FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Bollywood

പ്രീതയുടെ വീര വർത്തമാനങ്ങൾ

Sunday, Mar 19, 2017,10:40 IST By ടി.​എ​സ്. നൗ​ഫി​യ A A A

കാ​ഴ്ച​യു​ടെ ന​വ്യ​ഭാ​വ​ങ്ങ​ളു​മാ​യാ​ണ് ച​ന്തു​വി​ന്‍റെ​യും കു​ട്ടി​മാ​ണി​യു​ടെ​യും ആ​രോ​മ​ലി​ന്‍റെ​യു​മൊ​ക്കെ വ​ര​വ്. നി​റ​ങ്ങ​ളു​ടെ അ​തി​ഭാ​വു​ക​ത്വ​മി​ല്ലെ​ങ്കി​ലും ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു ഓ​രോ ദൃ​ശ്യ​വും… ന​ല്ല സി​നി​മ​ക​ളു​ടെ ച​ങ്ങാ​തി​യാ​യ ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്രം വീ​ര​ത്തി​നെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ചു​വ​പ്പും മ​ഞ്ഞ​യും നി​റ​ങ്ങ​ളി​ലു​ള്ള ആ​ട​ക​ൾ ധ​രി​ച്ചെ​ത്തി​യ ച​ന്തു​വി​നെ​യും ആ​രോ​മ​ലി​നെ​യും ഉ​ണ്ണി​യാ​ർ​ച്ച​യെ​യു​മൊ​ക്കെ ആ​ന്‍റി​ക് ആ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി കൊ​ലു​സു​മൊ​ക്കെ അ​ണി​യി​ച്ച് അ​തി​സു​ന്ദ​ര​നും സു​ന്ദ​രി​ക​ളു​മാ​ക്കി തീ​ർ​ത്ത​തി​നു പി​ന്നി​ൽ ഒ​രു ചി​ത്ര​കാ​രി​യാ​ണ്. വ​ട​ക്ക​ൻ​പ്പാ​ട്ടി​ലെ നാ​യ​ക​ന്‍റെ ച​തി​യു​ടെ ക​ഥ പ​റ​യു​ന്ന വീ​രം ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണി​പ്പോ​ഴും ആ ​ചി​ത്ര​കാ​രി. മ​ല​ബാ​റു​കാ​രി​യാ​യ പ്രീ​ത കെ. ​ന​മ്പ്യാ​റാ​ണ് വീ​ര​ത്തി​ലെ താ​ര​ങ്ങ​ൾ​ക്ക് ആ​ട​യാ​ഭ​ര​ണ​ങ്ങ​ളൊ​രു​ക്കി​യ​ത്. കോ​സ്റ്റ്യൂം ഡി​സൈ​ന​റു​ടെ കു​പ്പാ​യ​മ​ണി​ഞ്ഞ ആ ​സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ്രീ​ത മ​ന​സു​തു​റ​ക്കു​ന്നു.

