FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Business

മ​​ല​​യാ​​ള സാറ്റലൈറ്റിൽ നൂ​​റു​​കോ​​ടി​​യു​​ടെ മ​​ണി​​കിലു​​ക്കം

Sunday, Mar 19, 2017,11:38 IST By പി.​​ബി ബാ​​ലു A A A

കൊ​​ച്ചി: സി​​നി​​മാ​വ്യ​​വ​​സാ​​യ​​ത്തി​​ന് ഊ​​ര്‍ജ​​മാ​​യി വീ​​ണ്ടും സാ​​റ്റ്​​ലൈ​​റ്റ് റൈ​​റ്റ്. ത​​മി​​ഴി​​ലും ഹി​​ന്ദി​​യി​​ലും സി​​നി​​മാ മേ​​ഖ​​ല​​യ്ക്ക് ക​​രു​​ത്താ​​യി​​രു​​ന്ന ഈ ​​ബി​​സി​​ന​​സി​​ന്‍റെ​ പു​​തു​രീ​​തി ഈ ​​വ​​ര്‍ഷം മ​​ല​​യാ​​ള സി​​നി​​മ​​യ്ക്ക് കൂ​​ടി എ​​ത്തു​​ക​​യാ​​ണ്.
എ​​ല്ലാ ഭാ​​ഷ​​ക​​ളി​​ലെ​​യും ച​​ല​​ച്ചി​​ത്ര വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍ക്ക് അ​​ധി​​ക​​വ​​രു​​മാ​​നം ന​​ല്‍കു​​ന്ന മേ​​ഖ​​ല​​യാ​​ണ് സാ​​റ്റ​​ലൈ​​റ്റ് റൈ​​റ്റ് വി​​ൽ​പ്പ​ന. വ​​ന്‍കി​​ട താ​​ര​​ങ്ങ​​ളു​​ടെ ചി​​ത്ര​​ങ്ങ​​ള്‍ ഫ​​സ്റ്റ് കോ​​പ്പി ആ​​വു​​ന്ന​​തി​​ന് മു​​ന്‍പ് ത​​ന്നെ ടെ​​ലി​​വി​​ഷ​​ന്‍ ചാ​​ന​​ലു​​ക​​ള്‍ വാ​​ങ്ങാ​​റു​​ള്ള​​തി​​നാ​​ല്‍ നി​​ര്‍മ്മാ​​താ​​ക്ക​​ള്‍ക്ക് പ്രൊ​​ഡ​​ക്ഷ​​നി​​ലേ​​ക്ക് ത​​ന്നെ ആ ​​തു​​ക ഉ​​പ​​യോ​​ഗി​​ക്കാ​​നു​​മാ​​വു​​ന്നു. മ​​ല​​യാ​​ള​​മ​​ട​​ക്ക​​മു​​ള്ള ഭാ​​ഷ​​ക​​ളി​​ല്‍ ഓ​​രോ ചി​​ത്ര​​ങ്ങ​​ള്‍ക്കാ​​ണ് സാ​​റ്റ്​​ലൈ​​റ്റ് തു​​ക തീ​​രു​​മാ​​നി​​ക്കു​​ക. എ​​ന്നാൽ താരങ്ങളുടെ പ്രഖ്യാപിക്കുന്ന പ്രൊജക്റ്റു കളുടെ സാറ്റ്‌ലൈറ്റ് അവകാശം നേടുക എന്ന പു​​തി​​യൊ​​രു രീ​​തി​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചി​​ട്ടു​​മു​​ണ്ട്.‌
അ​​വ​​സാ​​നം തീ​​യേ​​റ്റ​​റു​​ക​​ളി​​ലെ​​ത്തി​​യ​​വ​​യി​​ല്‍ തു​​ട​​ര്‍വി​​ജ​​യ​​ങ്ങ​​ള്‍ അ​​വ​​കാ​​ശ​​പ്പെ​​ടാ​​വു​​ന്ന നാ​​യ​​ക ന​​ട​​ന്മാ​​രു​​ടെ ഇ​​നി പു​​റ​​ത്തി​​റ​​ങ്ങാ​​നി​​രി​​ക്കു​​ന്ന ഒ​​ന്നി​​ല​​ധി​​കം ചി​​ത്ര​​ങ്ങ​​ള്‍ ഒ​​ന്നി​​ച്ച് വാ​​ങ്ങു​​ക എ​​ന്ന​​താ​​ണ് ആ ​​രീ​​തി. നാ​​യ​​ക​​നു പു​​റ​​മെ സം​​വി​​ധാ​​ക​​ര്‍ക്കും തി​​രു​​ക​​ഥാ​​കൃ​​ത്തു​​ക്ക​​ളു​​ടെ​​യും മാ​​ര്‍ക്ക​​റ്റ് ക​​രു​​ത്തി​​ലും റൈ​​റ്റ് ല​​ഭി​​ക്കാ​​റു​​ണ്ട് .
