FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Business

വോഡഫോണും ഐഡിയയും രണ്ടല്ല ഇനി ഒന്ന്

Monday, Mar 20, 2017,10:40 IST By മെട്രൊ വാർത്ത A A A

മുംബൈ: വോഡഫോണും ഐഡിയയും ഇനി ഇന്ത്യയിൽ ഒറ്റക്കമ്പിനിയായി പ്രവർത്തിക്കാൻ ധാരണയായി. ജിയോയുടെ വെല്ലുവിളി നേരിടാനാണ് ഇരു ക്മ്പിനികളും ഒന്നു ചേരുന്നത്. വോഡഫോണിന് 45 ശതമാനം ഓഹരികൾ ലഭിക്കും.

40 കോടിയോളം ഉപഭോക്താക്കളാണ് ഒരു കുടക്കീഴിലെത്തുന്നത്. ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്ക് ആയിരിക്കും. ഈ കൂടിച്ചേരലിലൂടെ ഇന്തയിലെ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കമ്പിനിയായി ഇവർ മാറും.