FLASH NEWS
Breaking News
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് അമ്മയുടെ വിലക്ക്
Auto

കേരളത്തിലെ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍

Monday, Mar 20, 2017,17:43 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ മുടക്കി ഈ നമ്പര്‍ സ്വന്തമാക്കിയത്. ടൊയോട്ടയുടെ ലക്ഷ്വറി എസ്‌യു വി ലാന്‍ഡ് ക്രൂസറിനായാണ് ബാലഗോപാല്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. നേരത്തെ കെട്ടിവെച്ച ഒരു ലക്ഷം രൂപ ഫീസ് അടക്കം കെഎല്‍ 01 സിബി 1 എന്ന നമ്പറിന്റെ വില 19 ലക്ഷം രൂപയാണ്.

നേരത്തെ 17.15 ലക്ഷം രൂപ മുടക്കി ഭാര്യക്ക് വിവാഹ സമ്മാനമായി കെഎല്‍ 08 ബിഎല്‍ 1 എന്ന ഫാന്‍സി നമ്പര്‍ നല്‍കിയ ഖത്തര്‍ വ്യവസായിയുടെ റെക്കോഡാണ് ഇന്ന് തകര്‍ന്നത്. ഇരുപത്തിയെട്ട് ഫാന്‍സി നമ്പറുകളാണ് തിരുവന്തപുരം ആര്‍ടി ഓഫിസില്‍ നിന്ന് ഇന്ന് ലേലത്തില്‍ പോയത്. 28 നമ്പറുകളുടെ ലേലത്തില്‍ നിന്നായി 24,935,00 രൂപയാണ് ലഭിച്ചതെന്നും ആര്‍ടി ഓഫിസില്‍ നിന്ന് അറിയിച്ചു.