സ​ന്തോ​ഷം മാ​ത്ര​മ​ല്ലഅ​ഭി​മാ​ന​വും

വീ​രം പോ​ലൊ​രു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന് കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യി വ​ര്‍ക്ക് ചെ​യ്യാ​ന്‍ സാ​ധി​ച്ച​തു ത​ന്നെ വ​ലി​യ കാ​ര്യം. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത കോ​സ്റ്റ്യൂം ഡി​സൈ​നി​ങ്ങാ​ണ് വീ​ര​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ക്ക​കാ​രി​യെ​ന്ന നി​ല​യി​ല്‍ ജ​യ​രാ​ജ് സാ​റി​ന്‍റെ വീ​രം പോ​ലൊ​രു സി​നി​മ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​വു​മു​ണ്ട്. പ്രീ​ത​യു​ടെ ആ​ദ്യ സി​നി​മ​യാ​ണി​ത്. എ​ന്നാ​ൽ ഏ​റെ​നാ​ളു​ക​ളാ​യി സി​നി​മ​യു​ടെ ഓ​ര​ങ്ങ​ളി​ൽ പ്രീ​ത​യു​ണ്ട്. പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ ബ​സ​ന്ത് പെ​രി​ങ്ങോ​ടി​ന്‍റെ പാ​തി​യാ​ണ് പ്രീ​ത. ക​ല​യെ സ്നേ​ഹി​ക്കു​ന്ന പ്രീ​ത​യെ നി​റ​ങ്ങ​ളോ​ട് മോ​ഹം തോ​ന്നി​പ്പി​ക്കു​ന്ന​തും വ​ര​യു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ വ​ര​ച്ചു കാ​ണി​ക്കു​ന്ന​തും ഭ​ർ​ത്താ​വ് ബ​സ​ന്താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ജ​യ​രാ​ജി​നൊ​പ്പം വ​ർ​ക് ചെ​യ്യു​ന്ന​യാ​ളാ​ണ് ബ​സ​ന്ത്. ആ ​പ​രി​ച​യ​മാ​ണ് ത​ന്നെ സി​നി​മ​യി​ലേ​ക്കെ​ത്തി​ച്ച​ത്. വീ​രം സി​നി​മ​യെ​ക്കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യം കേ​ള്‍ക്കു​മ്പോ​ള്‍ സ​ന്തോ​ഷം മാ​ത്ര​മ​ല്ല സി​നി​മ​ക്കാ​യി ക​ഷ്ട​പ്പെ​ട്ട നി​മി​ഷ​ങ്ങ​ള്‍ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാ​യി ത​ന്നെ​യാ​ണ് ഈ ​വി​ജ​യ​ത്തെ കാ​ണു​ന്ന​ത് പ്രീ​ത പ​റ​യു​ന്നു.
ഭ​ർ​ത്താ​വി​ന്‍റെപൂ​ർ​ണ പി​ന്തു​ണ
ചി​ത്ര​ത്തി​ന് മി​ക​ച്ച കോ​സ്റ്റ്യൂം ഒ​രു​ക്കാ​ൻ സാ​ധി​ച്ച​തി​നു പി​ന്നി​ലും ഭ​ർ​ത്താ​വി​ന്‍റെ പി​ന്തു​ണ ത​ന്നെ​യാ​ണ്. വീ​ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​റാ​ണ് അ​ദ്ദേ​ഹം. ചി​ത്ര​ത്തി​ന്‍റെ ഓ​രോ കാ​ര്യ​ങ്ങ​ളും എങ്ങനെയായിരിക്കണമെന്നു ബസന്ത് നേ​ര​ത്തെ ത​ന്നെ വ​ര​ച്ച് സംവിധായകന് നൽകിയിരുന്നു. വസ്്ത്രവും ആഭരണവും മാത്രമല്ല ഹെയ്‌ർ സ്റ്റൈൽ വരെ എങ്ങനെയാകണമെന്നു വരച്ചിരുന്നു. ഏ​താ​ണ്ട് 19 വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം ജ​യ​രാ​ജി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ജ​യ​രാ​ജു​മാ​യി കു​ടും​ബ​ത്തി​നും ന​ല്ല ബ​ന്ധ​മാ​ണ്. വീ​ര​ത്തി​ലെ കോ​സ്റ്റ്യൂം ചെ​യ്യു​ന്ന കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ട് നേ​രി​ട്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ത​ന്‍റെ സി​നി​മാ​ലോ​ക​ത്തി​ലേ​ക്ക് വ​ര​വെ​ന്നും പ്രീ​ത.

ഉ​ത്ത​രേ​ന്ത്യ​ൻ പ​ട്ട​ണ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ. ഏ​താ​ണ്ട് ഉ​ച്ച​നേ​രം വ​രെ ന​ല്ല ത​ണു​പ്പ്… പി​ന്നെ ശ​ക്ത​മാ​യ ചൂ​ട്… ഇ​താ​യി​രു​ന്നു അ​ന്നാ​ളി​ൽ ഗു​ജ​റാ​ത്തി​ലെ​യും രാ​ജ​സ്ഥാ​നി​ലെ​യു​മൊ​ക്കെ കാ​ലാ​വ​സ്ഥ. ഈ ​ത​ണു​പ്പി​നെ​യും ചൂ​ടി​നെ​യു​മൊ​ക്കെ അ​വ​ഗ​ണി​ച്ചാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മൊ​ക്കെ തേ​ടി​യു​ള്ള യാ​ത്ര​ക​ൾ. ഇ​തി​നി​ട​യി​ൽ കു​റേ പ്ര​തി​സ​ന്ധി​ക​ളൊ​ക്കെ​യു​ണ്ടാ​യെ​ങ്കി​ലും അ​തൊ​ക്കെ​യും ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചു. പ​ർ​ച്ചേ​സി​ന് മാ​ത്രം ഒ​ന്ന​ര​മാ​സം സ​മ​യ​മെ​ടു​ത്തു. ഏ​റെ സ്വ​ർ​ണം ഉ​പ​യോ​ഗി​ക്കേ​ണ്ടെ​ന്നു നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ സി​ല്‍വ​ര്‍ ക​ള​ര്‍ മാ​ത്രം ചേ​ര്‍ത്തു​ള​ള സ്റ്റൈ​ലി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി ഒ​ത്തി​രി യാ​ത്ര​ചെ​യ്യേ​ണ്ടി വ​ന്നു. ഗു​ജ​റാ​ത്ത്, ക​ച്ച്, അ​ഹ​മ​ദാ​ബാ​ദ്, രാ​ജ​സ്ഥാ​ൻ… തു​ട​ങ്ങി ക​ല്ലു​ക​ളു​ടെ​യും മു​ത്തു​ക​ളു​ടെ​യു​മൊ​ക്കെ ലോ​ക​മാ​യ നാ​ടു​ക​ളി​ലൂ​ടെ കു​റേ സ​ഞ്ച​രി​ച്ചു. കു​റെ​യൊ​ക്കെ ഡി​സൈ​ന്‍ കൊ​ടു​ത്ത് ചെ​യ്യി​പ്പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

