FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Articles

പ്ര”മാ​ണി’ക്കു വി​ല​യേ​റു​ന്നു

Monday, Mar 20, 2017,8:51 IST By സി പി രാജശേഖരൻ A A A

ശ​ത്രു​വും ഗൃ​ഹേ വ​ന്നാ​ൽ, വ​ഴി പോ​ൽ സ​ൽ​ക്ക​രി​ക്ക​ണം എ​ന്നാ​ണു ഗു​രു കാ​ര​ണ​വ​ന്മാ​ർ ന​മ്മെ പ​ഠി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ​ത്തു​ന്ന ശ​ത്രു​വി​നെ നി​ന്ദി​ക്ക​രു​തെ​ന്നു മാ​ത്ര​മ​ല്ല, അ​ല്പ​സ്വ​ല്പം വ​ന്ദി​ച്ചാ​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണു നി​യ​മ​സ​ഭ​യി​ൽ അ​ൻ​പ​തു വ​ർ‌​ഷം പൂ​ർ​ത്തി​യാ​ക്കി​യ പാ​ലാ ക​രി​ങ്ങോ​ഴ​യ്ക്ക​ൽ മാ​ണി​യെ അ​നു​മോ​ദി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നൂ​റു നാ​വു​ണ്ടാ​യ​ത്.
മാ​ണി​യെ പു​ക​ഴ്ത്താ​ൻ അ​വ​സ​രം കി​ട്ടു​മ്പോ​ഴെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യി​ലെ​യും യു​ഡി​എ​ഫി​ലെ​യും സ​ക​ല​മാ​ന നേ​താ​ക്ക​ൾ​ക്കും നൂ​റു നാ​വാ​ണ്. എ​ന്തി​ന​ധി​കം പ​റ​യ​ണം. ശ​ത്രു​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ഴും മാ​ണി​യു​ടെ മു​ഖ​ത്തു നോ​ക്കി പൂ​ഞ്ഞാ​ർ പു​ലി സാ​ക്ഷാ​ൽ പി.​സി. ജോ​ർ​ജു പോ​ലും മാ​ണി​സാ​റേ എ​ന്നേ വി​ളി​ച്ചി​ട്ടു​ള്ളൂ. നി​യ​മ​സ​ഭ​യി​ൽ നാ​ല്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യും ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കു​ക​യും മൂ​ന്നു ത​വ​ണ മ​ന്ത്രി​യാ​കു​ക​യും ചെ​യ്ത ഉ​മ്മ​ൻ ചാ​ണ്ടി പോ​ലും മ​റി​ച്ചൊ​ന്നും വി​ളി​ച്ചി​ട്ടി​ല്ല.
മാ​ണി​യെ സ്തു​തി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യാ​ൽ പാ​ലാ​യി​ലു​ള്ള ഏ​തൊ​രാ​ളും നാ​ലു​വ​രി അ​റി​യാ​തെ പാ​ടി​പ്പോ​കും. മ​ല‍യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി​യും മാ​ണി​സാ​റി​ന്‍റെ നാ​ട്ടു​കാ​ര​നും ഗു​രു​വു​മാ​യ മ​ഹാ ക​വി പാ​ലാ നാ​രാ​യ​ണ​ൻ നാ​യ​ർ വ​രെ അ​ദ്ദേ​ഹ​ത്തെ ആ​വോ​ളം വാ​ഴ്ത്തി​യി​ട്ടു​ണ്ട്. നി​യ​മ​സ​ഭ​യി​ൽ മാ​ണി ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 1992ൽ ​പാ​ലാ​ക്ക​രെ​ല്ലാം കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഒ​രു സ്മ​രി​ണി​ക​യി​റ​ക്കി. അ​തി​ൽ മ​ഹാ​ക​വി പാ​ലാ എ​ഴു​തി​യ​തി​ങ്ങ​നെ:
പാ​ലാ പ​ട്ട​ണ പൗ​ര​നാ​യി, വി​രു​ത​നാം വ​ക്കീ​ലു​മാ​യി
നാ​ടി​നെ താ​ലോ​ലി​ച്ചു, ജ​നാ​ധി​പ​ത്യ സ​ചി​വ​പ്പ​ട്ടം വ​രേ​ക്കെ​ത്തി​യോ​ൻ
കാ​ൽ നൂ​റ്റാ​ണ്ടു ജ​ന​പ്രി​യ പ്രി​തി​നി​ധി​സ്ഥാ​നം തി​ക​യ്ക്കും മ​ഹാ​ൻ
കെ.​എം. മാ​ണി മു​ഴ​ക്കീ, ജൈ​ത്ര പ​ട​ഹം നി​ദ്രാ​ണ ക​ർ​ണ​ങ്ങ​ളി​ൽ..!
എ​ന്നാ​ൽ, മാ​ണി​സാ​ർ നി​യ​മ​സ​ഭ​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മാ​ർ​ച്ച് പ​തി​ന​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ അ​പ​ദാ​നം നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ൽ മാ​ത്ര​മ​ല്ല, മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ​ത്തി​ലും ഇ​ടം പി​ടി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. മാ​ണി​യെ പി​ണ​റാ​യി വി​ശേ​ഷി​പ്പ​ച്ച​തു പ്ര​മാ​ണി എ​ന്നാ​ണ്. പ്ര​മാ​ണി​യെ​ന്നു വി​ളി​ച്ച​തു പ്രാ​സം ഒ​പ്പി​ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നി​ല്ല. മാ​ണി​യെ മ​റ്റെ​ല്ലാ​വ​രും മാ​ണി​സാ​റേ എ​ന്നു വി​ളി​ക്കു​മ്പോ​ഴും ഇ​ന്നു​വ​രെ പി​ണ​റാ​യ മാ​ണീ എ​ന്നേ വി​ളി​ച്ചി​ട്ടു​ള്ളൂ.
സ്തു​തി​പാ​ഠ​ന​ത്തി​ൽ ചി​രി​പോ​ലെ ത​ന്നെ പി​ശു​ക്കു കാ​ട്ടു​ന്ന​യാ​ളാ​ണു പി​ണ​റാ​യി. എ​ന്നി​ട്ടും മാ​ണി​യെ പ്ര​മാ​ണി​യെ​ന്നു വി​ളി​ച്ച​തി​ന്‍റെ ഗു​ട്ട​ൻ​സ് ആ​ലോ​ചി​ച്ചു ത​ല​പു​ക​യ്ക്കു​ക​യാ​ണ് ചെ​ന്നി​ത്ത​ല​യി​ലെ ര​മേ​ശ് ജി​യും പു​തു​പ്പ​ള്ളി​യി​ലെ കു​ഞ്ഞൂ​ഞ്ഞ്ജി​യും പാ​ണ്ടി​ക്ക​ട​വ​ത്തെ കു​ഞ്ഞാ​പ്പ​ജി​യു​മെ​ന്നാ​ണ് അ​ശ​രീ​രി. പ്ര​ധാ​നി, ത​ല​വ​ൻ, കാ​ര്യ​സ്ഥ​ൻ, ജ​ന​സ്വാ​ധീ​ന​മു​ള്ള​വ​ൻ തു​ട​ങ്ങി പ​ല അ​ർ​ഥ​ങ്ങ​ളു​ണ്ട് ഈ ​വാ​ക്കി​ന്.
ഈ ​അ​ർ​ഥ​ങ്ങ​ൾ‌ മാ​ത്ര​മാ​യി​രു​ന്നു കാ​ര​ണ​മെ​ങ്കി​ൽ പോ​ട്ടെ​ന്നു വ​യ്ക്കാ​മാ​യി​രു​ന്നു. പ്ര​മാ​ണി എ​ന്നു വി​ളി​ച്ച​തി​നു പി​ണ​റാ​യി​ക്കു മാ​ണി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണു കാ​ര്യ​ത്തി​ന്‍റെ ഗു​ട്ട​ൻ​സ് കി​ട​ക്കു​ന്ന​ത്.
ന​മ്മ​ൾ മി​ത്ര​ങ്ങ​ളാ​ണെ​ന്നു ക​രു​തി​യ​വ​ര​ല്ല, ശ​ത്രു​ക്ക​ളാ​ണെ​ന്നു ക​രു​തി​യ​വ​രാ​ണു ശ​രി​യാ​യ മി​ത്ര​ങ്ങ​ളെ​ന്നാ​ണു മാ​ണി​വ​ച​നം. എ​ന്നു വ​ച്ചാ​ൽ ഇ​ത്ര​യും കാ​ലം ഒ​പ്പം ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മൊ​ന്നു​മ​ല്ല, ഇ​ന്ന​ലെ വ​രെ ശ​ത്രു​വാ​ണെ​ന്നു ക​രു​തി​യ പി​ണ​റാ​യി വി​ജ​യ​നാ​ണു ശ​രി​യാ​യ മി​ത്ര​മ​ത്രേ. യു​ഡി​എ​ഫി​ലെ പ​ഴ​യ മാ​ണി​ബ​ന്ധു​ക്ക​ൾ എ​ങ്ങ​നെ സ​മാ​ധാ​നി​ക്കും?