‌നി​​ല​​വി​​ല്‍ സൂ​​പ്പ​​ര്‍സ്റ്റാ​​ര്‍ മോ​​ഹ​​ന്‍ലാ​​ലി​​ന്‍റെ ചി​​ത്ര​​ങ്ങ​​ള്‍ക്ക് കൂ​​ടു​​ത​​ല്‍ സാ​​റ്റ​​ലൈ​​റ്റ് റൈ​​റ്റ് ന​​ല്‍കാ​​ന്‍ ത​​യാ​​റാ​​യി വ​​ന്‍കി​​ട ചാ​​ന​​ലു​​ക​​ളാ​​ണ് രം​​ഗ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​മാ​​ര്‍ക്ക​​റ്റി​​ല്‍ നി​​ന്ന് തു​​ട​​ര്‍ച്ച​​യാ​യി 50 കോ​​ടി​​യി​​ല​​ധി​​കം നേ​​ടി​​യ ചി​​ത്ര​​ങ്ങ​​ളു​​ടെ വി​​ജ​​യ​​മാ​​ണ് ഈ ​​അ​​വ​​സ്ഥ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ഹി​​ന്ദി​​സി​​നി​​മ​​യി​​ല്‍ സ​​ല്‍മാ​​ന്‍ഖാ​​ന്‍റെ 2014 മു​​ത​​ല്‍ 2019 വ​​രെ​​യു​​ള്ള എ​​ല്ലാ സി​​നി​​മ​​ക​​ളും സ്റ്റാ​​ര്‍ നെ​​റ്റ്‌​വ​ര്‍ക്ക് ഇ​​പ്ര​​കാ​​രം വാ​​ങ്ങി​​യി​​രു​​ന്നു. 2017 വ​​രെ​​യു​​ള്ള അ​​ജ​​യ് ദേ​​വ്ഗ​​ണ്‍ ചി​​ത്ര​​ങ്ങ​​ള്‍ സ്റ്റാ​​ര്‍ ഇ​​ന്ത്യ​​യും ഇ​​ത്ത​​ര​​ത്തി​​ല്‍ വാ​​ങ്ങി​​യി​​ട്ടു​​ണ്ട്. “ജു​​ദ്വാ 2’ ഒ​​ഴി​​കെ​​യു​​ള്ള വ​​രു​​ണ്‍ ധ​​വാ​​ന്‍ ചി​​ത്ര​​ങ്ങ​​ള്‍ 300 കോ​​ടി​​ക്ക് ഒ​​രു ടെ​​ലി​​വി​​ഷ​​ന്‍ ചാ​​ന​​ല്‍ വാ​​ങ്ങി​​യെ​​ന്നും അ​​നൗ​​ദ്യോ​​ഗി​​ക റി​​പ്പോ​​ര്‍ട്ടു​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. സാ​​റ്റ​​ലൈ​​റ്റ് തു​​ക​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ ഇ​​വ​​രെ​​യെ​​ല്ലാം ക​​ട​​ത്തി​​വെ​​ട്ടി​​യി​​ത് ബോ​​ളി​​വു​​ഡി​​ലെ മ​​റ്റൊ​​രു താ​​രം.
ഹൃ​​ത്വി​​ക് റോ​​ഷ​​നാ​​ണ് സാ​​റ്റ​​ലൈ​​റ്റ് തു​​ക​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ ബോ​​ളി​​വു​​ഡി​​നെ ഞെ​​ട്ടി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ജൂ​​ലൈ മാ​​സ​​ത്തി​​ല്‍ അ​​ടു​​ത്ത ആ​​റ് ചി​​ത്ര​​ങ്ങ​​ള്‍ക്ക് 550 കോ​​ടി രൂ​​പ​​യാ​​ണ് ഹൃ​​ത്വി​​ക് നേ​​ടി​​യ​​ത്. സി​​ദ്ധാ​​ര്‍ഥ് ആ​​ന​​ന്ദി​​ന്‍റെ “ബാം​​ഗ് ബാം​​ഗി’​​ന്‍റെ വി​​ജ​​യ​​മാ​​ണ് ഹൃ​​ത്വി​​ക്കി​​നെ ഇ​​റ ഒൗേ​​റ്റി​​ല്‍ എ​​ത്തി​​ച്ച​​ത്.