വെ​ല്ലു​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽആ​ന​ന്ദം

പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അ​ന്നാ​ളി​നോ​ട് ചേ​ർ​ന്നു​ള്ള നി​റ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു. ക​ടും നി​റ​ങ്ങ​ളും ഇ​ളം നി​റ​ങ്ങ​ളും മാ​ത്ര​മാ​ക​രു​തെ​ന്നു തോ​ന്നി​യി​രു​ന്നു. എ​ല്ലാ​ത്ത​രം തു​ണി​ക​ളും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കി​ല്ല. പ​ഴ​മ നി​റ​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വേ​ണ​മെ​ന്ന​തും വെ​ല്ലു​വി​ളി ത​ന്നെ​യാ​യി​രു​ന്നു. വീ​ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ക്കും മു​ൻ​പേ ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ തേ​ടി​യു​ള്ള ത​ന്‍റെ യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും സ്വാ​ഭ​വ​മൊ​ക്കെ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു​ത​ന്നി​രു​ന്നു. ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും മു​ൻ​പേ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ ഒ​രു​ക്കി​വെ​യ്ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന​തു പ​റ​യു​മ്പോ​ൾ ഇ​ന്നും പ്രീ​ത​യ്ക്ക് ആ​ശ്വാ​സ​മാ​ണ് തോ​ന്നു​ന്ന​ത്. ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സീ​നു​ക​ൾ​ക്ക് അ​നു​സ​രി​ച്ച് വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ പേ​രും സീ​നു​മൊ​ക്കെ എ​ഴു​തി​യാ​ണ് ക​വ​റി​ലാ​ക്കി​യ​ത്. ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ ഓ​രോ സീ​ൻ ആ​രം​ഭി​ക്കു​മ്പോ​ഴും ആ ​കി​റ്റ് എ​ടു​ത്താ​ൽ മ​തി. അ​തി​ൽ എ​ല്ലാ​മു​ണ്ടാ​കും. ഇ​തു​പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​മാ​ധാ​ന​മാ​യ​ത്. എ​ന്നാ​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കു​ള്ള വേ​ഷ​ങ്ങ​ളി​ലേ​റെ​യും ഷൂ​ട്ടി​ങ്ങ് തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് തു​ന്നി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി കു​റ​ച്ചാ​ളു​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സി​നി​മ സ്ക്രീ​നി​ൽ ക​ണ്ട​പ്പോ​ൾ മ​ന​സ് നി​റ​യെ ആ​ന​ന്ദം തി​ര​ത​ല്ലു​ക​യാ​യി​രു​ന്നു. ബ്രി​ക്സ് ഫെ​സ്റ്റി​ലാ​ണ് ചി​ത്രം ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ടു​ത്തി​രു​ന്ന് സി​നി​മ ക​ണ്ട ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​നി​ൽ നി​ന്നാ​ണ് ആ​ദ്യ​ത്തെ അ​ഭി​ന​ന്ദ​വാ​ക്കു​ക​ൾ ല​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് പ​ല​രും വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.
എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ നി​ന്ന് വ​ര​യി​ലേ​ക്ക്
സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ നി​ന്നാ​ണ് ചി​ത്ര​ക​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഏ​താ​ണ്ട് 2008 മു​ത​ലാ​ണ് വ​ര​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. 