FLASH NEWS
Breaking News
കശ്മീരിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു
kerala

മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിൻതുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളി

Monday, Mar 20, 2017,10:54 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:മലപ്പുറത്ത് എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലെന്നും ബിജെപി മുന്നണി മര്യാദകൾ ലംഘിച്ചുവെന്നും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് എൻഡിഎ മുന്നണിയിൽ ആലോചിക്കാതെയാണ്.

ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശിനെ പിൻതുണയ്ക്കേണ്ട ആവശ്യം എൻഡിഎയ്ക്ക് ഇല്ല.ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ് തങ്ങളുടെ അണികൾ ബിജെപിയിൽ ലയിക്കുമെന്ന് കരുതേണ്ട.