മാ​ണി​സാ​ർ‌ ക​യ്യാ​ല​പ്പു​റ​ത്തെ തേ​ങ്ങ​യാ​യി​ട്ട് കു​റ​ച്ചു നാ​ളാ​യി. അ​ദ്ദേ​ഹ​മി​പ്പോ​ൾ യു​ഡി​എ​ഫി​ലാ​ണോ എ​ന്നു ചോ​ദി​ച്ചാ​ൽ അ​ല്ല എ​ന്നാ​ണു​ത്ത​രം. എ​ൽ​ഡി​എ​ഫി​ലാ​ണോ എ​ന്നു ചോ​ദി​ച്ചാ​ലും അ​തു​ത​ന്നെ​യാ​ണു​ത്ത​രം. ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​യി​ൽ ചേ​ർ​ന്നോ എ​ന്നു ചോ​ദി​ച്ചാ​ൽ ഏ​യ്, ഇ​ല്ലേ​യി​ല്ല എ​ന്നു​മാ​ണു​ത്ത​രം. പി​ന്നെ​ന്തി​നാ​ണു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​മാ​ണി പ്ര​യോ​ഗ​ത്തി​ന് ഇ​ത്ര വ്യാ​ഖ്യാ​നം എ​ന്നു ചോ​ദി​ച്ചാ​ൽ അ​തി​ലാ​ണു ശ​രി​യാ​യ ഉ​ത്ത​രം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ലാ​ണു മാ​ണി​ക്ക് ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. മാ​ണി​ക്കു മേ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി നി​പ​തി​ക്ക​പ്പെ​ട്ട ബാ​ർ കോ​ഴ​ക്കേ​സ് ഒ​ന്നി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കി​യി​രു​ന്നു. ബാ​ർ കോ​ഴ​ക്കേ​സ് കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പ് യു​ദ്ധ​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി മാ​ണി​യെ ഇ​ട​തു മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​ട​സ​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം വോ​ട്ട് ശേ​ഖ​ര​ത്തി​ൽ 3-4 ശ​ത​മാ​നം വോ​ട്ടു​ണ്ട് കേ​ര​ള കോ​ൺ​ഗ്ര​സി​ന്. ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള വോ​ട്ട് വ്യ​ത്യാ​സം 5-7 ല​ക്ഷം മാ​ത്ര​മാ​ണെ​ന്നി​രി​ക്കെ, മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ത്താ​ൽ അ​തു വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കും. 2019ൽ ​ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ നി​ല ഇ​തു​പോ​ലെ തു​ട​ർ​ന്നാ​ൽ, അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ച്ച തൊ​ടി​ല്ല. അ​തു​കൊ​ണ്ടാ​ണു മാ​ണി പ​ണ്ടേ​ക്കു പ​ണ്ടേ പാ​ള​യം മാ​റി​യ​ത്. എ​ന്നാ​ൽ ഇ​ട​തു പ​ക്ഷ​ത്തു ചേ​ക്കാ​റാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല.
സി​പി​എ​മ്മി​ന് ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​യി​രു​ന്നി​ല്ല. പ​ശ്ചി​മ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മൊ​ന്നും ഇ​നി വ​ലി​യ പ്ര​തീ​ക്ഷ​യ്ക്കു വ​ക​യി​ല്ല. ആ​കെ ഒ​രു സാ​ധ്യ​ത കാ​ണു​ന്ന​തു കേ​ര​ള​ത്തി​ലാ​ണ്. മാ​ണി​യെ​ക്കൂ​ടി കൂ​ടെ​ക്കി​ട്ടി​യാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​കൂ​ല​മാ​ക്കാ​മെ​ന്നാ​ണു സി​പി​എ​മ്മും പി​ണ​റാ​യി​യും മ​ന​സി​ൽ പാ​യ​സം വ​യ്ക്കു​ന്ന​ത്. ബാ​ർ കോ​ഴ​ക്കേ​സ് കെ​ട്ട​ട​ങ്ങു​ക​യും കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ണി​ക്ക് എ​ൽ​ഡി​എ​ഫി​ലെ​ത്താ​ൻ വ​ലി​യ ത​ട​സ​മി​ല്ല. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് അ​തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന​യാ​ണു പി​ണ​റാ​യി മാ​ണി​യെ പ്ര​മാ​ണി​യാ​ക്കി​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് അ​ശ​രീ​രി.