2002 കാ​ല​ത്താ​ണ് വ​ര​ച്ചു തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ​നാ​ളി​ലൊ​ന്നും മു​ഴു​വ​ൻ സ​മ​യ ചി​ത്ര​കാ​രി​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. ഒ​രു കു​ഞ്ഞ് ഇ​ല പോ​ലും വ​ര​യ്ക്കാ​ന​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ബ​സ​ന്താ​ണ് വ​ര​യ്ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് ത​ന്നെ​യാ​ണ് ചി​ത്ര​ക​ല​യി​ലെ ഗു​രു​വെ​ന്നു പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല. അ​ദ്ദേ​ഹം ന​ന്നാ​യി വ​ര​യ്ക്കും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ത​ല​ത്തി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​ന​ങ്ങ​ളൊ​ക്കെ ബ​സ​ന്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ര​ച്ചു തു​ട​ങ്ങി​യ​തോ​ടെ ചി​ത്ര​ക​ല ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഒ​രു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ്ബി​ഷ​ന് വേ​ണ്ടി വ​ര​യ്ക്കു​ക​യാ​ണി​പ്പോ​ൾ. മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും പ്ര​കൃ​തി​യും സ​മ​ന്വ​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വ​ര​യ്ക്കു​ന്ന​ത്. വ​ര​ച്ച​തി​ലേ​റെ​യും അ​ക്ര​ലി​ക്ക് പെ​യി​ന്‍റി​ങ്ങു​ക​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ചി​ത്ര​വ​ര​യോ​ട് ഇ​ഷ്ട​കൂ​ടു​ത​ലു​ണ്ട്. സി​നി​മ​യെ​ക്കാ​ൾ ഇ​ഷ്ടം​കൂ​ടു​ത​ൽ ചി​ത്ര​ക​ല​യോ​ട് ത​ന്നെ​യാ​ണ്. ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ന് ആ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നും അ​റി​യേ​ണ്ട​തി​ല്ല. മ​ന​സി​ൽ തോ​ന്നു​ന്ന​തൊ​ക്കെ​യും ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ത്താം. മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ട്ടി​ലെ ചു​മു​രി​ലെ ചി​ത്ര​ങ്ങ​ളി​ലേ​റെ​യും ബ​സ​ന്താ​ണ് വ​ര​ച്ച​ത്.
സം​വി​ധാ​ന​മാ​ണ് ല​ക്ഷ്യം
സി​നി​മ എ​നി​ക്ക് ഒ​രു സ്വ​പ്ന​മാ​ണ്. വെ​റു​മൊ​രു സ്വ​പ്ന​മോ മോ​ഹ​മോ ഒ​ന്നു​മ​ല്ല. സം​വി​ധാ​നം… അ​ത് ല​ക്ഷ്യ​മാ​ണ്. അ​തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണി​പ്പോ​ൾ. സി​നി​മ സം​വി​ധാ​നം ചെ​യ്യു​മെ​ന്നു തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ച​താ​ണ്. ഒ​രു പ​ക്ഷേ അ​ടു​ത്ത വ​ർ​ഷ​മോ അ​തി​ന​ടു​ത്ത വ​ർ​ഷ​മോ എ​ന്‍റെ സം​വി​ധാ​ന​ത്തി​ലു​ള്ള ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്താം. ഒ​രു ക​വി​ത​യെ ആ​സ്പ​ദ​മാ​ക്കി​യെ​ഴു​ത്ത് തു​ട​രു​ക​യാ​ണി​പ്പോ​ൾ. 12ാം നൂ​റ്റാ​ണ്ടി​ലെ ക​ഥ​യാ​ണി​തെ​ന്നും പ്രീ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. സി​നി​മാ​സം​വി​ധാ​നം എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ബ​സ​ന്ത് ചി​രി​ച്ചു.. ആ​ദ്യം സ്ക്രി​പ്റ്റ് എ​ഴു​ത്.. എ​ന്നി​ട്ട​ല്ലേ സം​വി​ധാ​നം എ​ന്നു പ​റ​ഞ്ഞു. പി​ന്നീ​ട് എ​ഴു​ത്ത് ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നി​ഷ്ട​മാ​യി. എ​ന്നെ​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നു ബ​സ​ന്തി​ന് തോ​ന്നി​യെ​ന്നും അ​വ​ർ പ​റ​യു​ന്നു. എ​ഴു​ത്തും വാ​യ​ന​യു​മൊ​ക്കെ ഇ​ഷ്ട​മാ​ണ്. എ​ന്നും റോ​ൾ മോ​ഡ​ൽ അ​ച്ഛ​നാ​ണ്. പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും അ​ച്ഛ​നാ​ണ്. അ​ച്ഛ​നും നോ​വ​ലൊ​ക്കെ എ​ഴു​തി​യി​ട്ടു​ണ്ട്. ഭാ​സ്ക്ക​ര​ൻ ന​മ്പ്യാ​രാ​ണ് അ​ച്ഛ​ൻ. അ​മ്മ ക​മ​ലാ​ക്ഷി​യ​മ്മ. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പാ​ണ് സ്വ​ദേ​ശ​മെ​ങ്കി​ലും കൊ​ച്ചി​യി​ൽ ഇ​ട​പ്പ​ള്ളി​യി​ലാ​ണി​പ്പോ​ൾ താ​മ​സം. ഏ​ഴാം ക്ലാ​സു​കാ​ര​ൻ പി​ഞ്ചു​വാ​ണ് മ​ക​ൻ.