340 കോ​​ടി​​യാ​​യി​​രു​​ന്നു ചി​​ത്ര​​ത്തി​​ന്‍റെ ആ​​ഗോ​​ള ബോ​​ക്സ് ഓ​​ഫീ​​സ് ക​​ള​​ക്ഷ​​ന്‍. 2011 മു​​ത​​ലു​​ള്ള ഹൃ​​ത്വി​​ക്കി​​ന്‍റെ ചി​​ത്ര​​ങ്ങ​​ളും 100 കോ​​ടി ക്ല​​ബ്ബി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു. അ​​തി​​നാ​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പു​​തി​​യ റി​​ലീ​​സു​​ക​​ളി​​ലും പ്ര​​തീ​​ക്ഷ വെ​​ക്കു​​ക​​യി​​രു​​ന്നു ടെ​​ലി​​വി​​ഷ​​ന്‍ ചാ​​ന​​ല്‍.
ഇ​​പ്പോ​​ള്‍ ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ശ​​ങ്ക​​ര്‍-​​ര​​ജ​​നീ​​കാ​​ന്ത് കൂ​​ട്ടു​​കെ​​ട്ടി​​ല്‍ ഒ​​രു​​ങ്ങു​​ന്ന ബ്ര​​ഹ്മാ​​ണ്ഡ ചി​​ത്രം യ​​ന്തി​​ര​​ന്‍ 2 (2.0) സാ​​റ്റ​​ലൈ​​റ്റ് റൈ​​റ്റി​​ലൂ​​ടെ നൂ​​റു​​കോ​​ടി ക്ല​​ബി​​ല്‍ ഇ​​ടം നേ​​ടി​​ക്ക​​ഴി​​ഞ്ഞു. 350 കോ​​ടി രൂ​​പ മു​​ത​​ല്‍ മു​​ട​​ക്കി​​ല്‍ അ​​ണി​​യി​​ച്ചൊ​​രു​​ക്കു​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ സാ​​റ്റ​​ലൈ​​റ്റ് അ​​വ​​കാ​​ശം സീ ​​നെ​​റ്റ്‌​വ​ര്‍ക്ക് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 110 കോ​​ടി രൂ​​പ​​യ്ക്കാ​​ണ്. നി​​ര്‍മാ​താ​​ക്ക​​ളാ​​യ ലൈ​​ക പ്രൊ​​ഡ​​ക്ഷ​​ന്‍സി​​ന്‍റെ മേ​​ധാ​​വി രാ​​ജു മ​​ഹാ​​ലിം​​ഗ​​മാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ ത​​മി​​ഴ്, ഹ​​ന്ദി, തെ​​ലു​​ങ്ക് ഭാ​​ഷ​​ക​​ളു​​ടെ സാ​​റ്റ​​ലൈ​​റ്റ് അ​​വ​​കാ​​ശം മാ​​ത്രം 110 കോ​​ടി രൂ​​പ​​യ്ക്ക് സീ ​​ടി​​വി​​യ്ക്ക് വി​​റ്റ​​ത്.
ഇ​​ന്ത്യ​​ന്‍ സി​​നി​​മ​​യി​​ലെ ത​​ന്നെ റെ​​ക്കാ​​ഡ് ആ​​ണി​​ത്. 15 വ​​ര്‍ഷ​​ത്തേ​​ക്കാ​​ണ് സാ​​റ്റ​​ലൈ​​റ്റ് അ​​വ​​കാ​​ശം .ഇ​​തോ​​ടെ ഇ​​ല്ലാ​​താ​​യ​​ത് രാ​​ജ​​മൗ​​ലി ചി​​ത്രം ബാ​​ഹു​​ബ​​ലി 2 ന്‍റെ റെ​​ക്കാ​​ഡാ​​ണ്. ബാ​​ഹു​​ബ​​ലി 2വി​​ന്‍റെ സാ​​റ്റ​​ലൈ​​റ്റ് അ​​വ​​കാ​​ശം സോ​​ണി എ​​ന്‍റ​​ര്‍ടെ​​യ്ന്‍മെ​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 51 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു. ത​​മി​​ഴ് ക​​ന്ന​​ട പ്രേ​​ക്ഷ​​ക​​ര്‍ മോ​​ഹ​​ന്‍ലാ​​ല്‍ ചി​​ത്ര​​ങ്ങ​​ളോ​​ട് കാ​​ണി​​ക്കു​​ന്ന താ​​ല്‍പ​​ര്യ​​മാ​​ണ് സാ​​റ്റ​​ലൈ​​റ്റ് നി​​ര​​ക്കി​​ല്‍ മോ​​ഹ​​ന്‍ ലാ​​ലി​​ന് ഡി​​മാ​​ന്‍റ് വ​​ർ​ധി​​ക്കാ​​ന്‍ ഇ​​ട​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.