FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണുമരിച്ചു

Monday, Mar 20, 2017,20:22 IST By സ്വന്തം ലേഖകൻ A A A

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണുമരിച്ചു. ചാലക്കുടി അന്നമനട സ്വദേശി അനില്‍കുമാറിന്റെ മകള്‍ അശ്വതി(16)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയിലെ ജമാല്‍ അബ്ദുള്‍ നാസര്‍ റോഡിലുള്ള റെസിഡന്‍ഷ്യല്‍ മേഖലയില്‍ തിങ്കളാഴ്ച രണ്ടരയോടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് അശ്വതി നിലംപതിച്ചതെന്നു പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു.