FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
kerala

കാരുണ്യ ചികിത്സാ പദ്ധതി; ഉമ്മൻ ചാണ്ടിക്കും മാണിക്കും ക്ലീൻ ചീറ്റ്

Sunday, Mar 19, 2017,13:15 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ  മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ധനമന്ത്രി കെഎം മാണിക്കും വിജിലൻസിന്‍റെ ക്ലീൻ ചീറ്റ്.

ഇരുന്നൂറോളം ഫയലുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്.  മലപ്പുറം സ്വദേശി കൃഷ്ണകുമാർ നൽകിയ പരാതിയുടെ അ‌ടിസ്ഥാനത്തിൽ തിരുവനന്തപുരം യൂണിറ്റ് നട‌ത്തിയ അന്വേഷണത്തിലാണ്  ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

കാരുണ്യാ ലോട്ടറിയുടെ മൊത്തം തുകയും ധനസഹായം നൽകിയില്ല. അനർഹക്കാണ് സഹായം ലഭിച്ചത് തുടങ്ങിയവയായിരുന്നു പരാതി.