FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്
World

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈനയ്ക്ക് അതൃപ്തി

Monday, Mar 20, 2017,22:19 IST By സ്വന്തം ലേഖകൻ A A A

ബെയ്ജിങ്: ദലൈലാമയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യക്കു മുന്നറിയിപ്പുമായി ചൈന. ബിഹാറില്‍ നടക്കുന്ന അന്താരാഷ്ട്ര ബുദ്ധമത സെമിനാറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് 14മത് ദലൈലാമ ഇന്ത്യയിലെത്തിയത്. 81കാരനായ ദലൈലാമയാണ് അന്താരാഷ്ട്ര ബുദ്ധമത സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 17നായിരുന്നു നളന്ദയില്‍ പരിപാടി സംഘടിപ്പിച്ചത്. ബുദ്ധമതത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബുദ്ധ സന്യാസിമാരും പണ്ഡിതരും എത്തിയിരുന്നു.

നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ അടിസ്ഥാന വിഷയങ്ങള്‍ക്കു എതിരായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം.
ദലൈലാമയുടെ ശക്തമായ ചൈന വിരുദ്ധ നടപടികളെ ഇന്ത്യ കണക്കിലെടുക്കുകയും ടിബറ്റിനോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.