FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Business

ഓ​ഹ​രി​ക​ളു​ടെ ഈ​ടി​ന്മേ​ല്‍ എ​ച്ച്ഡി​എ​ഫ്സി ഡി​ജി​റ്റ​ല്‍ വാ​യ്പ

Monday, Mar 20, 2017,9:33 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ഓ​ഹ​രി​ക​ളു​ടെ ഈ​ടി​ന്മേ​ല്‍ മൂ​ന്നു മി​നി​റ്റി​നു​ള്ളി​ല്‍ ക​ട​ലാ​സ് ര​ഹി​ത, ഓ​വ​ര്‍ ഡ്രാ​ഫ്റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ലോ​ണ്‍ സം​വി​ധാ​നം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ചു. നെ​റ്റ് ബാ​ങ്കി​ങ് വ​ഴി ഓ​ഹ​രി​ക​ളു​ടെ ഈ​ടി​ന്മേ​ല്‍ ല​ളി​ത​മാ​യ മൂ​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​യ്പ ല​ഭ്യ​മാ​ക്കു​ക.
ഈ​ട് ന​ല്‍കു​ന്ന ഓ​ഹ​രി​ക​ള്‍ നെ​റ്റ് ബാ​ങ്കി​ങ്ങി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കാം. ബാ​ങ്ക് പ​ങ്കാ​ളി​ക​ളാ​യ നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റീ​സ് ഡെ​പ്പോ​സി​റ്റി​ന്‍റെ (എ​ന്‍എ​സ്ഡി​എ​ല്‍) ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​നാ​യി ഓ​ഹ​രി​ക​ള്‍ ഈ​ടു ന​ല്‍കു​ക​യും ചെ​യ്യാം. വ്യ​ത്യ​സ്ത​മാ​യ ക​റ​ന്‍റ് അ​ക്കൗ​ണ്ടി​ല്‍ ഓ​ഹ​രി​ക​ളു​ടെ ഈ​ടി​ന്മേ​ല്‍ വാ​യ്പ ന​ല്‍കു​ന്ന​തി​നാ​യി മു​ഴു​വ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ണ​മാ​യും ഓ​ട്ടോ​മേ​റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ബാ​ങ്കാ​ണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്.
എ​ന്‍എ​സ്ഡി​എ​ല്ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബാ​ങ്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ട​സ​മി​ല്ലാ​ത്ത ഈ ​അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ച്ച്ഡി​എ​ഫ്സി ഡീ​മാ​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ള്‍ക്കു മേ​ലു​ള്ള ഓ​വ​ര്‍ഡ്രാ​ഫ്റ്റ് പ​രി​ധി യോ​ഗ്യ​ത ക​ണ​ക്കാ​ക്കി ഉ​ട​ന​ടി ക​റ​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​വു​ന്ന​തു​മാ​ണ്.
വെ​റും മൂ​ന്നു മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കാം. ഡീ​മാ​റ്റ് ഓ​ഹ​രി​ക​ള്‍ക്കു മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​തെ​ങ്കി​ലും മ്യൂ​ച്ച​ല്‍ ഫ​ണ്ട്, ബോ​ണ്ടു​ക​ള്‍, ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി​ക​ള്‍ മു​ത​ലാ​യ സെ​ക്യൂ​രി​റ്റി​ക​ള്‍ക്കും ഈ ​സൗ​ക​ര്യം ഉ​ട​ന്‍ ല​ഭ്യ​മാ​കും. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന ബാ​ങ്കി​ന്‍റെ ന​യ​പ​ര​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഡി​ജി​റ്റ​ല്‍ എ​ല്‍എ​എ​സ് എ​ന്ന് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​ണ്‍സെ​ക്യേ​ഡ് ലോ​ണ്‍സ്, ഹോം ​ആ​ന്‍ഡ് മോ​ര്‍ട്ട്ഗേ​ജ് ലോ​ണ്‍സ് വി​ഭാ​ഗം ക​ണ്‍ട്രി ഹെ​ഡ് അ​ര​വി​ന്ദ് ക​പി​ല്‍ പ​റ​ഞ്ഞു.