദേഹം ചൂണ്ടിക്കാണിച്ചു.