FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
kerala

മലപ്പുറത്ത് കോൺഗ്രസ് ബിജെപി ലീഗ് സഖ്യമെന്ന് വിഎസ്

Sunday, Mar 19, 2017,13:42 IST By മെട്രൊ വാർത്ത A A A

മലപ്പുറം: കോൺഗ്രസിനും മുസ്ലിംലീഗിനും എതിരെ കടുത്ത വിമർശനങ്ങളുമായി  വിഎസ് അച്യുതാനന്ദൻ.മലപ്പുറത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കുട്ടുകെട്ടുണടാക്കുന്നുവെന്ന് അദേഹം ആരോപിച്ചു.

നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി കോൺഗ്രസ് ഏത് ജനവിരുദ്ധപാർട്ടിയുമായി കൂട്ടു കൂടുമെന്നും അദേഹം പറഞ്ഞു. പണ്ട് ആനപ്പുറത്ത് ഇരുന്നതിന്‍റെ തഴമ്പ് കോൺഗ്രസുകാർ തപ്പി നോക്കേണ്ട. കോൺഗ്രസിന്‍റെ പ്രതാപകാലം തിരിച്ച് വരാൻ കഴിയാത്ത വിധം തകർന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.