** ** **
മാ​ണി​യെ പ്ര​മാ​ണി​യാ​ക്കി​യെ​ന്നു ക​രു​തി സ​ഭ​യി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും പ്ര​മാ​ണം തി​ര​യ​ല​ല്ല, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ണി. മാ​ണി​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്ത​ലേ​ന്ന് സ​ഭ​യി​ൽ സ​ജീ​വ​മാ​യ​തു കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ലെ ചൂ​ര​ലും ചും​ബ​ന​വു​മൊ​ക്കെ​യാ​യി​രു​ന്നു. ഈ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന കാ​ല​ത്തു ത​ന്നെ, സ്വ​ന്തം പൊ​ലീ​സി​ന്‍റെ വീ​ഴ്ച പ​ത്തു ത​വ​ണ​യെ​ങ്കി​ലും ഏ​റ്റു​പ​റ​ഞ്ഞി​ട്ടു​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​കൂ​ടി​യാ​യ പി​ണ​റാ​യി. അ​ക്കൂ​ട്ട​ത്തി​ലൊ​ന്നാ​ണു മ​റൈ​ൻ​ഡ്രൈ​വി​ലെ വീ​ഴ്ച. ഇ​തേ​ക്കു​റി​ച്ചു സം​സാ​രി​ച്ച വി.​ടി. ബ​ൽ​റാ​മി​നെ മു​ഖ്യ​മ​ന്ത്രി എ​ടാ എ​ന്നു വി​ളി​ച്ച​താ​ണു പു​തി​യ പു​കി​ൽ. താ​ന​ങ്ങ​നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി. വി​ളി​ച്ചാ​ൽ തി​രി​ച്ചും വി​ളി​ക്കു​മെ​ന്നു ബ​ൽ​റാം.
ബ​ൽ​റാ​മി​നെ താ​ൻ എ​ടോ എ​ന്നാ​ണു വി​ളി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി​വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ടോ എ​ന്നു വി​ളി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ൽ ബ​ഹു​മാ​ന​സൂ​ച​ക​മാ​യി​ട്ടാ​ണെ​ന്നു കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭാം​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. അ​തി​പ്പോ​ൾ പി​ണ​റാ​യി​യു​ടെ നാ​ട്ടി​ൽ മാ​ത്ര​മ​ല്ല, ഏ​തു മാ​വി​ലാ​യി​ക്കാ​ര​ന്‍റെ നാ​ട്ടി​ലും അ​താ​ണു നാ​ട്ടു​ന​ട​പ്പ്. എ​ടോ എ​ന്ന വാ​ക്കി​ന്‍റെ ട​യു​ടെ ഇ​ട​ത്തു​ള്ള പു​ള്ളി വി​ട്ടു​പോ​യാ​ലാ​ണു പ്ര​ശ്നം. എ​ടോ എ​ന്ന​ല്ലാ​തെ ട​യു​ടെ ഇ​ട​ത്തു​ള്ള പു​ള്ളി പോ​ലും താ​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ൽ​പ്പോ​ലും എ​ടാ എ​ന്നു വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ഏ​തു വി​വ​രാ​വ​കാ​ശ പ്ര​കാ​ര​വും മ​റു​പ​ടി ന​ൽ​കാം.
ഇ​നി ഒ​രു​വേ​ള ബ​ൽ​റാ​മി​നെ പി​ണ​റാ​യി എ​ടാ എ​ന്നു വി​ളി​ച്ചാ​ലും പ്ര​തി​പ​ക്ഷം ഇ​ങ്ങ​നെ രോ​ഷം കൊ​ള്ളേ​ണ്ട കാ​ര്യ​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല. പി​ണ​റാ​യി​ക്കു പ്രാ​യം 72 വ​യ​സാ​ണ്. ബ​ൽ​റാ​മി​നെ​ക്കാ​ൾ കൃ​ത്യം 33 വ​യ​സു കൂ​ടു​ത​ൽ. ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് പ്രാ​യ​ത്തി​ൽ മൂ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ആ​ൺ​കു​ട്ടി​ക​ൾ വി​ളി​ക്കു​ന്ന​തു പോ​ലും പോ​ട്ടെ​ടാ, വി​ട്ടു​ക​ള​യെ​ടാ എ​ന്നൊ​ക്കെ​യാ​ണ്. പി​ണ​റാ​യി​യു​ടെ കാ​ര്യ​ത്തി​ൽ ബ​ൽ​റാ​മി​നും അ​ങ്ങ​നെ ചെ​യ്യാ​വു​ന്ന​തേ​യു​ള്ളൂ.
സ്റ്റോ​പ് പ്ര​സ്:
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ദ യോ​ഗി മു​ഖ്യ​മ​ന്ത്രി.
എ​ല്ലാം വോ​ട്ട​ർ​മാ​രു​ടെ യോ​ഗം..!
(ctrledit@metrovaartha.com, 93875 90012)