FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
India

പശുവിറച്ചി പാകം ചെയ്‌തെന്നു വ്യാജപരാതി; ഹോട്ടല്‍ അടച്ചുപൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്തു

Monday, Mar 20, 2017,19:36 IST By സ്വന്തം ലേഖകൻ A A A

ജയ്പുര്‍: പശുവിറച്ചി പാകം ചെയ്തു എന്ന് ആരോപിച്ച് ജയപൂരില്‍ പൊലീസ് ഹോട്ടല്‍ അടച്ചുപൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. ഗോ രക്ഷാദള്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. എന്നാല്‍ പരാതി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.

ഹോട്ടലില്‍ പശുവിറച്ചി പാകം ചെയ്‌തെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ തുറസായ സ്ഥലത്തു നിക്ഷേപിച്ചെന്നും ആരോപിച്ചാണ് ഗോ രക്ഷാദള്‍ നേതാവ് കമല്‍ ദിദി പരാതി നല്‍കിയത്. തുടര്‍ന്നു പൊലീസ് റെയ്ഡ് നടത്തി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. ഹോട്ടലിന്റെ ഉടമസ്ഥന്‍ നയിം റബ്ബാനിയെയും രണ്ടു ജോലിക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു തെളിഞ്ഞതായി ജയ്പുര്‍ ഡിസിപി അശോക് കുമാര്‍ ഗുപ്ത അറിയിച്ചു.